തിരുവനന്തപുരം: വയനാട് പുനരധിവാസത്തിന്റെ ഭാഗമായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് (CMDRF) സംഭാവന നൽകിയ സർക്കാർ ജീവനക്കാർക്ക് നന്ദി അറിയിച്ച് വാട്സ്ആപ്പ് സന്ദേശം അയക്കാൻ ഹൈക്കോടതിയുടെ അനുമതി തേടി സംസ്ഥാന സർക്കാർ. വയനാട്ടിൽ വീടുകളുടെ നിർമ്മാണം പൂർത്തിയായ സാഹചര്യത്തിലാണ് ഈ സന്ദേശം അയക്കാൻ ഉദ്ദേശിക്കുന്നതെന്ന് സർക്കാർ കോടതിയെ അറിയിച്ചു. ഇക്കാര്യം പരിഗണിച്ച് തീരുമാനമെടുക്കാമെന്ന് കോടതി വ്യക്തമാക്കി.
ഡിഎ (DA) അനുവദിച്ചതും സാമൂഹ്യക്ഷേമ പ്രവർത്തനങ്ങളും സംബന്ധിച്ച് ജീവനക്കാർക്ക് സന്ദേശം അയച്ചതിൽ എന്ത് തെറ്റാണുള്ളതെന്ന് കഴിഞ്ഞ ദിവസം കോടതി ചോദിച്ചിരുന്നു. ഇത് ഏത് നിയമത്തിന്റെ അടിസ്ഥാനത്തിലാണ് നിയമവിരുദ്ധമാകുക എന്നും കോടതി ആരാഞ്ഞു.
സർവീസ് ആനുകൂല്യങ്ങൾ വർദ്ധിപ്പിച്ച വിവരമാണ് സന്ദേശത്തിലൂടെ കൈമാറിയതെന്നും മുഖ്യമന്ത്രിയെ രാഷ്ട്രീയ പ്രവർത്തകനായി മാത്രം കാണുന്നത് ശരിയല്ലെന്നും സർക്കാർ സത്യവാങ്മൂലത്തിൽ വ്യക്തമാക്കി. സന്ദേശം രാഷ്ട്രീയപരമാണെന്നത് ഹർജിക്കാരുടെ സങ്കല്പം മാത്രമാണെന്നും സർക്കാർ ചൂണ്ടിക്കാട്ടി.സർവീസ് സംബന്ധമായ കാര്യങ്ങൾ ജീവനക്കാരെ അറിയിക്കുക എന്ന ഭരണഘടനാപരമായ ചുമതലയാണ് നിർവ്വഹിച്ചതെന്നാണ് സർക്കാരിന്റെ വാദം.
രാഹുലുമായും ഖാര്‍ഗെയുമായും ഡല്‍ഹിയില്‍ ചര്‍ച്ച; പിണക്കം മാറി തരൂര്‍ പ്രചാരണത്തിന്; എല്ലാം പ്രശ്നങ്ങളും പരിഹരിച്ചെന്ന് ശശിതൂര്‍
വയനാട് ദുരന്തബാധിതർക്കായി നിർമ്മിച്ച വീടുകളുടെ കൈമാറ്റ ചടങ്ങിനോടനുബന്ധിച്ച് ഈ സന്ദേശങ്ങൾ അയക്കാനാണ് സർക്കാർ അനുമതി കാത്തിരിക്കുന്നത്.


പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ച് സർക്കാർ




