തിരുവനന്തപും: കയ്യേറ്റം ഒഴിപ്പിക്കാനെത്തിയ തഹസില്‍ദാരെ പച്ചയ്ക്ക് ഭീഷണിപ്പെടുത്തി ദേവികുളം എം.എല്‍.എ എ. രാജ. ‘മര്യാദയ്ക്ക് നിന്നില്ലെങ്കില്‍ കൈയും കാലും തല്ലിയൊടിക്കും’ എന്ന എം.എല്‍.എയുടെ വധഭീഷണി പുറത്തുവന്നതോടെ നാണക്കേടിലായിരിക്കുകയാണ് സിപിഎം. തിരഞ്ഞെടുപ്പ് അടുത്തിരിക്കെ നേതാക്കള്‍ വാ തുറക്കുന്നതും ഫോണ്‍ വിളിക്കുന്നതും പാര്‍ട്ടിയെ കുഴിയില്‍ ചാടിക്കുമെന്ന് ബോധ്യപ്പെട്ട സി.പി.എം നേതൃത്വം, നേതാക്കള്‍ക്ക് കര്‍ശന ജാഗ്രതാ നിര്‍ദ്ദേശം നല്‍കും. വിവാദ പരാമര്‍ശങ്ങള്‍ ഫോണിലൂടെ പോലും നടത്തരുതെന്ന് പാര്‍ട്ടി നേതാക്കളെ ഗുണദോഷിക്കും.
മൂന്നാറിലെ സര്‍ക്കാര്‍ പുറമ്പോക്ക് ഭൂമി കയ്യേറിയുള്ള നിര്‍മ്മാണം തടയാന്‍ എത്തിയ സ്പെഷ്യല്‍ തഹസില്‍ദാര്‍ സി.വി. ഗായത്രിയെയാണ് എം.എല്‍.എ ഫോണില്‍ വിളിച്ച് പൂരത്തെറി വിളിച്ച് ഭീഷണിപ്പെടുത്തിയത്. റെവന്യൂ ഉദ്യോഗസ്ഥര്‍ അടിമകളെപ്പോലെ പെരുമാറുന്നുവെന്നും തന്റെ നാട്ടില്‍ കയറി കളിച്ചാല്‍ വിവരം അറിയുമെന്നുമാണ് ജനപ്രതിനിധിയുടെ ഗര്‍ജ്ജനം. എന്നാല്‍ ‘നിയമപരമായി മുന്നോട്ട് പോകും’ എന്ന് ഗായത്രി മറുപടി നല്‍കിയതോടെ എം.എല്‍.എ കൂടുതല്‍ പ്രകോപിതനായി. ഇത്തരം വാക്കുകള്‍ ഉപയോഗിക്കുന്നത് സിപിഎം അംഗീകരിക്കില്ല. താക്കീതും ചെയ്യും.
ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നത് കൊണ്ടാണ് താന്‍ ചൂടായതെന്നാണ് എം.എല്‍.എയുടെ ഇപ്പോഴത്തെ അടവ്. പണമില്ലെങ്കില്‍ ഒന്നും നടക്കില്ലെന്ന അവസ്ഥയാണെന്നും എം.എല്‍.എ ആരോപിക്കുന്നു. അതായത് പിണറായി സര്‍ക്കാരിന്റെ കാലത്ത് അഴിമതിയെന്ന് സിപിഎം എംഎല്‍എ തന്നെ പറയുന്നു. ഇത് മുഖ്യമന്ത്രി പിണറായി വിജയനേയും പ്രകോപിപ്പിച്ചിട്ടുണ്ട്.
എന്നാല്‍ ആരാണ് പണം വാങ്ങിയതെന്ന് ചോദിച്ചപ്പോള്‍ ‘ഉത്തരമില്ലാത്ത’ മട്ടിലാണ് രാജ. ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുണ്ടെങ്കില്‍ അതിനെതിരെ വിജിലന്‍സിനെ സമീപിക്കുന്നതിന് പകരം വീട്ടമ്മ കൂടിയായ ഉദ്യോഗസ്ഥയുടെ കൈകാല്‍ വെട്ടുമെന്ന് ഭീഷണിപ്പെടുത്തുന്നത് ഏത് ജനാധിപത്യമാണെന്നാണ് നാട്ടുകാരുടെ ചോദ്യം. ഇത്തരം അബദ്ധങ്ങളില്‍ വീഴരുതെന്ന് രാജയെ ശാസിക്കും സിപിഎം.
അഴിച്ചുപണിയും വിവാദങ്ങളും നിറഞ്ഞു നില്ക്കുമ്പോള് എം.എല്‍.എയുടെ ഈ ഓഡിയോ ക്ലിപ്പ് പുറത്തുവന്നത് സി.പി.എമ്മിനെ പ്രതിരോധത്തിലാക്കി. തിരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സാഹചര്യത്തില്‍ ജനപ്രതിനിധികള്‍ പ്രത്യേകിച്ച് ജാഗ്രത പാലിക്കണമെന്നും ഫോണിലൂടെ പോലും അനാവശ്യമായി ഇടപെടരുതെന്നും പാര്‍ട്ടി സംസ്ഥാന നേതൃത്വം നിര്‍ദ്ദേശിച്ചിട്ടുണ്ട്.
വീണ ജോര്‍ജിനെതിരെയുള്ള സമരവും ഡാറ്റാ മോഷണ വിവാദവും കത്തിനില്ക്കുമ്പോള് എം.എല്‍.എയുടെ ഈ ‘ഗുണ്ടാ സ്റ്റൈല്‍’ ഭീഷണി തിരിച്ചടിയാകുമോ എന്ന ഭീതിയിലാണ് നേതൃത്വം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


വി.ഐ.പി സുരക്ഷാ ഡ്യൂട്ടിക്കിടെ സ്പായില്‍ ‘അര്‍മാദം’; കുടുങ്ങിയത് തൃക്കാക്കര സി.ഐ; സസ്പെന്‍ഷനും അന്വേഷണത്തിനും ശുപാര്‍ശ; വിജിലന്‍സിന്റെ മിന്നല്‍ നീക്കം നിര്‍ണ്ണായകമായി; പോലീസിലെ അഴിമതിക്കാരും ഭയപ്പാടില്‍





