തിരുവനന്തപുരം: വസ്തുതാവിരുദ്ധമായ ആരോപണങ്ങള്‍ ഉന്നയിച്ച് വ്യക്തിഹത്യ നടത്താന്‍ ശ്രമിക്കുന്നവര്‍ക്ക് ശക്തമായ താക്കീതായി എഡിജിപി എസ്. ശ്രീജിത്തിന്റെ നിയമപോരാട്ടം. തനിക്കെതിരെ യുട്യൂബ് ചാനലിലൂടെ നിരന്തരം അപകീര്‍ത്തികരമായ പ്രസ്താവനകള്‍ നടത്തിയ വ്‌ലോഗര്‍ കെ.എം. ഷാജഹാനെതിരെ സിവില് കേസില്‍ അഞ്ച് ലക്ഷം രൂപ പിഴയും പലിശയും വിധി സമ്പാദിച്ച ശ്രീജിത്ത്, ഉയര്‍ന്നു വന്ന ആരോപണങ്ങളെല്ലാം പൊള്ളയാണെന്ന് കോടതിയില്‍ തെളിയിച്ചിരിക്കുകയാണ്.
സിവില്‍ കേസിലെ ഈ വിധി വരാനിരിക്കുന്ന ക്രിമിനല്‍ കേസിലും ഷാജഹാന് വലിയ വിനയാകുമെന്നാണ് നിയമവിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. അങ്ങനെ എങ്കില്‍ ഷാജഹാന് ജയിലില്‍ പോകേണ്ട അവസ്ഥ വരും. മുമ്പും ഔദ്യോഗിക ജീവിതത്തിനിടെ പലരും ശ്രീജിത്തിനെതിരെ ആരോപണങ്ങളുമായി രംഗത്തുവന്നിട്ടുണ്ടെങ്കിലും, അതെല്ലാം നിയമത്തിന്റെ വഴിയിലൂടെ നേരിട്ട് വിജയിച്ച ചരിത്രമാണ് അദ്ദേഹത്തിനുള്ളത്. ഷാജഹാന്റെ പ്രസ്താവനകള്‍ക്കെതിരേയും അതേ രീതിയില്‍ തന്നെ നീങ്ങി. അങ്ങനെ കുറ്റവിമുക്തി കൂടി നേടുകയാണ് എഡിജിപി.
ഷാജഹാനെതിരായ കേസില്‍ തിരുവനന്തപുരം അഡീഷണല്‍ മുന്‍സിഫ് ബി. ശാലിനി വിധി പ്രസ്താവിച്ചപ്പോള്‍, ആരോപണങ്ങള്‍ തെളിയിക്കാന്‍ ഷാജഹാന് സാധിച്ചില്ല. കോടതിയില്‍ തെളിവ് ഹാജരാകാന്‍ പോലും അദ്ദേഹം തയ്യാറായില്ല എന്നത് ശ്രീജിത്തിന്റെ വാദങ്ങള്‍ക്ക് കൂടുതല്‍ കരുത്ത് പകര്‍ന്നു. 2021 ജനുവരി മുതല്‍ യുട്യൂബിലൂടെ നടത്തിയ അധിക്ഷേപങ്ങള്‍ക്കെതിരെ എസ്. ശ്രീജിത്ത് നടത്തിയ വിട്ടുവീഴ്ചയില്ലാത്ത പോരാട്ടമാണ് ഇപ്പോള്‍ വിജയത്തിലെത്തിയിരിക്കുന്നത്.
സിവില് കേസിലെ വിധി ഷാജഹാന് കനത്ത സാമ്പത്തിക ബാധ്യത നല്‍കുന്നതിനൊപ്പം, ക്രിമിനല്‍ കേസില്‍ ശിക്ഷിക്കപ്പെടാനുള്ള സാധ്യതയും വര്‍ദ്ധിപ്പിച്ചിരിക്കുകയാണ്. സിവില് കോടതിയില്‍ ഉന്നയിച്ച ആരോപണങ്ങള്‍ തെളിയിക്കാന്‍ കഴിയാത്തത് ക്രിമിനല്‍ കോടതിയിലും ഷാജഹാന് തിരിച്ചടിയാകും. അവിടെ കുറ്റം തെളിയിക്കപ്പെട്ടാല്‍ തടവുശിക്ഷ ഉള്‍പ്പെടെയുള്ള കടുത്ത നടപടികള്‍ ഷാജഹാന്‍ നേരിടേണ്ടി വരും.
എത്ര ഉന്നതനായാലും വ്യക്തിഹത്യ നടത്തുന്നവര്‍ക്ക് നിയമത്തില്‍ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് ഉറക്കെ പ്രഖ്യാപിക്കുന്നതാണ് എസ്. ശ്രീജിത്തിന്റെ ഈ അസാമാന്യ കോടതി വിജയം. പല പോലീസ് ഉദ്യോഗസ്ഥരേയും ആരോപണത്തില്‍ നിര്‍ത്തി സമ്മര്‍ദ്ദത്തിലാക്കാന്‍ പലരും ശ്രമിക്കാറുണ്ട്. അത്തരക്കാര്‍ക്കുള്ള ശക്തമായ സന്ദേശം നല്‍കല്‍ കൂടിയാണ് ഈ കേസ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കട്ടക്കലിപ്പില്‍ വെളളാപ്പളളി നടേശന്; വാര്‍ത്താസമ്മേളനത്തിനിടെ റിപ്പോര്‍ട്ടര്‍ ചാനലിന്റെ മൈക്കില്‍ ആഞ്ഞടിച്ചു, മാധ്യമപ്രവര്ത്തകന് റാഹീസ് റഷീദിനെ തീവ്രവാദിയെന്ന് വിളിച്ച് രൂക്ഷവിമര്‍ശനം





