തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സി.പി.എം ആദ്യഘട്ട സ്ഥാനാര്‍ഥിപ്പട്ടികയ്ക്ക് സംസ്ഥാന സമിതിയില്‍ ധാരണയാകുന്നു. തൃപ്പൂണിത്തുറയില്‍ എം. സ്വരാജ് ഇത്തവണ മത്സരരംഗത്തുണ്ടാകില്ലെന്നാണ് പുറത്തുവരുന്ന സൂചനകള്‍. പാലക്കാട് മണ്ഡലത്തില്‍ കോണ്‍ഗ്രസില്‍ നിന്നെത്തിയ പി. സരിനെ പരിഗണിക്കാത്ത പാര്‍ട്ടി, അവിടെ ഒരു ‘സിനിമാ വിസ്മയത്തിനാണ്’ കളമൊരുക്കുന്നത്.
നടന്‍ രമേഷ് പിഷാരടി പാലക്കാട് കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായതോടെ, സിനിമാ മേഖലയില്‍ നിന്നുള്ള ഒരു പൊതുസ്വതന്ത്രയെ തന്നെ രംഗത്തിറക്കി മണ്ഡലം പിടിക്കാനാണ് സി.പി.എം നീക്കം. രമേഷ് പിഷാരടിയും മെഗാസ്റ്റാര്‍ മമ്മൂട്ടിയും തമ്മിലുള്ള അടുത്ത വ്യക്തിബന്ധം തിരഞ്ഞെടുപ്പില്‍ പിഷാരടിക്ക് അനുകൂലമായേക്കാമെന്ന് സി.പി.എം കണക്കുകൂട്ടുന്നു. മമ്മൂട്ടി പ്രചാരണത്തിനിറങ്ങിയാല്‍ അത് പ്രതിരോധിക്കാന്‍ മമ്മൂട്ടിക്ക് എതിര്‍ക്കാന്‍ കഴിയാത്ത വിധത്തിലുള്ള ഒരു സ്ഥാനാര്‍ഥിയെയാണ് പാര്‍ട്ടി തിരയുന്നത്. സ്ത്രീസുരക്ഷയുടെ പ്രാധാന്യം ഉയര്‍ത്തിക്കാട്ടാന്‍ സിനിമാരംഗത്തെ പ്രമുഖ നടിയെ പാലക്കാട് മത്സരിപ്പിക്കാന്‍ ആഗ്രഹിക്കുന്നുണ്ടെങ്കിലും ഇക്കാര്യത്തില്‍ നടിയുടെ ഭാഗത്തുനിന്ന് അന്തിമ തീരുമാനം ഉണ്ടായിട്ടില്ല.
കുന്നംകുളത്ത് എ.സി. മൊയ്തീനും മണലൂരില്‍ മുന്‍ മന്ത്രി സി. രവീന്ദ്രനാഥും സ്ഥാനാര്‍ഥികളാകും. വൈപ്പിനില്‍ എം.പി. ഷൈനിയും തൃപ്പൂണിത്തുറയില്‍ കെ.എന്‍. ഉണ്ണികൃഷ്ണനും ജനവിധി തേടും. കുണ്ടറയില്‍ താന്‍ മത്സരിക്കാനില്ലെന്ന് ജെ. മേഴ്‌സിക്കുട്ടിയമ്മ സംസ്ഥാന സമിതിയെ അറിയിച്ചതോടെ എസ്.എല്‍. സജികുമാറിനെ സ്ഥാനാര്‍ഥിയായി നിശ്ചയിച്ചു. തവനൂരില്‍ കെ.ടി. ജലീലും പൊന്നാനിയില്‍ എം.കെ. സക്കീറും മത്സരരംഗത്തുണ്ടാകും. നിലമ്പൂര്‍, പെരിന്തല്‍മണ്ണ, മങ്കട മണ്ഡലങ്ങളില്‍ പൊതുസ്വതന്ത്രരെ പരീക്ഷിക്കാനാണ് പാര്‍ട്ടി തീരുമാനം.
പാലക്കാട് ജില്ലയില്‍ നെന്മാറയില്‍ കെ. പ്രേമനും ആലത്തൂരില്‍ ജില്ലാ സെക്രട്ടേറിയറ്റ് അംഗം ടി.എം. ശശിയും സി.പി.എം സ്ഥാനാര്‍ഥികളാകും. പാലക്കാട് നഗര മണ്ഡലത്തില്‍ കഴിഞ്ഞ തവണത്തെ പോലെ ഇത്തവണയും സ്വതന്ത്ര പരീക്ഷണം തന്നെയാകും സി.പി.എം നടത്തുക. സിനിമാ താരങ്ങള്‍ തമ്മിലുള്ള പോരാട്ടത്തിന് പാലക്കാട് വേദിയായാല്‍ അത് സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ മണ്ഡലമായി മാറും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


തദ്ദേശത്തില്‍ വടകരയും കൊല്ലവും സിപിഎമ്മിനെ ചതിച്ചു; കൊല്ലം കമ്മീഷണറേയും കോഴിക്കോട്ടെ റൂറല്‍ എസ് പിയേയും മാറ്റിയാല്‍ രാഷ്ട്രീയ തലവര അനുകൂലമാകുമെന്ന് വിലയിരുത്തല്‍; കിരണ്‍ നാരായണനും കെഇ ബൈജുവിനും സ്ഥാന ചലനം വരുമെന്ന റിപ്പോര്‍ട്ട് 100 ശതമാനം ശരിയായി; തെക്കന്‍ കേരളത്തിലെ സാമുദായിക സമ്മര്‍ദ്ദവും പിണറായി മറികടന്നു; പോലീസിലെ മാറ്റങ്ങള്‍ക്ക് പിന്നില്‍ രാഷ്ട്രീയം ഇങ്ങനെ





