തിരുവനന്തപുരം : സിറ്റി പൊലീസ് കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്ന് പൊലീസുകാരന്റെ ബൈക്ക് മോഷ്ടിച്ച പ്രതിയെ കന്റോണ്‍മെന്റ് പൊലീസ് പിടികൂടി. അമല്‍ സുരേഷ് എന്ന യുവാവാണ് അറസ്റ്റിലായത്. മാനവീയം വീഥിയില്‍ വെച്ചാണ് ഇയാളെ പൊലീസ് തന്ത്രപരമായി കുടുക്കിയത്.
സ്വന്തം അച്ഛനെതിരെ പരാതി നല്‍കാനാണ് അമല്‍ കമ്മീഷണര്‍ ഓഫീസില്‍ എത്തിയത്. എന്നാല്‍ പരാതിയുമായി ബന്ധപ്പെട്ട് ഓഫീസിനുള്ളിലെ പൊലീസുകാരുമായി അമല്‍ തര്‍ക്കത്തിലായി. തര്‍ക്കത്തിനൊടുവില്‍ ദേഷ്യപ്പെട്ട് പുറത്തിറങ്ങിയ അമല്‍, കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ പാര്‍ക്ക് ചെയ്തിരുന്ന പൊലീസുകാരന്റെ ബൈക്കുമായി കടന്നുകളയുകയായിരുന്നു.
ബൈക്ക് മോഷ്ടിച്ച ശേഷം അമല്‍ നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ കറങ്ങി നടന്നു. വൈകുന്നേരത്തോടെ മാനവീയം വീഥിയില്‍ ഇയാള്‍ എത്തിയതായി പോലീസിന് വിവരം ലഭിച്ചു. കന്റോണ്‍മെന്റ് പൊലീസ് സ്ഥലത്തെത്തി അമലിനെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. സുരക്ഷാ ക്രമീകരണങ്ങള്‍ ഏറെയുള്ള കമ്മീഷണര്‍ ഓഫീസിന് മുന്നില്‍ നിന്ന് തന്നെ ബൈക്ക് മോഷണം പോയത് പോലീസിന് വലിയ നാണക്കേടായിരുന്നു.
ട്യൂഷന് സെന്റര്‍ പൂട്ടിച്ച് കൈയിലുള്ള 15 ലക്ഷവും വാങ്ങി; യുവാവിനെ ഒഴിവാക്കി മറ്റൊരാളുമായി ബന്ധം, കാഞ്ഞിരപ്പളളിയിലെ മരണങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്


പാവപ്പെട്ടവരുടെ ദാരിദ്ര്യം മുതലെടുത്ത് അവയവങ്ങള്‍ തുച്ഛമായ പണത്തിന് വാങ്ങി വന്‍ തുകയ്ക്ക് മറിച്ചു വിറ്റു; വമ്പന്‍ സ്രാവുകള്‍ കുടുങ്ങുമോ? നജീബിന്റെ ഡയറിയില്‍ രാഷ്ട്രീയ പ്രമുഖരുടെ പേരുകള്‍; അവയവദാന മാഫിയയെ പൂട്ടാന്‍ സുദര്ശന് ഐപിഎസ് മുമ്പോട്ട്





