തിരുവനന്തപുരം: പത്തനംതിട്ടയില്‍ രാഹുല്‍ മാങ്കൂട്ടത്തില്‍ എംഎല്‍എയെ തെളിവെടുപ്പിന് എത്തിച്ചപ്പോള്‍ ഉണ്ടായ ഗുരുതരമായ സുരക്ഷാ വീഴ്ചയെത്തുടര്‍ന്ന് തിരുവല്ല ഡിവൈഎസ്പി എസ്. നന്ദകുമാറിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്തു. വീഴ്ച വരുത്തിയ ഉദ്യോഗസ്ഥനെതിരെ വകുപ്പുതല അന്വേഷണത്തിനും സര്‍ക്കാര്‍ ഉത്തരവിട്ടു. പുലര്‍ച്ചെ നടന്നത് നാടകീയ നീക്കങ്ങള്‍ലൈംഗിക പീഡനക്കേസില്‍ അറസ്റ്റിലായ രാഹുല്‍ മാങ്കൂട്ടത്തിലിനെ ജനുവരി 13-ന് തിരുവല്ല കോടതിയില്‍ നിന്നാണ് പ്രത്യേക അന്വേഷണ സംഘം കസ്റ്റഡിയില്‍ വാങ്ങിയത്.
തുടര്‍ന്ന് പത്തനംതിട്ട ആംഡ് റിസര്‍വ് ക്യാമ്പില്‍ പാര്‍പ്പിച്ച എംഎല്‍എയെ, പിറ്റേന്ന് പുലര്‍ച്ചെ അഞ്ചു മണിക്ക് തിരുവല്ലയിലെ ‘ക്ലബ് സെവന്‍’ ഹോട്ടലില്‍ തെളിവെടുപ്പിനായി എത്തിക്കുമെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു.യൂത്ത് കോണ്‍ഗ്രസ് ഉള്‍പ്പെടെയുള്ള രാഷ്ട്രീയ സംഘടനകളുടെ ഭാഗത്തുനിന്ന് കടുത്ത പ്രതിഷേധത്തിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുള്ളതിനാല്‍, സുരക്ഷാ ക്രമീകരണങ്ങള്‍ക്ക് നേരിട്ട് മേല്‍നോട്ടം വഹിക്കാന്‍ ജില്ലാ പോലീസ് മേധാവി ഡിവൈഎസ്പി നന്ദകുമാറിന് ഫോണിലൂടെ കര്‍ശന നിര്‍ദ്ദേശം നല്‍കിയിരുന്നു.
്എന്നാല്‍, നിശ്ചയിച്ച സമയത്ത് പോലീസ് സംഘം എംഎല്‍എയുമായി ഹോട്ടലില്‍ എത്തിയപ്പോള്‍ ഡിവൈഎസ്പി സ്ഥലത്തുണ്ടായിരുന്നില്ല. തെളിവെടുപ്പ് പൂര്‍ത്തിയാക്കി മടങ്ങുന്നത് വരെ അദ്ദേഹം അവിടെ എത്തിയില്ലെന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. സംഘര്‍ഷാവസ്ഥ നിലനിന്നിരുന്ന സാഹചര്യത്തില്‍, എസ്‌കോര്‍ട്ട് ഡ്യൂട്ടിയിലുണ്ടായിരുന്ന മറ്റ് ഉദ്യോഗസ്ഥര്‍ക്ക് ക്രമസമാധാന ചുമതല കൂടി അധികമായി ഏറ്റെടുക്കേണ്ടി വന്നു.മറുപടി തൃപ്തികരമല്ലെന്ന് സര്‍ക്കാര്‍കൃത്യമായ സമയം അറിയില്ലായിരുന്നു എന്ന നന്ദകുമാറിന്റെ വിശദീകരണം സര്‍ക്കാര്‍ തള്ളി.
ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ ഭാഗത്തുനിന്നുണ്ടായ ഈ നടപടി ഉത്തരവാദിത്തമില്ലായ്മയും ഗുരുതരമായ അച്ചടക്ക ലംഘനവുമാണെന്ന് ആഭ്യന്തര വകുപ്പ് പുറപ്പെടുവിച്ച ഉത്തരവില്‍ പറയുന്നു.ഉത്തരവിലെ പ്രധാന തീരുമാനങ്ങള്‍:സസ്‌പെന്‍ഷന്‍: എസ്. നന്ദകുമാറിനെ ഉടന്‍ പ്രാബല്യത്തോടെ സര്‍വീസില്‍ നിന്നും മാറ്റി നിര്‍ത്തി.അന്വേഷണം: ഉദ്യോഗസ്ഥനെതിരെ അന്വേഷണം നടത്തും.
സസ്‌പെന്‍ഷന്‍ കാലയളവില്‍ ചട്ടപ്രകാരം ഇദ്ദേഹത്തിന് സബ്‌സിസ്റ്റന്‍സ് അലവന്‍സിന് അര്‍ഹതയുണ്ടാകും. അന്വേഷണത്തിനായി യോഗ്യരായ ഉദ്യോഗസ്ഥരുടെ പാനല്‍ സമര്‍പ്പിക്കാന്‍ ഡിജിപിക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. ഗവര്‍ണര്‍ക്ക് വേണ്ടി അഡീഷണല്‍ ചീഫ് സെക്രട്ടറി ബിശ്വനാഥ് സിന്‍ഹയാണ് ഉത്തരവിറക്കിയത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


അയ്യപ്പസംഗമ വിവാദം: ദേവസ്വം ബോര്‍ഡിനെതിരെ സിപിഎം; ജയകുമാറിനോട് കടുത്ത അതൃപ്തി; മന്ത്രി വാസവനെ പ്രതിക്കൂട്ടിലാക്കാന്‍ ബോര്‍ഡ് ഒത്തുകളിച്ചോ? സര്‍ക്കാരിനും സിപിഎമ്മിനും സംശയം; പ്രതിപക്ഷ ഗൂഢാലോചനയെന്ന് വിലയിരുത്തല്‍; ഇടതിനെ അയ്യപ്പ കോപം വിടാതെ പിന്തുടരുമ്പോള്





