ന്യൂഡല്‍ഹി : ഡല്‍ഹിയില്‍ കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഹുല്‍ ഗാന്ധി എന്നിവരുമായി എം.പി. ശശി തരൂര്‍ നടത്തിയ നിര്‍ണ്ണായക കൂടിക്കാഴ്ചയോടെ പാര്‍ട്ടിയിലെ അസ്വാരസ്യങ്ങള്‍ക്ക് വിരാമമായി. രണ്ട് മണിക്കൂര്‍ നീണ്ട ചര്‍ച്ചയില്‍ താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ ധാരണയായെന്നും വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ സജീവമായി പ്രചാരണ രംഗത്തുണ്ടാകുമെന്നും തരൂര്‍ വ്യക്തമാക്കി.
ചര്‍ച്ചകള്‍ക്ക് ശേഷം മാധ്യമങ്ങളെ കണ്ട ശശി തരൂര്‍, പാര്‍ട്ടി നേതൃത്വവുമായി ക്രിയാത്മകമായ സംഭാഷണമാണ് നടന്നതെന്ന് അറിയിച്ചു. ‘എല്ലാ കാര്യങ്ങളും തുറന്നു സംസാരിച്ചു. ഞാനും പാര്‍ട്ടിയും ഇപ്പോള്‍ ഒരേ ദിശയിലാണ് സഞ്ചരിക്കുന്നത്. എല്ലാ പ്രശ്നങ്ങളും പരിഹരിക്കപ്പെട്ടു,’ അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങളില്‍ നിന്ന് തരൂര്‍ വിട്ടുനില്‍ക്കുന്നുവെന്ന വാര്‍ത്തകള്‍ക്കിടെയാണ് ഈ കൂടിക്കാഴ്ച നടന്നത്. ചര്‍ച്ച ശുഭകരമായ സാഹചര്യത്തില്‍, വരും ദിവസങ്ങളില്‍ സംസ്ഥാനത്തും ദേശീയ തലത്തിലും പാര്‍ട്ടിയുടെ മുഖ്യപ്രചാരകനായി ശശി തരൂര്‍ സജീവമാകും.


ചോറ്റാനിക്കര പെൺകുട്ടിയുടെ മരണം: കൊറിയൻ പ്രൊഫൈലിന് പിന്നിൽ മലയാളി സുഹൃത്തുക്കളെന്ന് സംശയം; അന്വേഷണം ഊർജ്ജിതമാക്കി പോലീസ്
മുഖ്യമന്ത്രി പദത്തിനായി തെരുവ് യുദ്ധം; സതീശനായി പ്രകടനം നടത്തിയവര്‍ക്കെതിരെ നടപടിക്ക് കെപിസിസി; തീക്കൊള്ളി കൊണ്ട് തല ചൊറിയരുതെന്ന് ഉണ്ണിത്താന്; ഉമ്മന്‍ചാണ്ടിയുടെ പോസ്റ്റര്‍ കീറല്‍ വിവാദമാകുന്നു




