തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി മുന്നണിയില്‍ സീറ്റ് ചര്‍ച്ചകള്‍ക്ക് വേഗം കൂട്ടി ഇടതുമുന്നണി. യു.ഡി.എഫും എന്‍.ഡി.എയും സ്ഥാനാര്‍ത്ഥി നിര്‍ണ്ണയ നടപടികളിലേക്ക് കടന്നതോടെ, തിങ്കളാഴ്ച എല്‍.ഡി.എഫ് യോഗം ചേര്‍ന്ന് സീറ്റ് വിഭജനത്തിന് അന്തിമരൂപം നല്‍കും. ശനിയാഴ്ച ചേരുന്ന സി.പി.എം സംസ്ഥാന സെക്രട്ടേറിയറ്റ് യോഗമാകും ഘടകകക്ഷികള്‍ക്ക് നല്‍കേണ്ട സീറ്റുകളുടെ കാര്യത്തില്‍ നിര്‍ണ്ണായക തീരുമാനമെടുക്കുക. സി.പി.ഐ, കേരള കോണ്‍ഗ്രസ് (എം) എന്നീ കക്ഷികള്‍ ഒഴികെയുള്ള മറ്റ് ഘടകകക്ഷികളുടെ കാര്യത്തില്‍ സി.പി.എം കൈക്കൊള്ളുന്ന നിലപാടായിരിക്കും ഇക്കുറി നിര്‍ണ്ണായകം. സീറ്റ് ചര്‍ച്ചകളില്‍ ഏറ്റവും ശ്രദ്ധേയമാകുന്നത്
കാസര്‍ഗോഡ്: രാത്രി വൈകിയുള്ള ചായകുടി കേരളത്തിലെ യുവാക്കള്‍ക്കിടയില്‍ ഒരു ട്രെന്‍ഡായി മാറിയിട്ട് നാളുകളേറെയായി. എന്നാല്‍, ഈ ശീലത്തിന്റെ മറവില്‍ പലയിടത്തും ലഹരിമാഫിയ പിടിമുറുക്കുന്നുണ്ടെന്ന യാഥാര്‍ഥ്യമാണ് ഇപ്പോള്‍ പുറത്തുവരുന്നത്. ഈ സാമൂഹിക വിപത്തിനെതിരെ ശക്തമായ നടപടികളുമായി മുന്നിട്ടിറങ്ങിയിരിക്കുകയാണ് കാസര്‍ഗോഡ് കുമ്പള പോലീസ്. കേരളത്തിന് ഒന്നാകെ മാതൃകയാക്കാവുന്ന വളരെ മികച്ചൊരു കാല്‍വെപ്പാണ് കുമ്പള പോലീസ് ഇപ്പോള്‍ നടത്തിയിരിക്കുന്നത്. രാത്രി 12 മണിക്ക് ശേഷം പ്രവര്‍ത്തിക്കുന്ന തട്ടുകടകളിലും ചായക്കടകളിലും എത്തുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് പോലീസ് ഇപ്പോള്‍ കര്‍ശന നിരീക്ഷണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. ചായകുടിക്കാനായി
തിരുവനന്തപുരം: പമ്പയിലെ ആഗോള അയ്യപ്പ സംഗമം നടത്തി ഭീമമായ ബാധ്യത ദേവസ്വം ബോര്‍ഡിന്റെ തലയില്‍ കെട്ടിവെച്ച് തടിയൂരാന്‍ നോക്കിയ സര്‍ക്കാരിന് വമ്പന്‍ തിരിച്ചടി. അണിയറയിലെ കള്ളക്കളികള്‍ പൊളിച്ച് നിര്‍ണായക രേഖകള്‍ പുറത്ത്. ആഗോള അയ്യപ്പ സംഗമത്തിന്റെ യഥാര്‍ത്ഥ സംഘാടകര്‍ സാക്ഷാല്‍ സംസ്ഥാന സര്‍ക്കാര്‍ തന്നെയാണെന്ന് തെളിയിക്കുന്ന ഞെട്ടിക്കുന്ന വിവരങ്ങളാണ് ഇപ്പോള്‍ മറനീക്കി പുറത്തുവരുന്നത്. സംഘാടകസമിതിയെ നിശ്ചയിച്ച് സര്‍ക്കാര്‍ തന്നെ തയ്യാറാക്കിയ കത്തിലെ വരികള്‍ ഇതിന് അടിവരയിടുന്നു. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിന്റെ ഭാഗമായി ശബരിമലയുടെ
ആലപ്പുഴ: വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവത്തിൽ തനിക്ക് പങ്കില്ലെന്ന് വ്യക്തമാക്കി ഡോ. ലളിതാംബിക രംഗത്ത്. അഞ്ചുവർഷം മുൻപ് നടന്ന ഈ ശസ്ത്രക്രിയ നടത്തിയത് താനല്ലെന്ന് നൂറുശതമാനം ഉറപ്പോടെ പറയാനാകുമെന്ന് അവർ മാധ്യമങ്ങളോട് പ്രതികരിച്ചു. വിരമിക്കുന്നതിന് തൊട്ടുമുമ്പുള്ള കാലയളവിൽ യൂണിറ്റ് ചീഫ് ആയിരുന്നതിനാൽ തന്റെ പേര് പറയപ്പെടുന്നത് സ്വാഭാവികമാണെന്നും, എന്നാൽ ശസ്ത്രക്രിയ രജിസ്റ്റർ പരിശോധിച്ചാൽ യഥാർത്ഥത്തിൽ ഓപ്പറേഷൻ ചെയ്തത് ആരാണെന്ന് വ്യക്തമാകുമെന്നും അവർ പറഞ്ഞു. അക്കാലത്ത് കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളുടെ തിരക്കിലായിരുന്നതിനാൽ
പിറവം: ക്രിസ്മസ് പുതുവത്സര ബമ്പർ ലോട്ടറിയുടെ 20 കോടി രൂപയുടെ സമ്മാനത്തിന് അവകാശവാദം ഉന്നയിച്ച് പിറവം പാഴൂർ സ്വദേശിയായ റിട്ട. എ.എസ്.ഐ കെ.കെ. സജിമോൻ രംഗത്ത്. XC 138455 എന്ന നമ്പറിലുള്ള സമ്മാനാർഹമായ ടിക്കറ്റ് തന്റെ പക്കൽ നിന്നും അബദ്ധത്തിൽ കൈവിട്ടുപോയതാണെന്ന് ചൂണ്ടിക്കാട്ടിയാണ് ഇദ്ദേഹം പോലീസിനെയും കോടതിയെയും സമീപിച്ചിരിക്കുന്നത്. പോലീസിൽ നിന്ന് വിരമിച്ച ശേഷം ട്രാവലർ സർവീസ് നടത്തുന്ന സജിമോൻ, ടിക്കറ്റ് നഷ്ടപ്പെട്ടതിനെക്കുറിച്ച് വിചിത്രമായ ഒരു കഥയാണ് അധികൃതരോട് പങ്കുവെച്ചത്. സജിമോന്റെ വാഹനത്തിൽ ശബരിമല ദർശനത്തിന് എത്തിയ
കണ്ണൂർ: പ്രശസ്ത റാപ്പർ വേടൻ (ഹിരണ്‍ദാസ് മുരളി) വിവാഹിതനാകുന്നു. യുവ എഴുത്തുകാരി നവമി ലതയാണ് വധു. ഏറെ നാളത്തെ പ്രണയത്തിന് ശേഷമാണ് ഇരുവരും വിവാഹിതരാകാൻ തീരുമാനിച്ചത്. ഫെബ്രുവരി 24-ന് തൃശൂരിൽ വെച്ച് ലളിതമായ രീതിയിൽ രജിസ്റ്റർ വിവാഹമാണ് നിശ്ചയിച്ചിരിക്കുന്നത്. കണ്ണൂരിൽ വെച്ച് നടന്ന തദ്ദേശ സ്വയംഭരണ ദിനാഘോഷത്തിന്റെ ഭാഗമായുള്ള ‘ഹാപ്പിനെസ് ഫെസ്റ്റിവലി’ന്റെ വേദിയിലാണ് വേടൻ ഈ സന്തോഷവാർത്ത പങ്കുവെച്ചത്. ഫെസ്റ്റിവലിൽ തന്റെ പ്രകടനം കാഴ്ചവെക്കാനായി എത്തിയ വേടനെ സി.പി.ഐ.എം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ മാസ്റ്റർ പൊന്നാടയണിയിച്ച്
ആലപ്പുഴ: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിന്റെ ഭാഗത്തുനിന്നുണ്ടായ ഗുരുതരമായ ചികിത്സാ പിഴവിൽ പുന്നപ്ര സ്വദേശിയായ ഉഷാ ജോസഫിന് നേരിടേണ്ടി വന്നത് അഞ്ചുവർഷത്തെ കൊടും വേദന. അഞ്ച് വർഷം മുൻപ് ഗർഭപാത്രത്തിലെ മുഴ നീക്കം ചെയ്യുന്നതിനായി നടത്തിയ ശസ്ത്രക്രിയയ്ക്കിടെ ഡോക്ടർമാർ വയറ്റിൽ കത്രിക മറന്നുവെക്കുകയായിരുന്നു. കഴിഞ്ഞ ബുധനാഴ്ച സ്വകാര്യ ലാബിൽ നടത്തിയ എക്സറേ പരിശോധനയിലാണ് വയറ്റിൽ ലോഹവസ്തു ഇരിക്കുന്നത് കണ്ടെത്തിയത്. ശസ്ത്രക്രിയയ്ക്ക് ശേഷം കഴിഞ്ഞ അഞ്ചുവർഷമായി കടുത്ത വയറുവേദന സഹിച്ച് കഴിയുകയായിരുന്നു ഉഷാ ജോസഫ്. പലതവണ വയറുവേദന അനുഭവപ്പെട്ടപ്പോൾ
തിരുവനന്തപുരം: സർവകലാശാല അധ്യാപക നിയമനങ്ങൾക്കുള്ള സെലക്ഷൻ കമ്മിറ്റിയിൽ യുജിസി ചട്ട പ്രകാരം വ്യവസ്ഥ ചെയ്തിട്ടുള്ള ഗവർണറുടെ പ്രതിനിധിയെ നിയമിക്കുന്നതിന് പുതിയ മാനദണ്ഡങ്ങൾ നിശ്ചയിച്ച് ഗവർണർ ഉത്തരവിട്ടു. സർവകലാശാലകളിൽ നിലവിലുള്ള ചാൻസിലറുടെ പ്രതിനിധി പട്ടിക റദ്ദാക്കിയിട്ടുമുണ്ട്. ഗവർണറുടെ പുതിയ ഉത്തരവ് അറിയിച്ചുകൊണ്ട് സംസ്ഥാനത്തെ എല്ലാ വൈസ് ചാൻസിലർമാർക്കും ലോക്ഭവൻ കത്ത് അയച്ചിട്ടുണ്ട്. അധ്യാപക നിയമന നടപടികൾ ആരംഭിക്കുന്നതിനു മുമ്പ് സെലക്ഷൻ കമ്മിറ്റിയിലേയ്ക്കുള്ള ചാൻസിലറുടെ പ്രതി നിധിയെ ആവശ്യപ്പെടണമെന്നും പുതിയ ഉത്തരവിലുണ്ട്. പ്രതിനിധിയെ ആവശ്യപ്പെടുമ്പോൾ അധ്യാപക നിയമനത്തിന്റെ വിശദ വിവരങ്ങൾ
തിരുവനന്തപുരം: അമിതവണ്ണം കുറയ്ക്കാനായി ആയുർവേദ ചികിത്സയ്ക്ക് എത്തിയ റഷ്യൻ സ്വദേശി മരണമടഞ്ഞ സംഭവത്തിൽ വിഴിഞ്ഞം പോലീസ് അന്വേഷണം ആരംഭിച്ചു. അസ്വാഭാവിക മരണത്തിനാണ് ഇപ്പോൾ കേസെടുത്തിരിക്കുന്നത്. വിഴിഞ്ഞത്തിനടുത്ത് പുളിങ്കുടിയിലുള്ള റിസോർട്ടായ ബെത്ത് സൈദ ഹെർമിറ്റേജിലെ ആയുർവേദ ചികിത്സാ കേന്ദ്രമായ ആയുർബെത്ത് ഹീലിംഗ് സെന്ററിൽ ചികിത്സയ്ക്കായെത്തിയ റഷ്യൻ പൗരൻ പോഡ്ഗോർണോവ് പാവെൽ എന്ന 47 കാരനാണ് രാത്രി മുറിയിൽ മരിച്ച നിലയിൽ കാണപ്പെട്ടത്.ഇന്നലെ രാത്രിയാണ് സംഭവം. അമിതവണ്ണം കുറയ്ക്കുന്നതിനായാണ് പാവെൽ ഇവിടെയെത്തിയത്. സഹോദരൻ ഡിമിട്രി, സുഹൃത്ത് സെർഗി മിനകോവ് എന്നിവരും
തിരുവനന്തപുരം: കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ പൂർണ്ണമായും പാലിക്കാതെ പുറത്തിറക്കിയ ഡിവൈ എസ് പി മാരുടെ സ്ഥലംമാറ്റ പട്ടികയിൽ ഇനിയും മാറ്റം വരും. പോലീസ് ഉദ്യോഗസ്ഥരുടെ സ്ഥലം മാറ്റത്തിനുള്ള കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിഷന്റെ മാർഗ്ഗനിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്ന സംസ്ഥാന തിരഞ്ഞെടുക്ക കമ്മിഷന്റെ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണിത്. നിലവിലുള്ള മാർഗ്ഗനിർദ്ദേശങ്ങൾ അനുസരിച്ച് കഴിഞ്ഞ ലോകസഭ, നിയമസഭാ തിരഞ്ഞെടുപ്പ് സമയത്ത് ജോലി ചെയ്തിരുന്ന സ്ഥലങ്ങളിലേക്ക് ഒരു ഉദ്യോഗസ്ഥനെ ഈ തെരഞ്ഞെടുപ്പ് കാലത്ത് സ്ഥലംമാറ്റി നിയമിക്കാൻ പാടില്ല. എന്നാൽ സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന്










