ആറ്റുകാൽ പൊങ്കാലയുടെ പേരിൽ എസ്.എം.വി സ്കൂളിൽ അനധികൃത പാർക്കിങ് പിരിവ് : പിടിഎ പ്രസിഡന്റും അംഗവും അറസ്റ്റിൽ; .പാർക്കിങ്ങിന് വാങ്ങിയത് 1500 രൂപ വരെ, പിടിയിലായത് മേയറുടെ ഇടപെടലിൽ

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല മഹോത്സവത്തിനിടെ നഗരത്തിലെ എസ്.എം.വി സ്കൂൾ വളപ്പിൽ ഭക്തരിൽ നിന്ന് അനധികൃതമായി പാർക്കിങ് ഫീസ് ഈടാക്കിയ പിടിഎ പ്രസിഡന്റ് കർണ്ണൻ, അംഗം ഹാഷിം എന്നിവർ അറസ്റ്റിലായി. ലൈസൻസോ ഔദ്യോഗിക അനുമതിയോ ഇല്ലാതെ 500 മുതൽ 1500 രൂപ വരെയാണ് ഇവർ വാഹന ഉടമകളിൽ നിന്ന് ഈടാക്കിയിരുന്നത്. കോർപ്പറേഷൻ സെക്രട്ടറി നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് തമ്പാനൂർ പോലീസ് നടപടിയെടുത്തത്.

ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ മേയർ വി.വി. രാജേഷിന് ലഭിച്ച വാട്‌സാപ്പ് സന്ദേശമാണ് ഈ തട്ടിപ്പ് പുറത്തുകൊണ്ടുവന്നത്. തുടർന്ന് മേയറും ആരോഗ്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ എം.ആർ. ഗോപനും നേരിട്ട് സ്കൂളിലെത്തി പരിശോധന നടത്തി. കുറ്റക്കാരെ വിളിച്ചുവരുത്തി റസീറ്റുകൾ പരിശോധിച്ച മേയർ, പിരിച്ചെടുത്ത തുക മുഴുവൻ ഭക്തർക്ക് തന്നെ തിരികെ നൽകിപ്പിച്ചു. തുടർന്ന് മേയർ തന്നെ തമ്പാനൂർ പോലീസ് സ്റ്റേഷനിൽ വിവരമറിയിക്കുകയും കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെടുകയുമായിരുന്നു.

പൊങ്കാല പ്രമാണിച്ച് നഗരത്തിൽ സമാനമായ രീതിയിൽ ഭക്തരെ ചൂഷണം ചെയ്തവർക്കെതിരെ കർശന നിരീക്ഷണം തുടരുമെന്ന് നഗരസഭ അറിയിച്ചു.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.