ബഹ്റൈനില്‍ മിസൈല്‍ വര്‍ഷം തുടരുന്നു; കൂറ്റന്‍ ഫ്‌ലാറ്റില്‍ മിസൈല്‍ പതിച്ചു; ജനവാസ കേന്ദ്രങ്ങള്‍ വിറങ്ങലിച്ചു; ഇറാന്‍ രണ്ടും കല്‍പ്പിച്ചോ?

മനാമ: പശ്ചിമേഷ്യന്‍ യുദ്ധം നിയന്ത്രണാതീതമായി പടരുന്നതിനിടെ ബഹ്റൈനില്‍ ഭീതി വിതച്ച് ഇറാന്റെ മിസൈല്‍ ആക്രമണം. യുഎസ് നാവികസേനാ ആസ്ഥാനമായ ജുഫൈറിനെ ലക്ഷ്യമിട്ടു വന്ന മിസൈലുകള്‍ ജനവാസ കേന്ദ്രങ്ങളിലും പതിച്ചതോടെ മലയാളികള്‍ ഉള്‍പ്പെടെയുള്ള ആയിരക്കണക്കിന് പ്രവാസികള്‍ മരണഭീതിയിലാണ്.
ഒരു കൂറ്റന്‍ ഫ്‌ലാറ്റ് സമുച്ചയത്തിന് മുകളില്‍ മിസൈല്‍ പതിച്ചതായും വന്‍ നാശനഷ്ടങ്ങള്‍ സംഭവിച്ചതായും റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്. യുദ്ധം വെറും സൈനിക താവളങ്ങളില്‍ ഒതുങ്ങില്ലെന്ന ഇറാന്റെ പ്രഖ്യാപനം ശരിവെക്കുന്നതാണ് പുതിയ സംഭവവികാസങ്ങള്‍. ഫ്‌ളാറ്റ് കത്തിയമരുന്ന വീഡിയോ പുറത്തു വന്നിട്ടുണ്ട്. ഇത് ഞെട്ടിക്കുന്നതാണ്. ഇതിനെ അമേരിക്ക ഗൗരവത്തില്‍ എടുക്കും.
ബഹ്റൈനിലെ പ്രധാന ജനവാസ മേഖലകളിലെ ഫ്‌ലാറ്റിലാണ് മിസൈല്‍ പതിച്ചത് എന്നാണ് വിവരം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ കെട്ടിടത്തിന്റെ മുകള്‍ഭാഗം തകരുകയും സമീപത്തെ വാഹനങ്ങള്‍ കത്തിനശിക്കുകയും ചെയ്തു. രാത്രിയില്‍ സ്‌ഫോടന ശബ്ദം കേട്ട് പലരും പുറത്തേക്ക് ഓടിയിറങ്ങിയെങ്കിലും സൈറണുകള്‍ മുഴങ്ങിയതോടെ ഷെല്‍ട്ടറുകളില്‍ അഭയം തേടുകയായിരുന്നു. ആളപായം സംബന്ധിച്ച കൃത്യമായ വിവരങ്ങള്‍ പുറത്തുവരുന്നതേയുള്ളൂ. യുഎസ് കപ്പല്‍പ്പടയുടെ ആസ്ഥാനത്തിന് സമീപം താമസിക്കുന്ന നൂറുകണക്കിന് മലയാളി കുടുംബങ്ങള്‍ മുള്‍മുനയിലാണ്.
അമേരിക്കയ്ക്കും ഇസ്രായേലിനുമൊപ്പം നില്‍ക്കുന്ന അറബ് രാഷ്ട്രങ്ങള്‍ക്കും വലിയ വില നല്‍കേണ്ടി വരുമെന്ന ഇറാന്റെ മുന്നറിയിപ്പ് വെറും വാക്കല്ലെന്ന് ഈ ആക്രമണം തെളിയിക്കുന്നു. ബഹ്റൈന്റെ പരമാധികാരത്തിന്മേലുള്ള കടന്നുകയറ്റമാണിതെന്നും വഞ്ചനാപരമായ ആക്രമണമാണെന്നും മനാമ ഭരണകൂടം പ്രതികരിച്ചു. രാജ്യത്ത് അടിയന്തര ജാഗ്രതാ നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുകയാണ്. ബാലിസ്റ്റിക് മിസൈലുകള്‍ ഉപയോഗിച്ചുള്ള ഈ ആക്രമണം വരും മണിക്കൂറുകളില്‍ വലിയ പ്രത്യാക്രമണത്തിന് വഴിയൊരുക്കുമെന്നുറപ്പാണ്.
കുവൈറ്റിലും ഖത്തറിലും യുഎഇയിലും സമാനമായ ആക്രമണങ്ങള്‍ തുടരുന്നതിനാല്‍ ഗള്‍ഫ് മേഖല പൂര്‍ണ്ണമായും സ്തംഭിച്ച അവസ്ഥയിലാണ്. വിമാനത്താവളങ്ങള്‍ അടച്ചതും വ്യോമപാതകള്‍ നിശ്ചലമായതും പ്രവാസികളുടെ നാട്ടിലേക്കുള്ള യാത്രയെയും ബാധിച്ചിട്ടുണ്ട്. ജനങ്ങള്‍ കഴിയുന്നതും വീടുകള്‍ക്കുള്ളില്‍ തന്നെ തുടരണമെന്നും ഔദ്യോഗിക അറിയിപ്പുകള്‍ക്കായി കാത്തിരിക്കണമെന്നും അധികൃതര്‍ ആവര്‍ത്തിച്ചു നിര്‍ദ്ദേശിക്കുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.