കൊച്ചി: മലയാള സിനിമയുടെ പ്രിയ പ്രതിഭ ശ്രീനിവാസന് അദ്ദേഹത്തിന്റെ സമഗ്ര സംഭാവനകളെ മാനിച്ച് ഫിലിംഫെയർ സൗത്ത് അവാർഡ്‌സ് ലൈഫ് ടൈം അച്ചീവ്‌മെന്റ് പുരസ്‌കാരം നൽകി ആദരിച്ചു. ശ്രീനിവാസന്റെ അഭാവത്തിൽ ഭാര്യ വിമലയും മകൻ വിനീത് ശ്രീനിവാസനും ചേർന്നാണ് വേദിയിൽ പുരസ്‌കാരം ഏറ്റുവാങ്ങിയത്. പുരസ്‌കാരം ഏറ്റുവാങ്ങിയ ശേഷം വിനീത് ശ്രീനിവാസൻ പങ്കുവെച്ച ഹൃദയസ്പർശിയായ ഫേസ്ബുക്ക് പോസ്റ്റ് ഇപ്പോൾ സിനിമാ പ്രേമികൾക്കിടയിൽ ചർച്ചയാവുകയാണ്. തന്റെ അച്ഛന്റെ വലിയ വിജയങ്ങൾക്ക് പിന്നിലെ കരുത്തായി നിന്നത് അമ്മയാണെന്ന് വിനീത് കുറിച്ചു. പുരസ്‌കാര ശിൽപം
തിരുവനന്തപുരം: കേന്ദ്ര സർക്കാർ നടപ്പിലാക്കുന്ന പൗരത്വ ഭേദഗതി നിയമത്തിന് ബദലായി കേരളത്തിൽ സ്വന്തം നിലയിൽ പൗരത്വം സാക്ഷ്യപ്പെടുത്തുന്ന ‘നേറ്റിവിറ്റി കാർഡ്’ ബില്ല് നിയമസഭയിൽ അവതരിപ്പിച്ചു. റവന്യൂ മന്ത്രി കെ. രാജനാണ് സഭയിൽ ബില്ല് അവതരിപ്പിച്ചത്. കേരളത്തിന്റെ ചരിത്രപരമായ നിയമമാണിതെന്ന് വിശേഷിപ്പിച്ച മന്ത്രി, പൗരത്വ നിയമം കേരളത്തിൽ നടപ്പിലാക്കില്ലെന്ന മുഖ്യമന്ത്രിയുടെ പ്രഖ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് ഇത്തരമൊരു നീക്കമെന്നും വ്യക്തമാക്കി. ബില്ല് തുടർപരിശോധനകൾക്കായി സബ്ജക്ട് കമ്മിറ്റിക്ക് വിട്ടു. ഒരാൾ കേരളീയനാണെന്ന് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തുന്ന നിലവിലെ നേറ്റിവിറ്റി സർട്ടിഫിക്കറ്റിന്റെ പരിഷ്കരിച്ച രൂപമായിരിക്കും ഈ
തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് കേരളം കടക്കും മുന്‍പേ ആദ്യ പോസ്റ്റര്‍ പ്രചാരണവുമായി വട്ടിയൂര്‍ക്കാവ്. കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ ഹൈക്കമാന്‍ഡ് ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതിന് മുന്‍പേ കെ. മുരളീധരനെ വിജയിപ്പിക്കണമെന്നാവശ്യപ്പെട്ടുള്ള പോസ്റ്ററുകള്‍ മണ്ഡലത്തില്‍ പ്രത്യക്ഷപ്പെട്ടു. കോണ്‍ഗ്രസ് അമ്പലമുക്ക് വാര്‍ഡ് കമ്മിറ്റിയുടെ പേരിലാണ് പോസ്റ്ററുകള്‍ ഒട്ടിച്ചിരിക്കുന്നത്. കേരളത്തിലെ പ്രധാന മുന്നണികളിലൊന്നിന്റെ പേരില്‍ ഇത്തവണ പുറത്തിറങ്ങുന്ന ആദ്യ പ്രചാരണ പോസ്റ്ററാണിത്. ‘കെ. മുരളീധരനെ കൈപ്പത്തി ചിഹ്നത്തില്‍ വോട്ട് ചെയ്ത് വിജയിപ്പിക്കുക’ എന്ന വാചകങ്ങളോടെയുള്ള പോസ്റ്റര്‍ രാഷ്ട്രീയ കേന്ദ്രങ്ങളില്‍ വലിയ ചര്‍ച്ചയായിട്ടുണ്ട്. സ്ഥാനാര്‍ഥികളെ ആരും
കോട്ടയം: വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ പൂഞ്ഞാർ മണ്ഡലം തിരിച്ചുപിടിക്കാൻ മുൻ എംഎൽഎ പി.സി. ജോർജിനെ തന്നെ കളത്തിലിറക്കാൻ ബിജെപി തീരുമാനിച്ചു. എൻഡിഎ സ്ഥാനാർത്ഥിയായി മത്സരിക്കാൻ തീരുമാനമായതോടെ മണ്ഡലത്തിൽ ഉടൻ പ്രവർത്തനം ആരംഭിക്കാൻ ബിജെപി നേതൃത്വം ജോർജിന് നിർദ്ദേശം നൽകി. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ബിഡിജെഎസ് മത്സരിച്ച സീറ്റാണിത്. പി.സി. ജോർജിനായി പൂഞ്ഞാർ ബിജെപി ഏറ്റെടുക്കുമ്പോൾ, പകരം ബിഡിജെഎസിന് കടുത്തുരുത്തി മണ്ഡലം നൽകാനാണ് മുന്നണിയിലെ ധാരണ. 1996 മുതൽ 2016 വരെ പൂഞ്ഞാറിന്റെ പ്രതിനിധിയായിരുന്ന പി.സി. ജോർജിന് മണ്ഡലത്തിലുള്ള വ്യക്തിപരമായ
തിരുവനന്തപുരം: സംസ്ഥാന പൊലീസ് സേനയില്‍ ഡെപ്യൂട്ടി സൂപ്രണ്ട് കേഡറിലുള്ള 27 ഉദ്യോഗസ്ഥരെ സ്ഥലംമാറ്റി സര്‍ക്കാര്‍ ഉത്തരവിറക്കി. ഭരണപരമായ സൗകര്യങ്ങള്‍ കണക്കിലെടുത്താണ് ഉടനടി പ്രാബല്യത്തില്‍ വരുന്ന രീതിയില്‍ ആഭ്യന്തര വകുപ്പ് ഉത്തരവ് പുറപ്പെടുവിച്ചത്. പ്രധാന മാറ്റങ്ങള്‍: കാട്ടാക്കട: കാട്ടാക്കട എസ് ഡി ആയിരുന്ന സജീവ് കെയെ വൈക്കം എസ്ഡിയിലേക്ക് മാറ്റി. പകരം തിരുവനന്തപുരം സിറ്റി കണ്‍ട്രോള്‍ റൂമിലുള്ള ഗോപകുമാര്‍ ബി കാട്ടാക്കട എസ്ഡിയാകും. കൊട്ടാരക്കര: കൊട്ടാരക്കര എസ് ഡി സ്റ്റുവര്‍ട്ട് കീലറെ റാന്നിയിലേക്കും പകരം റാന്നി എസ്ഡി ബിനുകുമാര്‍
തൃശൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ തൃശൂർ മണ്ഡലത്തിൽ പത്മജ വേണുഗോപാലിനെ സ്ഥാനാർത്ഥിയാക്കാൻ ബിജെപി കേന്ദ്ര നേതൃത്വം നീക്കം തുടങ്ങുന്നു. പത്മജ തന്നെ മത്സരരംഗത്തിറങ്ങണമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ സംസ്ഥാന നേതൃത്വത്തിന് കർശന നിർദ്ദേശം നൽകി. നേരത്തെ സജീവ രാഷ്ട്രീയ മത്സരങ്ങളിൽ നിന്ന് മാറിനിൽക്കുമെന്നും ഗവർണ്ണർ പദവി ലഭിക്കുമെന്നും കരുതിയിരുന്ന പത്മജയെ അപ്രതീക്ഷിതമായാണ് ബിജെപി സ്ഥാനാർത്ഥിത്വത്തിലേക്ക് പരിഗണിക്കുന്നത്. എന്നാൽ, മത്സരത്തിന് ഇറങ്ങുന്നതിന് പത്മജ ഒരു പ്രധാന ഉപാധി മുന്നോട്ടുവെച്ചിട്ടുണ്ട്. കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ പൂർണ്ണ പിന്തുണയും സാന്നിധ്യവും
വെള്ളറട: തിരുവനന്തപുരത്ത് പൊലീസിനു നേരെ വീണ്ടും സിപിഎം ആക്രമണം. മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പൊലീസുകാരനെ മര്‍ദിച്ച സംഭവത്തിന് പിന്നാലെ, വെള്ളറടയില്‍ സബ് ഇന്‍സ്പെക്ടറെ സിപിഎം ലോക്കല്‍ സെക്രട്ടറി ക്രൂരമായി മര്‍ദിച്ചു. ഗതാഗതക്കുരുക്ക് നിയന്ത്രിക്കാന്‍ ശ്രമിച്ച സബ് ഇന്‍സ്പെക്ടര്‍ അഭിജിത്തിനെ അടിവയറ്റിലും ജനനേന്ദ്രിയത്തിലും ചവിട്ടുകയും ആശുപത്രിയില്‍ ചികിത്സ തേടുന്നത് തടയുകയും ചെയ്തു. വെള്ളറട ലോക്കല്‍ സെക്രട്ടറി പ്രദീപ്, കണ്ടാലറിയാവുന്ന മറ്റ് രണ്ടുപേര്‍ എന്നിവര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുത്തു. എന്നാല്‍, പാര്‍ട്ടി സമ്മര്‍ദത്തെത്തുടര്‍ന്ന് പ്രതികളെ സംരക്ഷിക്കാന്‍ നീക്കം നടക്കുന്നു
തിരുവനന്തപുരം: കേരളത്തിലെ മെമു യാത്രക്കാരുടെ നീണ്ടനാളത്തെ ദുരിതത്തിന് അറുതിയായി. സംസ്ഥാനത്ത് സർവീസ് നടത്തുന്ന പ്രധാന മെമു ട്രെയിനുകൾ ഇന്ന് മുതൽ 12 കോച്ചുകളുമായി ഓടിത്തുടങ്ങും. പാലക്കാട് – എറണാകുളം, കൊല്ലം – എറണാകുളം, കൊല്ലം – കോട്ടയം എന്നീ റൂട്ടുകളിലെ മെമു ട്രെയിനുകളിലാണ് കോച്ചുകളുടെ എണ്ണം വർദ്ധിപ്പിച്ചത്. ഇതുസംബന്ധിച്ച ഔദ്യോഗിക അറിയിപ്പ് റെയിൽവേ നേരത്തെ തന്നെ പുറപ്പെടുവിച്ചിരുന്നു. 610 സീറ്റുകൾ മാത്രമുള്ള പാലക്കാട് – എറണാകുളം മെമുവിൽ മൂവായിരത്തിലധികം യാത്രക്കാരാണ് ദിവസേന തിങ്ങിനിറഞ്ഞ് യാത്ര ചെയ്തിരുന്നത്. ഇത്
പത്തനംതിട്ട: ശബരിമല കൊടിമര പുനഃപ്രതിഷ്ഠയുമായി ബന്ധപ്പെട്ട സ്വർണ്ണക്കൊള്ളക്കേസിൽ കേന്ദ്രമന്ത്രി സുരേഷ് ഗോപിയുടെ മൊഴി രേഖപ്പെടുത്തി പ്രത്യേക അന്വേഷണ സംഘം . കേസുമായി ബന്ധപ്പെട്ട് വരും ദിവസങ്ങളിൽ നടൻ മോഹൻലാലിന്റെയും മൊഴിയെടുക്കും. ഈ ആഴ്ച തന്നെ സ്വർണ്ണം നൽകിയ പ്രമുഖരുടെ മൊഴിയെടുപ്പ് പൂർത്തിയാക്കാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. രൺജി പണിക്കർ, നിർമ്മാതാവ് സുരേഷ് കുമാർ, സംവിധായകൻ ഷാജി കൈലാസ് എന്നിവർ മൊഴി നൽകാൻ തയ്യാറാണെന്ന് അറിയിച്ചിട്ടുണ്ട്. 2017-ൽ നടന്ന കൊടിമര പുനഃപ്രതിഷ്ഠാ സമയത്ത് 27 പേരാണ് ഔദ്യോഗികമായി സ്വർണ്ണം
അഹമ്മദാബാദ്: ടി20 ലോകകപ്പ് സൂപ്പർ 8-ലെ ആദ്യ മത്സരത്തിൽ ദക്ഷിണാഫ്രിക്കയോടേറ്റ പരാജയത്തിന് പിന്നിലെ കാരണങ്ങൾ വിശദീകരിച്ച് ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ്. ബൗളർമാർ തങ്ങളുടെ ജോലി കൃത്യമായി നിർവ്വഹിച്ചുവെന്നും എന്നാൽ ബാറ്റിംഗിൽ കുറച്ചുകൂടി മികവ് പുലർത്താമായിരുന്നുവെന്നും സൂര്യ പറഞ്ഞു. സിംബാബ്‌വെയ്‌ക്കെതിരായ അടുത്ത നിർണ്ണായക മത്സരത്തിൽ ടീം ശക്തമായി തിരിച്ചുവരുമെന്നും അദ്ദേഹം ആത്മവിശ്വാസം പ്രകടിപ്പിച്ചു. ദക്ഷിണാഫ്രിക്കയെ തുടക്കത്തിൽ തന്നെ മൂന്ന് വിക്കറ്റിന് 21 റൺസ് എന്ന നിലയിൽ തകർക്കാൻ ഇന്ത്യൻ ബൗളർമാർക്ക് കഴിഞ്ഞിരുന്നു. എന്നാൽ ഏഴ് മുതൽ 15










