തിരുവനന്തപുരം: കിലോമീറ്ററുകളോളം സൈക്കിള്‍ ചവിട്ടി അച്ഛന്‍ ജയകുമാര്‍ പണിയെടുത്തുണ്ടാക്കിയ ഓരോ രൂപയും വെറുതെയായില്ല; മകള്‍ ശ്രീജ ജെ.എസ്. ആദ്യശ്രമത്തില്‍ത്തന്നെ സിവില്‍ സര്‍വീസില്‍ 57-ാം റാങ്ക് നേടി നാടിന്റെ അഭിമാനമായി. ദാരിദ്ര്യത്തോടും പ്രതിസന്ധികളോടും പൊരുതി നേടിയ ഈ വിജയം നരവാംമൂട് സ്വദേശിനിയായ ശ്രീജയ്ക്കും കുടുംബത്തിനും കണ്ണീരും പുഞ്ചിരിയും കലര്‍ന്ന നിയോഗമാണ്. ഇന്ത്യന്‍ ഫോറിന്‍ സര്‍വീസ് ആണ് ശ്രീജയുടെ ലക്ഷ്യം.
വെള്ളായണി ലിറ്റില്‍ ഫ്‌ലവര്‍ സ്‌കൂള്‍, നെല്ലിമൂട് സ്‌കൂള്‍ എന്നിവിടങ്ങളിലെ പ്രാഥമിക പഠനത്തിന് ശേഷം പട്ടം സെന്റ് മേരീസിലായിരുന്നു പ്ലസ് ടു. തുടര്‍ന്ന് മദ്രാസ് ക്രിസ്റ്റ്യന്‍ കോളജില്‍ നിന്ന് ബിരുദം പൂര്‍ത്തിയാക്കി. 2024-ല്‍ കോച്ചിങ് ആരംഭിച്ച ശ്രീജയ്ക്ക് ആദ്യ അവസരത്തില്‍ത്തന്നെ തിളക്കമാര്‍ന്ന വിജയം സ്വന്തമാക്കാന്‍ സഹായിച്ചത് കണിശമായ ടൈംടേബിളാണ്. ‘അന്നന്ന് പഠിപ്പിക്കുന്നത് കൃത്യമായി പൂര്‍ത്തിയാക്കി. ‘നിന്നെക്കൊണ്ട് പറ്റും’ എന്ന് അച്ഛനും അമ്മയും എന്നും നല്‍കിയ കരുത്താണ് എന്റെ ഊര്‍ജ്ജം,’ ശ്രീജ പറയുന്നു. എത്ര ബുദ്ധിമുട്ടുകള്‍ക്കിടയിലും മകളുടെ പഠനകാര്യങ്ങളില്‍ ‘ഇല്ല’ എന്ന് പറയാത്ത മാതാപിതാക്കളാണ് തന്റെ വലിയ കരുത്തെന്നും ശ്രീജ കൂട്ടിച്ചേര്‍ത്തു.
മകളുടെ വിജയവാര്‍ത്തയറിഞ്ഞ അച്ഛന്‍ ജയകുമാറിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുകയായിരുന്നു. ‘കൂലിപ്പണിയാണ്, സൈക്കിളിലാണ് യാത്ര. ആറ്റിങ്ങല്‍ വരെ പോയി എന്ത് ജോലിയും ചെയ്യും. മദ്രാസില്‍ പഠിക്കുമ്പോള്‍ മാസാവസാനം മെസ് ബില്ലടയ്ക്കാന്‍ വലിയ കഷ്ടപ്പാടായിരുന്നു. ഭാര്യ കുടുംബശ്രീയില്‍ നിന്ന് ലോണെടുത്തും സ്വര്‍ണം പണയം വെച്ചുമൊക്കെയാണ് പണം കണ്ടെത്തിയത്,’ ജയകുമാര്‍ വികാരാധീനനായി. പത്തുപതിനായിരം രൂപയ്ക്ക് വേണ്ടി പലിശയ്ക്ക് പണമെടുക്കുകയും കൈ മുറിഞ്ഞിട്ടും ജോലിക്ക് പോകേണ്ടി വന്ന സാഹചര്യങ്ങളും അദ്ദേഹം ഓര്‍ത്തെടുത്തു.
എം.എ. ബിരുദധാരിയായ അമ്മ ഷീജ കുമാരിയാണ് ശ്രീജയുടെ പഠനത്തിന് അടിത്തറയിട്ടത്. പ്രതിസന്ധികള്‍ക്കിടയിലും കുട്ടികളെ പഠിപ്പിക്കാന്‍ അവര്‍ കാട്ടിയ ധൈര്യമാണ് കുടുംബത്തെ ഈ നിലയിലെത്തിച്ചത്. തന്റെ മകളുടെ കഠിനാധ്വാനത്തിന് ദൈവം നല്‍കിയ ഫലമാണിതെന്ന് ഷീജ പറഞ്ഞു. ഒരു മകന്‍ കൂടി അടങ്ങുന്നതാണ് ഇവരുടെ ചെറിയ കുടുംബം. 2025-ലെ സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നപ്പോള്‍ ആദ്യ 150 റാങ്കുകളില്‍ അഞ്ച് മലയാളികളാണ് ഇടംപിടിച്ചത്.
മലയാളി തിളക്കം:
സിവില്‍ സര്‍വീസ് ഫലം പുറത്തുവന്നപ്പോള്‍ ആദ്യ 150 റാങ്കുകളില്‍ അഞ്ച് മലയാളികളാണ് ഇടംപിടിച്ചത്.
ആര്‍. ശ്രുതി (18)
ജെ.എസ്. ശ്രീജ (57)
ബി. ഗോപിക (105)
അജയ് രാജ് (109)
വി.സി. ശ്രീലക്ഷ്മി (133)
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വെമ്പായം ഹാപ്പി ലാന്‍ഡില്‍ റൈഡ് പൊട്ടിവീണു; തമിഴ്നാട് സ്വദേശികളായ ഒരു കുടുംബത്തിലെ 5 പേര്‍ക്ക് ഗുരുതര പരിക്ക്; അവഗണനയുടെയും സുരക്ഷാവീഴ്ചയുടെയും ഞെട്ടിക്കുന്ന വിവരങ്ങള്‍ പുറത്ത്





