തിരുവനന്തപുരം സിറ്റി ഡിസിപിയായി സക്കറിയ മാത്യു ചുമതലയേറ്റു; പ്രജീഷ് തോട്ടത്തിൽ സ്പെഷ്യൽ ബ്രാഞ്ചിൽ

തിരുവനന്തപുരം: തിരുവനന്തപുരം സിറ്റി ഡെപ്യുട്ടി പോലീസ് കമ്മിഷണറായി സക്കറിയ മാത്യുവിനെ നിയമിച്ചു. ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡി സി പിയായാണ് അദ്ദേഹത്തിന്റെ നിയമനം. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ചിൽ അഡ്മിനിസ്ട്രേഷൻ പോലീസ് സൂപ്രണ്ട് ആയിരുന്നു സക്കറിയ മാത്യു. തിരുവനന്തപുരം സിറ്റി ക്രൈം ആൻഡ് അഡ്മിനിസ്ട്രേഷൻ ഡി സി പി ആയിരുന്ന എം കെ സുൽഫിക്കർ അവധിയിൽ പ്രവേശിച്ചതിനെതുടർന്നാണ് ആ സ്ഥാനത്തേയ്ക്ക് സക്കറിയ മാത്യു നിയമിതനായത്. സ്റ്റേറ്റ് സ്പെഷ്യൽ ബ്രാഞ്ച് അഡ്മിനിസ്ട്രേഷൻ പോലീസ് സൂപ്രണ്ടായി പുതുതായി ഐ പി എസ്

കൊച്ചി മെട്രോയിലെ ‘മഞ്ഞുമൽ ബോയ്’; മെട്രോ പില്ലറിൽ കുടുങ്ങിയ പൂച്ചയെ രക്ഷിച്ചു

കൊച്ചി: കലൂർ സ്റ്റേഡിയത്തിന് സമീപം മെട്രോ തൂണിന് മുകളിൽ കുടുങ്ങിയ പൂച്ചയെ സാഹസികമായ ദൗത്യത്തിലൂടെ രക്ഷപ്പെടുത്തി. ശനിയാഴ്ച രാവിലെ തുടങ്ങിയ രക്ഷാപ്രവർത്തനം ഞായറാഴ്ച പുലർച്ചെ 1.20-ഓടെയാണ് വിജയകരമായി പൂർത്തിയാക്കിയത്. മെട്രോ സർവീസുകൾ അവസാനിച്ച ശേഷം രാത്രി 12 മണിയോടെ പാതയിലെ വൈദ്യുതി ബന്ധം വിച്ഛേദിച്ചാണ് അഗ്നിരക്ഷാ സേനയും മൃഗക്ഷേമ സംഘടനയായ എസ്പിസിഎയും ചേർന്ന് പൂച്ചയെ താഴെയിറക്കിയത്. നിലവിൽ തളർന്ന നിലയിലുള്ള പൂച്ചയെ തോപ്പുംപടിയിലെ മൃഗാശുപത്രിയിൽ പ്രവേശിപ്പിച്ചു. മെട്രോയുടെ 556-ാം നമ്പർ പില്ലറിന് മുകളിൽ ഒരാഴ്ച മുൻപാണ് ഓട്ടോറിക്ഷാ

‘ഒരു ചിരി ഇരു ചിരി ബമ്പര്‍ ചിരി’യിലൂടെ ലക്ഷക്കണക്കിന് പ്രേക്ഷകരുടെ പ്രിയങ്കരിയായി; മിമിക്രിയിലെ ‘മിടുമിടുക്കി’; വിപ്ലവവീര്യവും പാട്ടും ബാക്കിയാക്കി ലക്ഷ്മി മടങ്ങി! നോവായി ആ ചിരിയും അവസാന വീഡിയോയും; മോഹങ്ങള്‍ ബാക്കിയാക്കി പാതി വഴിയില്‍ മടക്കം; ലക്ഷ്മി നൊമ്പരമാകുമ്പോള്‍

കൊല്ലം: കലാലയ മുറ്റങ്ങളിലും നാടന്‍പാട്ട് വേദികളിലും വിപ്ലവവീര്യം തുളുമ്പുന്ന മുദ്രാവാക്യങ്ങള്‍ക്കിടയിലും ആവേശമായിരുന്ന ലക്ഷ്മി ഇനി ഓര്‍മ്മ. ശാസ്താംകോട്ട സിനിമാപറമ്പിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ കൊട്ടാരക്കരയിലെ എസ്.എഫ്.ഐയുടെ കരുത്തുറ്റ പെണ്‍കരുത്ത്, 20-കാരിയായ ലക്ഷ്മി വിടപറഞ്ഞു. പരിപാടി കഴിഞ്ഞ് പുലര്‍ച്ചെ മടങ്ങിയ നാടന്‍പാട്ട് സംഘത്തിന്റെ വാഹനം നിയന്ത്രണം വിട്ട് മരത്തിലിടിച്ചായിരുന്നു ദുരന്തം. മരണത്തിന് മണിക്കൂറുകള്‍ക്ക് മുന്‍പ് ലക്ഷ്മി തന്റെ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച വീഡിയോ ഇപ്പോള്‍ ഒരു നാടിന്റെയാകെ നോവായി മാറുകയാണ്. ചടയമംഗലത്തെ വേദിയില്‍ നാടന്‍പാട്ടു പാടി കാണികളെ കയ്യിലെടുത്ത ശേഷം, പുലര്‍ച്ചെ

ദേവികുളം എം.എല്‍.എയുടെ ‘കൈയും കാലും വെട്ട്’ ഭീഷണി; പോരാത്തതിന് അഴിമതി ആരോപണവും;  പണി കിട്ടാതിരിക്കാന്‍ നേതാക്കള്‍ക്ക് സി.പി.എം ഗുണദോഷമെത്തുന്നു; രാജ എംഎല്‍എയ്ക്ക് ശാസന പോകും

തിരുവനന്തപും: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ തഹസില്‍ദാരെ പച്ചയ്ക്ക് ഭീഷണിപ്പെടുത്തി ദേവികുളം എം.എല്‍.എ എ. രാജ. ‘മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ കൈയും കാലും തല്ലിയൊടിക്കും’ എന്ന എം.എല്‍.എയുടെ വധഭീഷണി പുറത്തുവന്നതോടെ നാണക്കേടിലായിരിക്കുകയാണ് സിപിഎം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കള്‍ വാ തുറക്കുന്നതും ഫോണ്‍ വിളിക്കുന്നതും പാര്‍ട്ടിയെ കുഴിയില്‍ ചാടിക്കുമെന്ന് ബോധ്യപ്പെട്ട സി.പി.എം നേതൃത്വം, നേതാക്കള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. വിവാദ പരാമര്‍ശങ്ങള്‍ ഫോണിലൂടെ പോലും നടത്തരുതെന്ന് പാര്‍ട്ടി നേതാക്കളെ ഗുണദോഷിക്കും. മൂന്നാറിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയുള്ള നിര്‍മ്മാണം തടയാന്‍ എത്തിയ

പഴക്കച്ചവടക്കാരനില്‍ നിന്ന് ബിഗ് ബോസ് വിജയി; ഇനി രാഷ്ട്രീയത്തിലും ‘മാരാര്‍’ മാജിക്! അഖിലിന്റെ ചങ്കൂറ്റത്തിന് സല്യൂട്ട്; ‘നിന്നിലെ പോരാളിയെ എനിക്കറിയാം’-കൂട്ടുകാരനെ കുറിച്ച് ഉണ്ണിമുകുന്ദന് പറയാനുള്ളത്

കൊച്ചി: പഴക്കച്ചവടം നടത്തിയും സോഡ വിറ്റും നടന്ന ആ പഴയ പയ്യന്‍ ബിഗ് ബോസ് എന്ന സ്വപ്നവേദി കീഴടക്കി ഇപ്പോള്‍ രാഷ്ട്രീയ ഗോദയിലേക്ക്! സജീവ രാഷ്ട്രീയത്തിലേക്ക് ഇറങ്ങുന്ന സംവിധായകനും നടനുമായ അഖില്‍ മാരാര്‍ക്ക് ആവേശകരമായ ആശംസയുമായി മാളികപ്പുറം താരം ഉണ്ണി മുകുന്ദന്‍ രംഗത്തെത്തി. അഖില്‍ മാരാരുടെ ജീവിതയാത്ര ആഴത്തില്‍ പ്രചോദനം നല്‍കുന്നതാണെന്നും ഇച്ഛാശക്തി മാത്രമാണ് അവന്റെ കൈമുതലെന്നും ഉണ്ണി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. അഖില്‍ മാരാര്‍ പഴക്കച്ചവടം നടത്തുന്ന പഴയ ചിത്രങ്ങള്‍ പങ്കുവെച്ചുകൊണ്ടാണ് ഉണ്ണി മുകുന്ദന്‍ മനസ്സ്

ചൈത്ര തെരേസാ ജോണ്‍ മലപ്പുറം പോലീസ് ചീഫ്; 9 പുതിയ ഐപിഎസുകാര്‍ക്കും നിയമനം; ഐപിഎസ് തലത്തിലെ പുതിയ മാറ്റങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: ചൈത്രാ തെരേസാ ജോണിനെ മലപ്പുറം എസ് പിയായി നിമയിച്ചു. പോലീസില്‍ പുതുതായി എത്തിയ 9 ഐപിഎസുകാര്‍ക്കും മാറ്റമുണ്ട്. ഈ തലത്തില്‍ പോലീസില്‍ ഐപിഎസ് തലത്തില്‍ അഴിച്ചു പണിയാണ് നടക്കുന്നത്. സ്ഥലംമാറ്റങ്ങളും നിയമനങ്ങളും  ചൈത്ര തെരേസ ജോണ്‍ IPS: സ്റ്റേറ്റ് സ്‌പെഷ്യല്‍ ബ്രാഞ്ചിലെ സൂപ്രണ്ട് ഓഫ് പോലീസ് (ടെക്‌നിക്കല്‍ ഇന്റലിജന്‍സ്) സ്ഥാനത്തുനിന്നും മലപ്പുറം ജില്ലാ പോലീസ് മേധാവിയായി മാറ്റി നിയമിച്ചു. വിശ്വനാഥ് ആര്‍ IPS: മലപ്പുറം ജില്ലാ പോലീസ് മേധാവി സ്ഥാനത്തുനിന്നും മാറ്റിയ ഇദ്ദേഹത്തെ സ്റ്റേറ്റ് സ്‌പെഷ്യല്‍

കേരള പോലീസിൽ പുതിയൊരു ദിനം കൂടി; ഫെബ്രുവരി 23 ഇനി ‘എസ്.എസ്.ബി ഡേ’; മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും

തിരുവനന്തപുരം :എല്ലാവരും ദിനാഘോഷം നടത്തുന്നു. എന്നാൽ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിനും ഒരു ദിനം ഇരിക്കട്ടെ എന്ന് മേധാവി.എല്ലാവർഷവും ഫെബ്രുവരി 23 സ്റ്റേറ്റ് സ്പെഷൽ ബ്രാഞ്ചിന്റെ ദിനമായി ‘എസ് എസ് ബി ഡേ’ എന്ന പേരിൽ ആഘോഷി ക്കാൻ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിന്റെ തീരുമാനം.സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ച് രൂപീകരിക്കപ്പെട്ട ദിനമാണിത്. സംസ്ഥാനത്ത് ഇത് ആദ്യമായിട്ടാണ് എസ് എസ് ബി ഡേ ആഘോഷിക്കുന്നത്.തിങ്കളാഴ്ച തിരുവനന്തപുരത്തെ പോലീസ് ട്രെയിനിങ് കോളേജിലെ മൈൻഡ് ഓഡിറ്റോറിയത്തിൽ മുഖ്യമന്ത്രി പിണറായി വിജയൻ എസ് എസ് ബി

ലോകാരോഗ്യ സംഘടനയുടെ കണക്കുകള്‍ പ്രകാരം ഉള്ളതിനേക്കാള്‍ കുറഞ്ഞ പിഴവുകള്‍ മാത്രമേ കേരളത്തിലെ സര്‍ജറികളില്‍ സംഭവിക്കുന്നുള്ളൂ; വീണയെ തൊട്ടാല്‍ കളി മാറും റീത്ത് വെക്കലും ഗേറ്റ് തകര്‍ക്കലും വേണ്ട; യുഡിഎഫിന്റെ ‘സമരത്തിനെതിരെ’ മുന്നറിയിപ്പുമായി സിപിഎം

തിരുവനന്തപുരം: ആലപ്പുഴ മെഡിക്കല്‍ കോളേജിലെ ചികിത്സാപ്പിഴവിന്റെ പേരില്‍ ആരോഗ്യ മന്ത്രി വീണ ജോര്‍ജിനെ വ്യക്തിപരമായി വേട്ടയാടാന്‍ ഇറങ്ങിത്തിരിച്ച പ്രതിപക്ഷത്തിന് സി.പി.എമ്മിന്റെ മുന്നറിയിപ്പ്. മന്ത്രിയുടെ വീട് ആക്രമിച്ചും പൊതുപരിപാടികള്‍ തടസ്സപ്പെടുത്തിയും നാടാകെ കലാപമുണ്ടാക്കാന്‍ ശ്രമിക്കുന്ന യു.ഡി.എഫിന്റെ കളി കയ്യുംകെട്ടി നോക്കിനില്‍ക്കില്ലെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് ആഞ്ഞടിച്ചു. മന്ത്രിയുടെ വീടിന്റെ ഗേറ്റ് തകര്‍ത്ത് അകത്തുകയറി റീത്ത് വെച്ചതും പോലീസ് വാഹനം തല്ലിപ്പൊളിച്ചതും ജനാധിപത്യപരമായ സമരമല്ലെന്നും വെറും ‘അലമ്പ്’ ആണെന്നുമാണ് പാര്‍ട്ടിയുടെ പക്ഷം. കോണ്‍ഗ്രസിന്റെ രാഷ്ട്രീയ ഉപദേശകന്‍ സുനില്‍ കനഗോലു മറ്റ്

ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലും മികച്ച ട്രാക്ക് റെക്കോര്‍ഡ്; ചൈത്ര തെരേസ ജോണ്‍ മലപ്പുറം ജില്ലാ പോലീസ് മേധാവിയായേക്കും

തിരുവനന്തപുരം: സംസ്ഥാന പോലീസ് സേനയില്‍ ഒരു സുപ്രധാന അഴിച്ചുപണിയ്ക്ക് സാധ്യത. മലപ്പുറം ജില്ലാ പോലീസ് മേധാവിയായി (എസ്.പി) ചൈത്ര തെരേസ ജോണ്‍ ഐ.പി.എസിനെ നിയമിച്ചേക്കും. തന്റെ ഔദ്യോഗിക ജീവിതത്തില്‍ കര്‍ശന നിലപാടുകളിലൂടെയും ധീരമായ ഇടപെടലുകളിലൂടെയും കേരളത്തില്‍ ഏറെ ശ്രദ്ധ നേടിയ ഉദ്യോഗസ്ഥയാണ് ചൈത്ര തെരേസ ജോണ്‍. ക്രമസമാധാന പാലനം ഉറപ്പാക്കുന്നതിലും നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിലും മികച്ച ട്രാക്ക് റെക്കോര്‍ഡുള്ള ഇവരുടെ പുതിയ നിയമനം ഉടന്‍ ഉണ്ടാകും. ചൈത്ര രാഷ്ട്രീയ ഭേദമന്യേയും മുഖം നോക്കാതെയും സ്വീകരിച്ച പല നടപടികളും

പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലിരുന്ന ഗർഭിണി മരിച്ചു; ചികിത്സാ പിഴവെന്ന് ആരോപിച്ച് കുടുംബം.

തൃത്താല: പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലായിരുന്ന ഒമ്പത് മാസം ഗർഭിണിയായ യുവതി മരിച്ചു. തൃത്താല മേഴത്തൂർ സ്വദേശി നൗഷിജ (29) ആണ് മരണപ്പെട്ടത്. ആശുപത്രി അധികൃതരുടെ ഭാഗത്തുനിന്നും മതിയായ ചികിത്സ ലഭിച്ചില്ലെന്നും ഇതാണ് മരണത്തിലേക്ക് നയിച്ചതെന്നുമാണ് കുടുംബത്തിന്റെ പ്രധാന ആരോപണം. സംഭവത്തിൽ നൗഷിജയുടെ സഹോദരൻ നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ തൃത്താല പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ആരോഗ്യവകുപ്പിന്റെ ഭാഗത്തുനിന്നുള്ള ഗുരുതരമായ വീഴ്ചയാണോ ഇതെന്ന് പോലീസ് പരിശോധിക്കുന്നുണ്ട്. ഫെബ്രുവരി 20-ന് രാവിലെ പത്തരയോടെയാണ് നൗഷിജയ്ക്ക് കടുത്ത ശ്വാസതടസ്സവും ബ്ലീഡിംഗും