കൊച്ചി: ഹണിട്രാപ്പില്‍ കുടുക്കി ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്‍ദിച്ച കേസില്‍ പിടിയിലായിട്ടും യാതൊരു കുറ്റബോധവുമില്ലാതെ മുഖ്യപ്രതി സഫീനയുടെ പെരുമാറ്റം ഏവര്‍ക്കും ഞെട്ടലായി. പോലീസ് സ്റ്റേഷനിലെത്തിച്ചപ്പോഴും മാധ്യമങ്ങള്‍ വിവരമറിയാന്‍ എത്തിയപ്പോഴും തികഞ്ഞ ലാഘവത്തോടെയാണ് സഫീന പ്രതികരിച്ചത്. തന്നെ പകര്‍ത്താന്‍ ശ്രമിച്ച ക്യാമറകള്‍ക്ക് മുന്നില്‍ നിന്ന് പുഞ്ചിരിച്ച സഫീന, ‘നല്ല ഫോട്ടോ എടുക്കണേ’ എന്ന് ചിരിച്ചുകൊണ്ട് വിളിച്ച് പറഞ്ഞത് കണ്ടുനിന്നവരിലും ഉദ്യോഗസ്ഥരിലും ഒരുപോലെ അമ്പരപ്പുണ്ടാക്കി.
അന്വേഷണ ഉദ്യോഗസ്ഥന് കേസിന്റെ വിശദാംശങ്ങള്‍ മാധ്യമപ്രവര്‍ത്തകരോട് വിശദീകരിക്കുമ്പോഴും യാതൊരു കൂസലുമില്ലാതെ തൊട്ടുപിന്നില്‍ പുഞ്ചിരിച്ചു നില്‍ക്കുകയായിരുന്നു ഈ ഇരുപത്തിയേഴുകാരി. ഭിന്നശേഷിക്കാരനായ യുവാവിനെ ക്രൂരമായി മര്ദിച്ചതിലോ പണം തട്ടിയതിലോ തനിക്ക് യാതൊരു പങ്കുമില്ലെന്ന ഭാവത്തിലായിരുന്നു സഫീനയുടെ നില്‍പ്പ്. ശ്രവണ-സംസാര പരിമിതികളുള്ള കൊല്ലം സ്വദേശിയായ യുവാവിനെ ഇന്‍സ്റ്റഗ്രാം വഴി വലയിലാക്കിയാണ് സഫീനയും സംഘവും തട്ടിപ്പിന് തുടക്കമിട്ടത്. സഫീനയുമായി വഴിവിട്ട ചാറ്റിംഗില്‍ ഏര്‍പ്പെട്ട യുവാവിനെ പനമ്പിള്ളിനഗറിലെ ലോഡ്ജിലേക്ക് വിളിച്ചുവരുത്തുകയായിരുന്നു. സഫീനയുടെ ആണ്‍സുഹൃത്തായ അമല്‍ വേണുഗോപാലും മറ്റു മൂന്നുപേരും ചേര്‍ന്നാണ് ഈ ഹണിട്രാപ്പ് ആസൂത്രണം ചെയ്തത്.
ലോഡ്ജിലെത്തിയ യുവാവിനെ സഫീനയുമായി ലൈംഗിക ബന്ധത്തിലേര്‍പ്പെടാന്‍ സംഘം നിര്‍ബന്ധിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഭീഷണിപ്പെടുത്തി പണം തട്ടാനായിരുന്നു പദ്ധതി. എന്നാല്‍ യുവാവ് ഇതിന് വിസമ്മതിച്ചതോടെ മര്‍ദനം ക്രൂരമായി. വാരിയെല്ല് ഒടിയുന്നത് വരെ മര്‍ദിച്ച ശേഷം യുവാവിന്റെ പണവും എടിഎം കാര്‍ഡും തട്ടിയെടുത്ത് സംഘം കടന്നുകളയുകയായിരുന്നു. വിവസ്ത്രനാക്കപ്പെട്ട യുവാവ് സുഹൃത്തുക്കളുടെ സഹായത്തോടെയാണ് ആശുപത്രിയിലെത്തിയത്. സഫീന ഒഴികെയുള്ള പ്രതികള്‍ അമല്‍ വേണുഗോപാല്‍, ജോണ്‍ രാഹുല്‍, ആനന്ദ് മുരുകന് എന്നിവര്‍ നേരത്തെയും നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതികളാണെന്ന് പോലീസ് അറിയിച്ചു. സഫീനയുടെ ലഹരി ഉപയോഗത്തെക്കുറിച്ചും പോലീസ് അന്വേഷിക്കുന്നുണ്ട്. പ്രതികള്‍ക്ക് ജാമ്യം ലഭിക്കാതിരിക്കാന്‍ കര്‍ശനമായ നടപടികളാണ് പോലീസ് സ്വീകരിക്കുന്നത്. കേസില്‍ ഇനി ഒരാളെ കൂടി പിടികൂടാനുണ്ട്.
ക്രൂരമായ ഒരു കുറ്റകൃത്യത്തില്‍ പങ്കാളിയായിട്ടും നിയമവ്യവസ്ഥയെയും സമൂഹത്തെയും പരിഹസിക്കുന്ന സഫീനയുടെ പെരുമാറ്റം സോഷ്യല്‍ മീഡിയയിലും വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. ഇവരുടെ മുന്‍കാല ചരിത്രവും പോലീസ് പരിശോധിക്കുന്നുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നെയ്യാറ്റിന്‍കരയില്‍ ഒരു വയസ്സുകാരനെ കൊന്നത് അച്ഛന്! മടിയിലിരുത്തി വയറ്റിലിടിച്ചു; ഇഖാന്റെ കുഞ്ഞു ശരീരത്തില്‍ ഒടിവുകളും ചതവുകളും





