ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി, വയറില്‍ നിന്ന് കത്രിക പുറത്തെടുത്തു ; കത്രിക അമ്പലപ്പുഴ ഡിവൈഎസ്പിക്ക് കൈമാറി

കൊച്ചി: ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജിലെ ഗുരുതരമായ ചികിത്സാപ്പിഴവിനെത്തുടര്‍ന്ന് അഞ്ചുവര്‍ഷമായി വയറ്റില്‍ കത്രികയുമായി ജീവിച്ച ഉഷാ ജോസഫുകുട്ടിയുടെ ശസ്ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ ശനിയാഴ്ച ഉച്ചയോടെ നടന്ന ശസ്ത്രക്രിയയിലാണ് വയറ്റില്‍ നിന്നും കത്രിക പുറത്തെടുത്തത്. കേസ് അന്വേഷിക്കുന്ന അമ്പലപ്പുഴ ഡിവൈഎസ്പിക്ക് ഈ കത്രിക തൊണ്ടിമുതലായി കൈമാറി. ചികിത്സാപ്പിഴവില്‍ പോലീസ് കേസെടുത്ത സാഹചര്യത്തില്‍ അതീവ ജാഗ്രതയോടെയായിരുന്നു ശസ്ത്രക്രിയ. കളമശ്ശേരി ഗവ. മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാരുടെ സാന്നിധ്യത്തിലാണ് നടപടികള്‍ പൂര്‍ത്തിയാക്കിയത്. വയറ്റില്‍ നിന്നും പുറത്തെടുത്തത് ശസ്ത്രക്രിയയ്ക്ക്

മന്ത്രി വീണാ ജോർജിന്റെ ഔദ്യോഗിക വസതി ആക്രമിച്ച സംഭവം: കയ്യുംകെട്ടി നോക്കിനിൽക്കില്ലെന്ന് സി.പി.ഐ (എം).

തിരുവനന്തപുരം: ആരോഗ്യ വകുപ്പ്‌ മന്ത്രി വീണാ ജോര്‍ജിന്റെ വീട്‌ ആക്രമിച്ചും പൊതുപരിപാടികള്‍ തടസപ്പടുത്തിയും പ്രതിപക്ഷം നടത്തുന്ന സമര ആഭാസങ്ങളെ കയ്യുംകെട്ടി നോക്കി നില്‍ക്കാനാകില്ലെന്ന്‌ സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ്. മന്ത്രിയുടെ വീടിന്റെ ഗേറ്റ്‌ തകര്‍ത്ത്‌ വീട്ടില്‍ കയറി റീത്ത്‌ വച്ചു. പൊലീസ്‌ വാഹനം തകര്‍ത്തു, പൊലീസുകാരെ അക്രമിച്ചു. നാടാകെ കലാപമുണ്ടാക്കാനുള്ള ശ്രമമാണ്‌ ഇപ്പോള്‍ നടക്കുന്നതെന്ന് സി.പി.ഐ (എം) സംസ്ഥാന സെക്രട്ടറിയറ്റ് പുറത്തിറക്കിയ പ്രസ്‌താവനയില്‍ ആരോപിച്ചു. ഒരു മേഖലയിലും ജനകീയ പ്രതിഷേധമുയരാത്ത വിധത്തില്‍ മുഴുവന്‍ ജനങ്ങളുടേയും ക്ഷേമവും നാടിന്റെ വികസനവും

മന്ത്രി വീണാ ജോർജിന്റെ വസതിയിൽ സുരക്ഷാവീഴ്ച; പോലീസിനെതിരെ നടപടി വരുന്നു, അന്വേഷണം തുടങ്ങി

തിരുവനന്തപുരം : ആരോഗ്യമന്ത്രി വീണ ജോർജിന്റെ ഔദ്യോഗിക വസതിയിലേക്ക് യൂത്ത് കോൺഗ്രസ് നടത്തിയ മാർച്ചിലുണ്ടായ സുരക്ഷാവീഴ്ചയിൽ പോലീസിനെതിരെ നടപടി ഉണ്ടാകും. മ്യൂസിയം പോലീസിന്റെ അധികാരപരിധിയിലുള്ള സ്ഥലത്താണ് മന്ത്രിയുടെ ഔദ്യോഗിക വസതി. ആരോഗ്യമന്ത്രിക്കെതിരെ പ്രതിഷേധം ഉണ്ടാകാൻ സാധ്യതയുണ്ടെന്ന സ്പെഷ്യൽ ബ്രാഞ്ചിന്റെ മുന്നറിയിപ്പ് ഉണ്ടായിട്ടും മന്ത്രിയുടെ ഔദ്യോഗിക വസതിയിൽ ആവശ്യത്തിന് സുരക്ഷ ഒരുക്കിയിരുന്നില്ല. യൂത്ത് കോൺഗ്രസിന്റെ സമരക്കാർ എത്തിയപ്പോൾ മൂന്നു പോലീസുകാർ മാത്രമാണ് ഡ്യൂട്ടിയിൽ ഉണ്ടായിരുന്നത്. വഴുതക്കാട് സിറ്റി പോലീസ് കമ്മിഷണറുടെ ഓഫീസിന് തൊട്ടടുത്തുള്ള തൈക്കാട് ഹൗസാണ് ആരോഗ്യമന്ത്രിയുടെ ഔദ്യോഗിക

മന്ത്രിയുടെ വീട്ടിലെ യൂത്ത് കോണ്‍ഗ്രസ് പ്രതിഷേധത്തില്‍ സതീശനും മുരളീധരനും ഭിന്നാഭിപ്രായം

എറണാകുളം: ആരോഗ്യവകുപ്പിന്റെ പരാജയങ്ങൾക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തെച്ചൊല്ലി പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ. മുരളീധരനും ഭിന്നാഭിപ്രായം. മന്ത്രിമാരുടെ വീടുകളിലേക്ക് അതിക്രമിച്ചു കയറിയുള്ള സമരത്തോട് തനിക്ക് യോജിപ്പില്ലെന്ന് വി.ഡി. സതീശൻ വ്യക്തമാക്കി. തന്റെ വീട്ടിലേക്ക് മുൻപ് നടന്ന പ്രതിഷേധങ്ങളെയും അദ്ദേഹം ചൂണ്ടിക്കാട്ടി. അതേസമയം, കേരളത്തിലെ ആരോഗ്യരംഗം പൂർണ്ണമായും തകർന്നിരിക്കുകയാണെന്നും ഓരോ ദിവസവും സിസ്റ്റത്തിന്റെ പരാജയങ്ങൾ പുറത്തുവരികയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വണ്ടാനം മെഡിക്കൽ കോളേജ് സംഭവമുൾപ്പെടെയുള്ളവ ചൂണ്ടിക്കാട്ടിയായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ, മന്ത്രി വീണാ ജോർജിന്റെ വീട്ടിൽ

സ്കൂൾ ഫണ്ട് തട്ടിപ്പ്: മുൻ ഹെഡ്മാസ്റ്റർക്കും ക്ലർക്കിനും 27 വർഷം കഠിനതടവും പിഴയും; വിജിലൻസ് കോടതി വിധി

തിരുവനന്തപുരം: സാമ്പത്തിക ക്രമക്കേട് നടത്തിയ ഹെഡ്മാസ്റ്റർക്കും ക്ലർക്കിനും കഠിനതടവും പിഴയും. തിരുവനന്തപുരം വിജിലൻസ് കോടതിയുടെതാണ് വിധി. തിരുവനന്തപുരം ജില്ലയിലെ കിളിമാനൂർ ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂളിലെ മുൻ ഹെഡ്മാസ്റ്ററും കൊല്ലം വാളകം സ്വദേശിയുമായ കെ.രാജൻ, മുൻ ക്ലർക്കും ഇപ്പോൾ തിരുവനന്തപുരം അട്ടക്കുളങ്ങര ഗവൺമെന്റ് ഹൈസ്കൂളിലെ ക്ലർക്കുമായ തിരുവനന്തപുരം തട്ടത്തുമല സ്വദേശി റിയാസ് കലാം എന്നിവരായിരുന്നു കേസിലെ പ്രതികൾ. റിയാസ് കലാം ഒന്നാം പ്രതിയും രാജൻ രണ്ടാം പ്രതിയുമായിരുന്നു. ഇരുവരെയും 27 വർഷം കഠിന തടവിനും 4,54,045രൂപ പിഴ

ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്ന് ഷിബു ബേബി ജോൺ ഒഴിഞ്ഞു; തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ തീരുമാനം

കൊല്ലം: നിയമസഭാ തിരഞ്ഞെടുപ്പിൽ ജനവിധി തേടുന്നതിന്റെ ഭാഗമായി ആർഎസ്പി സംസ്ഥാന സെക്രട്ടറി സ്ഥാനം ഷിബു ബേബി ജോൺ ഒഴിഞ്ഞു. തിരഞ്ഞെടുപ്പ് കാലയളവിൽ മുൻ സംസ്ഥാന സെക്രട്ടറി എ.എ. അസീസിനാണ് പാർട്ടിയുടെ നേതൃചുമതല നൽകിയിരിക്കുന്നത്. സ്ഥാനാർത്ഥിയാകുന്നവർ പാർട്ടി പദവികൾ ഒഴിയുക എന്ന കീഴ്വഴക്കം പാലിച്ചാണ് ഈ നടപടി. അതേസമയം, സീറ്റ് വിഭജനവും മണ്ഡലമാറ്റവും സംബന്ധിച്ച് യുഡിഎഫ് കൺവീനർ വി.ഡി. സതീശനുമായി ആർഎസ്പി നേതാക്കൾ തിങ്കളാഴ്ച ഇടുക്കിയിൽ വെച്ച് നിർണ്ണായക ചർച്ച നടത്തും. ഇരവിപുരം മണ്ഡലത്തിൽ എൻ.കെ. പ്രേമചന്ദ്രൻ എംപിയുടെ

പി.പി. ദിവ്യക്കെതിരായ വിജിലൻസ് അന്വേഷണത്തിന് അനുമതി നിഷേധിച്ച് സർക്കാർ

കണ്ണൂർ: മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.പി. ദിവ്യക്കെതിരെ കെ.എസ്.യു ഉന്നയിച്ച അഴിമതി ആരോപണങ്ങളിൽ സംസ്ഥാന വിജിലൻസ് അന്വേഷണം വേണ്ടെന്ന് സർക്കാർ തീരുമാനിച്ചു. ദിവ്യക്കെതിരായ അനധികൃത സ്വത്ത് സമ്പാദന പരാതിയിൽ പ്രാഥമികാന്വേഷണം നടത്തുന്നതിനുള്ള അനുമതിയാണ് സർക്കാർ നിഷേധിച്ചത്. ആരോപണങ്ങളിൽ കൃത്യമായ തെളിവുകളുടെ അഭാവമുണ്ടെന്നും നിലവിൽ പരാതി തദ്ദേശ സ്വയംഭരണ വകുപ്പിലെ വിജിലൻസ് വിഭാഗം അന്വേഷിക്കുമെന്നും സർക്കാർ അറിയിച്ചു. കെ.എസ്.യു വൈസ് പ്രസിഡന്റ് മുഹമ്മദ് ഷമാസ് നൽകിയ പരാതിയിലാണ് ഈ നടപടി. ജില്ലാ പഞ്ചായത്ത് പ്രസിഡന്റായിരിക്കെ പി.പി.

മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിലേക്ക്; രാജീവ് ചന്ദ്രശേഖറുമായി ഇന്ന് കൂടിക്കാഴ്ച നടത്തും.

കൊട്ടാരക്കര: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ കേരള രാഷ്ട്രീയത്തിൽ കൂടുമാറ്റങ്ങൾ തുടരുന്നു. യുഡിഎഫിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് മഹിളാ കോൺഗ്രസ് നേതാവ് ആർ. രശ്മി ബിജെപിയിലേക്ക് ചേരുന്നതായാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ. മുൻപ് കൊട്ടാരക്കര മണ്ഡലത്തിൽ യുഡിഎഫ് സ്ഥാനാർത്ഥിയായി മത്സരിച്ചിട്ടുള്ള രശ്മി, കോൺഗ്രസിന്റെ ഉറച്ച മുഖങ്ങളിലൊന്നായിരുന്നു. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറുമായി ഇന്ന് മാരാർജി ഭവനിൽ വെച്ച് രശ്മി കൂടിക്കാഴ്ച നടത്തും. ഉച്ചയ്ക്ക് 12 മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിൽ വെച്ച് അവരുടെ ബിജെപി പ്രവേശനം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നാണ്

മുന്നണി മര്യാദകള്‍ പാലിക്കപ്പെടുന്നില്ലെന്നും വലിയ കക്ഷിയെന്ന നിലയില്‍ സിപിഎം സ്വീകരിക്കുന്ന ആധിപത്യം മുന്നണിയുടെ തകര്‍ച്ചയ്ക്ക് കാരണമാകുമെന്ന മുന്നറിയിപ്പ് സിപിഐ നല്‍കും; ഇടത് മുന്നണിയില്‍ പോര് കടുക്കുന്നു: ബിനോയ് വിശ്വത്തിന്റെ ജാഥയെ സിപിഎം അവഗണിച്ചെന്ന് പരാതി

CPM CPI

തിരുവനന്തപുരം: ഇടതുമുന്നണിക്കുള്ളില്‍ സിപിഎമ്മും സിപിഐയും തമ്മിലുള്ള ഭിന്നത രൂക്ഷമാകുന്നു. സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ നിലപാടുകളോടുള്ള അതൃപ്തി ഇടതുമുന്നണി യോഗത്തില്‍ ഔദ്യോഗികമായി അറിയിക്കാന്‍ സിപിഐ തീരുമാനിച്ചു. സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം നയിച്ച ജാഥയോട് സിപിഎം കാട്ടിയ അവഗണനയാണ് പാര്‍ട്ടിയില്‍ പ്രധാന ചര്‍ച്ചാവിഷയമായിരിക്കുന്നത്. അതേസമയം, മുന്നണിയിലെ മറ്റൊരു ഘടകകക്ഷിയായ കേരള കോണ്‍ഗ്രസ് (എം) നേതാവ് ജോസ് കെ. മാണിയുടെ പ്രവര്‍ത്തനശൈലിയെ സിപിഐ പ്രകീര്‍ത്തിച്ചതും ശ്രദ്ധേയമായി. ജാഥകള്‍ക്ക് മാധ്യമശ്രദ്ധ ലഭിച്ചില്ലെന്നും എല്‍ഡിഎഫിന് പുറത്തുള്ള വിഭാഗങ്ങള്‍ പരിപാടിയെ

2021-ല്‍ നടന്ന ശസ്ത്രക്രിയ ഇനിയും വരാനിരിക്കുന്ന 2026 മെയ് മാസത്തിലാണ് നടന്നതെന്ന് എഫ്.ഐ.ആര്‍; വിശദീകരണം തേടും; പിഴവ് തിരുത്തും; വണ്ടാനത്തെ ആദ്യ എഫ് ഐ ആര്‍ പിഴവാകുമ്പോള്‍

Vandanam medical College

ആലപ്പുഴ: വണ്ടാനം മെഡിക്കല്‍ കോളേജില്‍ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റില്‍ കത്രിക മറന്നുവെച്ച സംഭവത്തില്‍ പോലീസ് തയ്യാറാക്കിയ പ്രഥമ വിവര റിപ്പോര്‍ട്ടിലെ (എഫ്.ഐ.ആര്‍) ഗുരുതരമായ പിഴവുകള്‍ വിവാദമാകുന്നു. 2021-ല്‍ നടന്ന ശസ്ത്രക്രിയ ഇനിയും വരാനിരിക്കുന്ന 2026 മെയ് മാസത്തിലാണ് നടന്നതെന്ന് എഫ്.ഐ.ആറില്‍ രേഖപ്പെടുത്തിയത് പോലീസിന് വലിയ നാണക്കേടായി. സംഭവത്തില്‍ വീഴ്ച വരുത്തിയ ഉദ്യോഗസ്ഥരില്‍ നിന്ന് വിശദീകരണം തേടുമെന്നും എഫ്.ഐ.ആറിലെ പിഴവുകള്‍ തിരുത്താന്‍ അടിയന്തര നടപടി സ്വീകരിക്കുമെന്നും പോലീസ് ഉന്നത വൃത്തങ്ങള്‍ അറിയിച്ചു. മനുഷ്യസഹജമായ ടൈപ്പിംഗ് പിഴവാണ് തീയതിയുടെ കാര്യത്തില്‍