കൊച്ചി: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ എല്‍.ഡി.എഫിന്റെ മുഖമായി റാപ്പര്‍ വേടന് മാറുമോ? ഇടതുമുന്നണിയുടെ പ്രചാരണ ഗാനത്തില്‍ നായകനായി വേടന് പ്രത്യക്ഷപ്പെട്ടതോടെ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചകള്‍ കൊഴുക്കുകയാണ്. കേവലം പാട്ടുക്കാരനായി മാത്രമല്ല, ഇക്കുറി തൃശൂര്‍ ജില്ലയിലെ ഒരു പ്രധാന മണ്ഡലത്തില്‍ വേടനെ സ്ഥാനാര്‍ത്ഥിയായി എല്‍.ഡി.എഫ് പരിഗണിക്കുന്നുണ്ടെന്നാണ് പുറത്തുവരുന്ന സൂചനകള്‍.
‘ഒന്നായ് തുടരാം നവകേരളത്തിലേക്ക്’ എന്ന ടാഗ് ലൈനോടെ പുറത്തിറങ്ങിയ റാപ്പ് ഗാനം ഇതിനകം തന്നെ സോഷ്യല്‍ മീഡിയയില്‍ തരംഗമായിട്ടുണ്ട്. സര്‍ക്കാരിന്റെ ലൈഫ് മിഷന്, വയനാട് പുനരധിവാസം തുടങ്ങിയ നേട്ടങ്ങള്‍ വിവരിക്കുന്ന ഗാനരംഗങ്ങളില്‍ വേടന് നേരിട്ട് പ്രത്യക്ഷപ്പെടുന്നുണ്ട്. മുന്‍പ് പല വിവാദങ്ങളിലും അകപ്പെട്ടിട്ടുണ്ടെങ്കിലും, വിവാഹിതനായതോടെ വേടന്റെ പൊതുപ്രതിച്ഛായയില് വലിയ മാറ്റം വന്നിട്ടുണ്ടെന്നാണ് സി.പി.എം നേതൃത്വത്തിന്റെ വിലയിരുത്തല്‍. കഴിഞ്ഞ ദിവസം ഭരണഘടന സാക്ഷിയായി നവമി ലതയുമായുള്ള വേടന്റെ വിവാഹം വലിയ വാര്‍ത്തയായിരുന്നു.
തൃശൂര്‍ സ്വദേശിയായ വേടന് അംബേദ്കറൈറ്റ് രാഷ്ട്രീയവും ദളിത് വിഭാഗങ്ങളുടെ ശബ്ദവും ഉയര്‍ത്തിപ്പിടിക്കുന്നത് യുവതാരങ്ങള്‍ക്കിടയില്‍ വലിയ സ്വാധീനമുണ്ടാക്കുമെന്ന് ഇടതുമുന്നണി കണക്കുകൂട്ടുന്നു. 2021-ല്‍ സിത്താര കൃഷ്ണകുമാറിലൂടെ പുറത്തിറക്കിയ പ്രചാരണ ഗാനത്തിന് ലഭിച്ച സ്വീകാര്യത ഇക്കുറി വേടന്റെ റാപ്പിലൂടെ ആവര്‍ത്തിക്കാനാണ് എല്‍.ഡി.എഫ് ലക്ഷ്യം. തൃശൂരിലെ ഏതെങ്കിലും സംവരണ മണ്ഡലത്തിലോ അല്ലെങ്കില്‍ യുവതാരങ്ങള്‍ക്ക് മുന്‍ഗണനയുള്ള സീറ്റിലോ വേടന് മത്സരിക്കാനുള്ള സാധ്യതകള്‍ തള്ളിക്കളയാനാവില്ല.
സാംസ്കാരിക കേരളത്തില്‍ വേടന് ലഭിച്ച സംസ്ഥാന അവാര്‍ഡ് അടക്കമുള്ള അംഗീകാരങ്ങള്‍ സ്ഥാനാര്‍ത്ഥിത്വത്തിന് കൂടുതല്‍ കരുത്ത് പകരും. എന്നാല്‍ വേടന് ഏത് സീറ്റില്‍ മത്സരിക്കുമെന്ന കാര്യത്തില്‍ ഔദ്യോഗിക സ്ഥിരീകരണം ഇനിയും വരേണ്ടതുണ്ട്. പാട്ടിലൂടെ തുടങ്ങിയ ഈ ബന്ധം നിയമസഭയിലേക്കുള്ള കവാടം തുറക്കുമോ എന്ന് ഉറ്റുനോക്കുകയാണ് രാഷ്ട്രീയ കേരളം. സിപിഎം ചിഹ്നത്തില്‍ തന്നെ വേടന് മത്സരിക്കുമെന്നാണ് സൂചന.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ബി.ജെ.പി സ്ഥാനാര്‍ത്ഥിപ്പട്ടികയില്‍ കേന്ദ്രനേതൃത്തിന്റെ ഇടപെടല്‍! സുരേന്ദ്രന് വീണ്ടും മഞ്ചേശ്വരത്തേക്ക്? ചെങ്ങന്നൂരില്‍ ശ്രീധരന്‍പിള്ളയോ എം.ടി രമേശോ? ട്വന്റി ട്വന്റിയ്ക്ക് എറണാകുളത്ത് സീറ്റ് നല്‍കിയേക്കും




