കോഴിക്കോട്: വലിയങ്ങാടിയിൽ കെട്ടിടത്തിന്റെ സ്ലാബ് തകർന്നുണ്ടായ അപകടത്തിൽ മരിച്ചവരുടെ കുടുംബങ്ങൾക്ക് ഒരു ലക്ഷം രൂപ വീതം ധനസഹായം നൽകുമെന്ന് മേയർ ഒ. സദാശിവൻ അറിയിച്ചു. പരിക്കേറ്റവർക്ക് 50,000 രൂപ വീതം മേയർ ഫണ്ടിൽ നിന്നും അനുവദിക്കും. പഴയ പാസ്‌പോർട്ട് ഓഫീസ് കെട്ടിടത്തിൽ പുതിയ ലൈസൻസുകൾ അനുവദിക്കരുതെന്ന് നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും, അവിടെ പ്രവർത്തിച്ചിരുന്ന സ്ഥാപനങ്ങൾ ലൈസൻസ് ഇല്ലാതെയാണ് തുടർന്നതെന്ന് മേയർ വ്യക്തമാക്കി.
അതേസമയം, കെട്ടിടത്തിന്റെ അപകടാവസ്ഥയെക്കുറിച്ച് മേയർ നൽകിയ വിശദീകരണം വിവാദമായിട്ടുണ്ട്. കെട്ടിടം അൺഫിറ്റാണെന്ന് എൻജിനീയറുടെ റിപ്പോർട്ടിൽ ഉണ്ടായിരുന്നില്ലെന്നും സാമൂഹിക പ്രശ്നങ്ങൾ ഒഴിവാക്കാനാണ് ഇത്തരം റിപ്പോർട്ടുകൾ നൽകാത്തതെന്നുമാണ് മേയറുടെ വിചിത്രമായ വാദം. അപകടത്തെ രാഷ്ട്രീയവൽക്കരിക്കാൻ ശ്രമം നടക്കുന്നുണ്ടെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എന്നാൽ, നഗരമധ്യത്തിൽ സമാനമായ രീതിയിൽ അപകടാവസ്ഥയിൽ നിരവധി കെട്ടിടങ്ങൾ നിലനിൽക്കുന്നുണ്ടെന്ന എൻജിനീയറിങ് വിഭാഗത്തിന്റെ റിപ്പോർട്ട് ആശങ്ക വർദ്ധിപ്പിക്കുകയാണ്.
സത്രം ബിൽഡിംഗ്, സെൻട്രൽ മാർക്കറ്റ്, കാരപ്പറമ്പ് മാർക്കറ്റ്, പുതിയങ്ങാടി മാർക്കറ്റ്, ന്യൂ ബസാർ കെട്ടിടം എന്നിവയുൾപ്പെടെയുള്ളവ ഏതുനിമിഷവും തകർന്നു വീഴാവുന്ന അവസ്ഥയിലാണെന്ന് റിപ്പോർട്ടിൽ പറയുന്നു. വലിയങ്ങാടി ദുരന്തത്തിന്റെ പശ്ചാത്തലത്തിൽ ഈ കെട്ടിടങ്ങൾക്കെതിരെ അടിയന്തര നടപടി വേണമെന്ന ആവശ്യം ശക്തമായിട്ടുണ്ട്.
ഡോ. കെ. അജിത്കുമാര്‍ വിരമിച്ചു; ആയുര്‍വേദ ചികിത്സാ രംഗത്തെ പ്രമുഖ വ്യക്തിത്വം സര്‍ക്കാര്‍ സര്‍വീസില്‍ നിന്നും പടിയിറങ്ങുന്നു!


ജമ്മു കശ്മീരില്‍ നിന്നുള്ള മാധ്യമസംഘം ഗവര്‍ണര്‍ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കറുമായി രാജ്ഭവനില്‍ കൂടിക്കാഴ്ച ; ആദിശങ്കരാചാര്യരും ശാരദാപീഠവും ചര്‍ച്ചയായി





