‘നട അടച്ചിടാൻ തന്ത്രിയോട് പറഞ്ഞത് ഞാൻ’ ; ശബരിമല സമരകാലത്തെ രഹസ്യങ്ങൾ വെളിപ്പെടുത്തി ശ്രീധരൻ പിള്ള; സുവർണ്ണ അവസര വിവാദത്തിലും തുറന്നുപറച്ചിൽ

തിരുവനന്തപുരം: ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട സമരകാലത്ത് ആചാരലംഘനം ഉണ്ടായാൽ നട അടച്ചിടാൻ തന്ത്രി കണ്ഠര് രാജീവർക്ക് നിയമോപദേശം നൽകിയത് താനാണെന്ന് മുൻ ഗവർണർ പി.എസ്. ശ്രീധരൻ പിള്ള വെളിപ്പെടുത്തി. തന്റെ പുതിയ പുസ്തകമായ ‘ശബരിമല സമരവും സുവർണ്ണ അവസരവിധിയും’ എന്ന കൃതിയിലാണ് ഈ തുറന്നുപറച്ചിൽ നടത്തിയിരിക്കുന്നത്. പുസ്തക പ്രകാശനത്തിന് മുന്നോടിയായി താഴമൺ മഠത്തിലെത്തി തന്ത്രിക്ക് പുസ്തകം കൈമാറിയ ശേഷമാണ് അദ്ദേഹം ഇക്കാര്യങ്ങൾ വിശദീകരിച്ചത്. ആചാരലംഘനം നടന്നാൽ നട അടച്ചിടാനും ശുദ്ധികലശം നടത്താനും തന്ത്രി ഫോണിൽ വിളിച്ചപ്പോൾ

ആരോഗ്യവകുപ്പ് ഡയറക്ടറുടെ സര്‍ക്കുലര്‍ വിവാദത്തില്‍; തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചെന്ന് പ്രതിപക്ഷം!

തിരുവനന്തപുരം :നിയമസഭാ തെരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തിൽ ആരോഗ്യവകുപ്പ് ഡയറക്ടർ ജില്ലാ മെഡിക്കൽ ഓഫീസർമാർക്ക് അയച്ച സർക്കുലർ വിവാദത്തിൽ. “തെരഞ്ഞെടുപ്പ് കാലമായതിനാൽ പൊതുജനങ്ങളുമായി നേരിട്ട് ഇടപെടലുകൾ ഉണ്ടാകുന്ന ഒ പി ഡി,കാഷ്വാലിറ്റി,എമർജൻസി കെയർ, ഡയഗ്നോസ്റ്റിക് പോയിന്റുകൾ,ഫാർമസി, മോർച്ചറി എന്നിവിടങ്ങളിൽ പ്രത്യേക മേൽനോട്ടം വേണമെന്ന് അറിയിച്ചിട്ടുള്ളതിനാൽ അതിനാവശ്യമായ നടപടി സ്വീകരിക്കേണ്ടതാണ് “എന്നാണ് സർക്കുലറിന്റെ ഉള്ളടക്കം. ആരോഗ്യവകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി നൽകിയ ഇ മെയിൽ സന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഈ സർക്കുലറെന്ന് ആരോഗ്യവകുപ്പ് ഡയറക്ടർ സർക്കുലറിൽ വ്യക്തമാക്കിയിട്ടുണ്ട്.ആരോഗ്യ മേഖലയിൽ ദിനംപ്രതി ഗുരുതരമായ വീഴ്ചകൾ

മുഖ്യമന്ത്രിയുടെ ഗൺമാന് ഉദ്യോഗക്കയറ്റം; 20 താൽക്കാലിക തസ്തികകൾ സൃഷ്ടിച്ച് ആഭ്യന്തര വകുപ്പിന്റെ പ്രത്യേക ഉത്തരവ്

തിരുവനന്തപുരം: വേണ്ടപ്പെട്ടവരെങ്കിൽ കരുതൽ വേണ്ടതുപോലെ. മുഖ്യമന്ത്രിയുടെ ഗൺമാന് ഉദ്യോഗക്കയറ്റം നൽകുന്നതിനാ യി താൽക്കാലിക തസ്തിക സൃഷ്ടിച്ചുകൊണ്ടുള്ള പ്രത്യേക ഉത്തരവുമായി സർക്കാരും സംസ്ഥാന പോലീസ് മേധാവിയും. 20 റിസർവ് സബ് ഇൻസ്പെക്ടർമാരുടെ തസ്തിക ഉയർത്തി അവരെ ഇൻസ്പെക്ടർ തസ്തികയിലാക്കി ആഭ്യന്തര വകുപ്പ് ഉത്തരവിറക്കുകയായിരുന്നു ആദ്യം. കേരളത്തിലെ 20 ജില്ലാ പോലീസ് ആസ്ഥാനങ്ങളിൽ ഈ തസ്തിക സൃഷ്ടിച്ചു കൊണ്ടായിരുന്നു കഴിഞ്ഞ മൂന്നാം തീയതി ആഭ്യന്തര വകുപ്പിന്റെ 23/ 2026 നമ്പർ ഉത്തരവ്. ജില്ലാ ആസ്ഥാനങ്ങളിൽ മധ്യതലറാങ്കിൽ മേൽനോട്ട ചുമതലയ്ക്ക് ഉദ്യോഗസ്ഥരില്ല

സ്വകാര്യ ആശുപത്രി നഴ്‌സുമാർ നാളെ പണിമുടക്കും; ഏഴ് വര്‍ഷമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതില്‍ ക്രടുത്ത പ്രതിഷേധം

തൃശൂർ: ശമ്പള പരിഷ്‌കരണം ആവശ്യപ്പെട്ട് സംസ്ഥാനത്തെ സ്വകാര്യ ആശുപത്രികളിലെ നഴ്‌സുമാർ നാളെ പണിമുടക്കും. യുണൈറ്റഡ് നഴ്‌സസ് അസോസിയേഷന്റെ (UNA) നേതൃത്വത്തിലാണ് സംസ്ഥാനവ്യാപകമായി പ്രതിഷേധം സംഘടിപ്പിക്കുന്നത്. കഴിഞ്ഞ ഏഴ് വർഷമായി ശമ്പള പരിഷ്‌കരണം നടപ്പിലാക്കാത്തതിൽ പ്രതിഷേധിച്ചാണ് നഴ്‌സുമാർ പണിമുടക്കിലേക്ക് നീങ്ങുന്നത്. അടിസ്ഥാന ശമ്പളം 40,000 രൂപയായി വർദ്ധിപ്പിക്കണമെന്നാണ് സംഘടനയുടെ പ്രധാന ആവശ്യം. മൂന്ന് വർഷത്തിലൊരിക്കൽ ശമ്പള പരിഷ്‌കരണം നടത്തണമെന്ന നിയമം അട്ടിമറിക്കപ്പെട്ടുവെന്ന് യു.എൻ.എ ദേശീയ പ്രസിഡന്റ് ജാസ്മിൻ ഷാ ആരോപിച്ചു. നിലവിൽ ഭൂരിഭാഗം നഴ്‌സുമാർക്കും 20,000 രൂപ പോലും

കെ. ബാബുവിന് അഭിനന്ദനവുമായി രാഹുൽ മാങ്കൂട്ടത്തിൽ; ‘തോറ്റാലും മാറിനിൽക്കാത്തവർക്ക് ബാബു ഒരു മാതൃക’

തിരുവനന്തപുരം: നിയമസഭ തെരഞ്ഞെടുപ്പു രംഗത്ത് നിന്നും മാറുകയാണെന്ന മുതിർന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ ബാബുവിന്റെ പ്രഖ്യാപനത്തിന് അഭിനന്ദനവുമായി രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎ. ലൈംഗിക ആരോപണങ്ങളെ തുടർന്ന് രാഹുലിനെ കോൺഗ്രസ് പാർട്ടിയിൽ നിന്നും പുറത്താക്കിയിരിക്കുകയാണ്. ജനം എത്ര തോൽപ്പിച്ചാലും മാറിനിൽക്കാത്തവർക്ക് കെ ബാബു ഒരു മാതൃകയാണെന്ന് രാഹുൽ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അഭിപ്രായപ്പെട്ടു. പാർട്ടിയുടെ മുഖമായ പ്രധാന നേതാക്കൾ ഒഴികെ മറ്റു പലർക്കും ഇത്തവണ മാറിനിൽക്കണമെന്ന് ചിന്തിക്കാൻ ബാബുവിന്റെ പിന്മാറ്റം ആവേശം നൽകട്ടേയെന്ന് രാഹുൽ കുറിപ്പിൽ പറയുന്നു.

ശബരിമല സ്വർണക്കൊള്ളക്കേസ്; ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു

ദില്ലി: ശബരിമല സ്വർണക്കൊള്ളക്കേസിൽ പ്രതിപ്പട്ടികയിലുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ സെക്രട്ടറി എസ്. ജയശ്രീക്ക് സുപ്രീംകോടതി മുൻകൂർ ജാമ്യം അനുവദിച്ചു. കേസ് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം ആവശ്യപ്പെടുമ്പോൾ ഹാജരാകണമെന്ന കർശന ഉപാധിയോടെയാണ് കോടതി ജാമ്യം നൽകിയത്. ജയശ്രീയെ കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്യേണ്ട സാഹചര്യമില്ലെന്ന് അന്വേഷണ സംഘം കോടതിയെ അറിയിച്ചതും മുൻകൂർ ജാമ്യം അനുവദിക്കുന്നതിൽ നിർണ്ണായകമായി. അന്വേഷണത്തിന്റെ ഭാഗമായി ജയശ്രീയുടെ ഒപ്പ് ഉൾപ്പെടെയുള്ള ശാസ്ത്രീയ തെളിവുകൾ ഇതിനോടകം ശേഖരിച്ചിട്ടുണ്ടെന്ന് എസ്ഐടി സുപ്രീംകോടതിയെ ബോധിപ്പിച്ചു. ശബരിമലയിലെ സ്വർണവുമായി

ശബരിമല കട്ടിളപാളി കേസിൽ എ. പത്മകുമാറിന് ജാമ്യം; കുറ്റപത്രം സമർപ്പിക്കാത്തതിനാൽ സ്വാഭാവിക ജാമ്യം അനുവദിച്ച് കോടതി

കൊല്ലം: ശബരിമല കട്ടിളപാളി കേസിൽ പ്രതിയായ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് എ. പത്മകുമാറിന് കൊല്ലം വിജിലൻസ് കോടതി ഉപാധികളോടെ ജാമ്യം അനുവദിച്ചു. കേസിൽ അറസ്റ്റിലായി 90 ദിവസം റിമാൻഡ് പൂർത്തിയായിട്ടും പ്രത്യേക അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പത്മകുമാറിന് സ്വാഭാവിക ജാമ്യം  ലഭിച്ചത്. നിയമപരമായ അവകാശം ചൂണ്ടിക്കാട്ടി പത്മകുമാർ നൽകിയ അപേക്ഷ കോടതി അംഗീകരിക്കുകയായിരുന്നു. കട്ടിളപാളി കേസിൽ ജാമ്യം ലഭിച്ചുവെങ്കിലും പത്മകുമാറിന് ഉടൻ ജയിൽ മോചിതനാകാൻ കഴിയില്ല. ശബരിമലയിലെ തന്നെ ദ്വാരപാലക പ്രതിമ

തദ്ദേശദിനാഘോഷ വേദിയിൽ മൈക്കിന് തകരാർ; തമാശരൂപേണ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ.

ധർമശാല (കണ്ണൂർ): കണ്ണൂർ മാങ്ങാട്ടുപറമ്പ് കെ.എ.പി. ഗ്രൗണ്ടിൽ നടന്ന സംസ്ഥാനതല തദ്ദേശദിനാഘോഷത്തിന്റെ സമാപന വേദിയിൽ മൈക്കിനുണ്ടായ സാങ്കേതിക തകരാറിനോട് തമാശരൂപേണ പ്രതികരിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. പ്രസംഗം തുടങ്ങിയപ്പോൾ തന്നെ മൈക്കിൽ നിന്ന് അപശബ്ദം ഉയർന്നതോടെ സംഘാടകർ പരിഭ്രാന്തരായെങ്കിലും, “മൈക്ക് സാധാരണ ഞാനുണ്ടാകുമ്പോൾ കളിക്കുന്ന കളിയാണ്, അത് നേരത്തേതന്നെ തുടങ്ങിയതാണ്” എന്ന മുഖ്യമന്ത്രിയുടെ കമന്റ് സദസ്സിൽ വലിയ ചിരി പടർത്തി. മുഖ്യമന്ത്രിയുടെ ഈ ശാന്തമായ പ്രതികരണം സംഘാടകർക്കും ഉദ്യോഗസ്ഥർക്കും വലിയ ആശ്വാസമായി. വിവിധ പുരസ്‌കാര ജേതാക്കളെ അഭിനന്ദിച്ച്

വണ്ടാനം മെഡിക്കൽ കോളേജ് വിവാദം: ഡോക്ടറുടെ പ്രതികരണത്തിൽ അതൃപ്തി അറിയിച്ച് ആരോഗ്യമന്ത്രി; കുറ്റക്കാർക്കെതിരെ കർശന നടപടി.

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ കത്രിക കുടുങ്ങിയ സംഭവത്തിൽ, ഉത്തരവാദിത്തത്തിൽ നിന്ന് ഒഴിഞ്ഞുമാറുകയും മെഡിക്കൽ വ്യവസ്ഥിതിയെ കുറ്റപ്പെടുത്തുകയും ചെയ്ത ഡോ. ലളിതാംബികയുടെ പ്രസ്താവനയ്ക്കെതിരെ രൂക്ഷവിമർശനവുമായി ആരോഗ്യമന്ത്രി വീണാ ജോർജ്. കത്രിക വയറ്റിലിരിക്കുന്നത് കുഴപ്പമില്ലെന്ന ഡോക്ടറുടെ വാദം അംഗീകരിക്കാനാവില്ലെന്നും സ്വന്തം ജോലിയോടുള്ള അനാദരവാണ് ഇത്തരമൊരു പ്രതികരണമെന്നും മന്ത്രി കുറ്റപ്പെടുത്തി. സംഭവത്തിൽ വിദഗ്ദ്ധ സമിതിയെ നിയോഗിച്ച് കർശനമായ അന്വേഷണം നടത്തുമെന്നും വീഴ്ച വരുത്തിയവർക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും മന്ത്രി വ്യക്തമാക്കി. മെഡിക്കൽ എഡ്യൂക്കേഷൻ ഡയറക്ടർക്ക് ലഭിച്ച

ദൈവതുല്യന്‍ ‘തന്ത്രിയല്ല’! എസ്.ഐ.ടിക്ക് കോടതിയുടെ ‘കൊട്ട്’; തന്ത്രി കണ്ഠര് രാജീവര്‌ക്കെതിരെ തെളിവില്ല; പൊളിയുന്നത് തന്ത്രിപദത്തില്‍ നിന്നും മാറ്റാനുള്ള ഗൂഡാലോചന

കൊല്ലം: ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ തന്ത്രി കണ്ഠര് രാജീവര്‌ക്കെതിരെ ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ച് അഴിക്കുള്ളിലാക്കിയ പ്രത്യേക അന്വേഷണ സംഘത്തിന് കോടതിയില്‍ കനത്ത തിരിച്ചടി നേരിടുമ്പോള്‍ അത് ഉയര്‍ത്തുന്നത് ‘ദൈവ തുല്യ ചര്‍ച്ചകള്‍’. തന്ത്രിക്കെതിരെ തെളിവിന്റെ ഒരു കണിക പോലും ഹാജരാക്കാന്‍ അന്വേഷണ സംഘത്തിന് കഴിഞ്ഞിട്ടില്ലെന്ന് കൊല്ലം വിജിലന്‍സ് കോടതി ചൂണ്ടിക്കാട്ടി. ഇതോടെ തന്ത്രി ഒരര്‍ത്ഥത്തില്‍  കുറ്റവിമുക്തനാക്കപ്പെട്ടിരിക്കുകയാണ്. ഇതോടെ തന്ത്രിയല്ല ‘ദൈവ തുല്യന്‍’ എന്നും വിലയിരുത്തല്‍ എത്തുകയാണ്. കൊല്ലം വിജിലന്‍സ് കോടതിയുടെ നിരീക്ഷണം പുറത്തുവന്നതോടെ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടുത്ത