യുദ്ധം ഇന്ത്യക്കും തിരിച്ചടിയാകും !ഭക്ഷ്യവില വർധിക്കാൻ സാധ്യത; കയറ്റുമതി മേഖലയിൽ കനത്ത പ്രതിസന്ധി.

ന്യൂഡൽഹി: പശ്ചിമേഷ്യയിൽ ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘർഷം കടുക്കുന്നത് ഇന്ത്യൻ സമ്പദ്‌വ്യവസ്ഥയെയും ഉപഭോക്തൃ വിപണിയെയും പ്രതികൂലമായി ബാധിച്ചു തുടങ്ങി. നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം മുതൽ കയറ്റുമതി മേഖലയിലെ സ്തംഭനം വരെ രാജ്യം നേരിടേണ്ടി വരുമെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

ഇന്ത്യ പ്രതിവർഷം 5.6 കോടി ടണ്ണോളം പരിപ്പ് വർഗ്ഗങ്ങൾ ഇറക്കുമതി ചെയ്യുന്നുണ്ട്. യുദ്ധം നീണ്ടുനിൽക്കുകയും ഗതാഗത ചെലവ് ഉയരുകയും ചെയ്താൽ പരിപ്പ്, പയർ, ഉഴുന്ന് എന്നിവയുടെ വില കുത്തനെ ഉയരും. ഇത് സാധാരണക്കാരുടെ കുടുംബ ബജറ്റിനെ നേരിട്ട് ബാധിക്കും. ഇന്ത്യയുടെ ഉള്ളി കയറ്റുമതിയുടെ 15 ശതമാനവും പശ്ചിമേഷ്യയിലേക്കാണ്. കപ്പൽ നീക്കം തടസ്സപ്പെട്ടതോടെ ടൺ കണക്കിന് ഉള്ളി തുറമുഖങ്ങളിൽ കെട്ടിക്കിടക്കുകയാണ്. ഇത് കർഷകർക്ക് വലിയ നഷ്ടമുണ്ടാക്കുന്നു.ഇറാനുമായും ഗള്‍ഫ് രാജ്യങ്ങളുമായും പുതിയ കരാറുകൾ എടുക്കരുതെന്ന് റൈസ് എക്‌സ്‌പോര്‍ട്ടേഴ്‌സ് അസോസിയേഷൻ നിർദ്ദേശം നൽകി. നിലവിലെ നഷ്ടം ഒഴിവാക്കാൻ ‘ഫ്രീ ഓൺ ബോർഡ്’ (FOB) അടിസ്ഥാനത്തിൽ മാത്രം ഇടപാടുകൾ നടത്താനാണ് തീരുമാനം. 2025-ൽ ഇന്ത്യ ഇറാനിലേക്ക് 120 കോടി ഡോളറിന്റെ കാർഷിക ഉൽപ്പന്നങ്ങൾ കയറ്റുമതി ചെയ്തിരുന്നു. അരി, വാഴപ്പഴം, തേയില എന്നിവയുടെ വിപണിയെ നിലവിലെ സാഹചര്യം പ്രതിസന്ധിയിലാക്കും.

ഇന്ത്യയുടെ 4.5 ബില്യൺ ഡോളർ മൂല്യമുള്ള ഇലക്ട്രോണിക്സ് കയറ്റുമതി പ്രധാനമായും ഗൾഫ് രാജ്യങ്ങളെയാണ് ആശ്രയിക്കുന്നത്. ഇതിൽ ഭൂരിഭാഗവും സ്മാർട്ട്ഫോണുകളാണ്. വിമാനങ്ങൾ റദ്ദാക്കിയതും കപ്പൽ ചാലുകളിലെ ഭീഷണിയും ഈ മേഖലയിലെ വരുമാന വളർച്ചയെ മന്ദഗതിയിലാക്കും.ഇൻഷുറൻസ് പ്രീമിയം വർധിക്കുന്നതും കപ്പൽ ഗതാഗത മാർഗങ്ങൾ മാറ്റേണ്ടി വരുന്നതും ചരക്ക് നീക്കത്തിന്റെ ചെലവ് അനിയന്ത്രിതമായി ഉയരാൻ കാരണമാകും. ഇത് ഇന്ത്യയുടെ ആകെ സാമ്പത്തിക വളർച്ചയെ ബാധിച്ചേക്കാം.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.