കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഭൂരിപക്ഷത്തില്‍ സിപിഎമ്മില്‍ നിന്നും വിജയിച്ചുകയറിയ കെ.കെ ശൈലജയെ ഇത്തവണ എവിടെയും പരിഗണിക്കാനിടയില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞദിവസം ചേര്‍ന്ന ജില്ലാ സെക്രട്ടേറിയറ്റ് യോഗമാണ് മത്സരിക്കാനുള്ളവരുടെ പേരുകള്‍ പരിഗണിച്ചത്. ടു ടേം വ്യവസ്ഥ മറികടന്ന് ധര്‍മടത്ത് പിണറായി വിജയന് മാത്രമാണ് ഇളവ് നല്‍കാന്‍ സാധ്യത. ഇതോടെയാണ് കെ.കെ ശൈലജ ലിസ്റ്റില്‍ ഇടംപിടിക്കാതെവന്നത്. കെ.കെ ശൈലജയുടെ കാര്യത്തില്‍കൂടി ടേം വ്യവസ്ഥ മറികടന്ന് തീരുമാനം വരുമോ എന്നാണ് എല്ലാവരും ഉറ്റുനോക്കുന്നത്. കെ.കെ ശൈലജ ഇപ്പോള്‍ സി.പി.എം കേന്ദ്രകമ്മിറ്റി അംഗമായതിനാല്‍ തീരുമാനം അവിടെനിന്നാണ് വരേണ്ടത്. പോളിറ്റ് ബ്യൂറോ നിര്‍ദ്ദേശം അനുസരിച്ച് പേരാവൂരില്‍ ശൈലജ മത്സരിക്കാന്‍ സാധ്യതയുണ്ട്. നികേഷ് കുമാറിനേയും ജില്ലാ സെക്രട്ടറിയേറ്റ് സ്ഥാനാര്‍ത്ഥിയാക്കാന്‍ പരിഗണിച്ചില്ല.
കെ.കെ ശൈലജയ്ക്ക് പകരം മട്ടന്നൂരില്‍ ഡിവൈഎഫ്ഐ സംസ്ഥാന സെക്രട്ടറി വി.കെ സനോജിന്റെ പേരാണ് പരിഗണിച്ചത്. നേരത്തെ പേരാവൂരടക്കം കെ.കെ ശൈലജയുടെ പേര് ഉയര്‍ന്ന് കേട്ടിരുന്നുവെങ്കിലും ഇവിടെ കഴിഞ്ഞ തവണ മത്സരിച്ച സക്കീര്‍ ഹുസൈനിന്റെ പേര് തന്നെയാണ് ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചത്. 3172 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിലാണ് കഴിഞ്ഞതവണ സണ്ണിജോസഫ് ഇവിടെനിന്ന് വിജയിച്ചത്. രക്തസാക്ഷി ഫണ്ട് വിവാദത്തില്‍ ആരോപണവിധേയനായ ടി.ഐ മധുസൂദനനെത്തന്നെയാണ് പയ്യന്നൂരില്‍ ഇത്തവണ ജില്ലാ സെക്രട്ടേറിയറ്റ് പരിഗണിച്ചത്. മധുസൂദനനെ മാറ്റിയാല്‍ ഫണ്ട് വിവാദം സിപിഎം അംഗീകരിക്കുന്നതിന് തുല്യമാകുമെന്ന വിലയിരുത്തില്‍ വന്നതോടെയാണ് അദ്ദേഹത്തേത്തന്നെ പരിഗണിക്കാന്‍ തീരുമാനിച്ചത്. എംവി ജയരാജന്‍, എം ജയരാജന്‍, ഇപി ജയരാജന്‍ എന്നിവര്‍ക്കും സീറ്റുണ്ടാകില്ല. ഷംസീറും ഔട്ടാകും.
സംസ്ഥാന സെക്രട്ടറി ആയതോടെ മത്സര രംഗത്തുനിന്ന് മാറിനില്‍ക്കുന്ന എം.വി ഗോവിന്ദന് പകരം തളിപ്പറമ്പില്‍ എന്‍. സുകന്യ, എം.വി ഗോവിന്ദന്റെ ഭാര്യ പി.കെ ശ്യാമള എന്നിവരുടെ പേരുകളും പരിഗണിക്കുന്നുണ്ട്. അഴീക്കോട് മണ്ഡലത്തില്‍ എം.വി. നികേഷ് കുമാറിന്റെ പേര് ഉയര്‍ന്നുകേട്ടിരുന്നുവെങ്കിലും കെ.വി സുമേഷിന്റെ പേരുതന്നെയാണ് യോഗം മുന്നോട്ടുവെച്ചത്. തലശ്ശേരിയില്‍ എ.എന്‍ ഷംസീറിന് പകരം കാരായി രാജന്‍, കല്യാശ്ശേരിയില്‍ വി. വിജിന്‍ എന്നിവരുടെ പേരുകളും ചര്‍ച്ചകളില്‍ ഉണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വേഷം മാറി സ്റ്റേഷനിലെത്തിയ തമിഴ് യുവതി; കുരുന്നിന്റെ കൊലപാതകത്തിലെ ചുരുളഴിച്ച മിടുക്കി: കുറ്റവാളികള്‍ക്ക് പേടിസ്വപ്നം, ജനങ്ങള്‍ക്ക് കാവലാള്‍; ഹേമലത ഐപിഎസ് കൊല്ലം കമ്മീഷണര്‍; കൊല്ലം സിറ്റി ഇനി ‘പെണ്‍സിങ്കത്തിന്റെ’ കൈകളില്‍





