തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ എല്ലാ സ്ത്രീകൾക്കും പ്രവേശനം നൽകുന്നതിനെ സുപ്രീം കോടതിയിൽ സംസ്ഥാന സർക്കാർ എതിർക്കണമെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ ആവശ്യപ്പെട്ടു. യുവതി പ്രവേശനമാകാം എന്ന മുൻ നിലപാട് സർക്കാരും ദേവസ്വം ബോർഡും തിരുത്തണം. വിശ്വാസ സംരക്ഷണത്തിന്റെ കാര്യത്തിൽ എൻ.എസ്.എസ് എന്നും ഭക്തർക്കൊപ്പമാണെന്നും അദ്ദേഹം പറഞ്ഞു. ശബരിമല വിഷയത്തെ രാഷ്ട്രീയവുമായോ വരാനിരിക്കുന്ന തിരഞ്ഞെടുപ്പുമായോ കൂട്ടിക്കുഴയ്ക്കാൻ താല്പര്യമില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ആചാരങ്ങൾ സംരക്ഷിക്കുന്നതിൽ വിട്ടുവീഴ്ചയുണ്ടാകില്ല. ശബരിമല വിഷയത്തിൽ സർക്കാർ നിലവിൽ ഔദ്യോഗികമായി ഉറപ്പൊന്നും
തിരുവനന്തപുരം: യൂത്ത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റും എംഎൽഎയുമായ രാഹുൽ മാങ്കൂട്ടത്തിൽ ആദ്യ ബലാത്സംഗക്കേസുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിന് ഹാജരായി. ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യത്തിലെ കർശന ഉപാധികൾ പാലിച്ചാണ് തിരുവനന്തപുരം പേരൂർക്കട അഗസ്ത്യ ഗസ്റ്റ് ഹൗസിൽ അദ്ദേഹം എത്തിയത്. രാവിലെ 10 മണിക്ക് ആരംഭിച്ച ചോദ്യം ചെയ്യൽ വൈകിട്ട് 4 മണി വരെ തുടരും.തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ ഹൈക്കോടതി അനുവദിച്ച മുൻകൂർ ജാമ്യം രാഹുലിന് വലിയ ആശ്വാസമാണ് നൽകുന്നത്. ജസ്റ്റിസ് കൗസർ എടപ്പഗത്തിന്റെ ബെഞ്ചാണ് ഈ മാസം
ശബരിമല യുവതി പ്രവേശനവുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികളിൽ നിർണ്ണായക തീരുമാനവുമായി സുപ്രീം കോടതി. ഏപ്രിൽ 7 മുതൽ പുതിയ ഭരണഘടനാ ബെഞ്ച് ഈ കേസിൽ വിശദമായ വാദം കേൾക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിഗണിക്കുന്നതിനായുള്ള സമയക്രമം നിശ്ചയിച്ചത്. 2019-ൽ രൂപീകരിച്ച ഒൻപതംഗ ബെഞ്ചിലെ ഭൂരിഭാഗം ജഡ്ജിമാരും വിരമിച്ച സാഹചര്യത്തിലാണ് പുതിയ ഭരണഘടനാ ബെഞ്ച് രൂപീകരിക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് മാത്രമാണ് പഴയ ബെഞ്ചിൽ നിന്ന് നിലവിലുള്ളത്. ഏപ്രിൽ 7-ന് വാദം തുടങ്ങുന്നതിനായി
തിരുവനന്തപുരം: കേരളത്തിലെ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ അവിശ്വസനീയമാണെന്നും വികസന കാര്യത്തിൽ കേരളമാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള രാഷ്ട്രീയത്തിലെ സൂക്ഷ്മമായ കാര്യങ്ങൾ തനിക്ക് അറിയില്ലെങ്കിലും സംസ്ഥാന സർക്കാരുകളുടെ പ്രകടനത്തെക്കുറിച്ചുള്ള കണക്കുകൾ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. വികസന സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനം തമിഴ്‌നാടിനും മൂന്നാം സ്ഥാനം തെലങ്കാനയ്ക്കുമാണ്. എന്നാൽ ബിജെപി മോഡലായി ഉയർത്തിക്കാട്ടുന്ന
പാലക്കാട് : മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനും പേഴ്‌സണല്‍ അസിസ്റ്റന്റുമായിരുന്ന എ. സുരേഷ് മലമ്പുഴ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന ‘പുതുയുഗ യാത്ര’ നാളെ പാലക്കാട് ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ എ. സുരേഷ് ജാഥയില്‍ പങ്കെടുക്കും. കെ.പി.സി.സി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം. ജാഥാ വേദിയില്‍ വെച്ച് തന്നെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും. ദീര്‍ഘകാലം വി.എസ്. അച്യുതാനന്ദന്റെ നിഴലായി കൂടെയുണ്ടായിരുന്ന വ്യക്തിയാണ് സുരേഷ്. വി.എസിന്റെ
തിരുവനന്തപുരം: മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് എസ്എഫ്‌ഐക്കാരുടെ ഇടിയും ചവിട്ടും വാങ്ങിക്കൂട്ടിയ സിവില്‍ പോലീസ് ഓഫീസര്‍ മിഥുന്‍ റോയിയുടെ കഷ്ടകാലം തീരുന്നില്ല. മാളിലെ തല്ല് കേവലം ഒരു ‘ആകസ്മിക’ സംഭവമല്ലെന്നും, വര്‍ഷങ്ങളായി പുകയുന്ന പകയുടെ ബാക്കിപത്രമാണെന്നും വ്യക്തമാക്കുന്ന തെളിവുകളാണ് പുറത്തുവരുന്നത്. എസ്എഫ്‌ഐക്കാരെ പോലീസ് വെള്ളപൂശുന്നു എന്ന ആരോപണം ഒരുവശത്ത് ശക്തമാകുമ്പോള്‍, മറുവശത്ത് മിഥുന്‍ റോയിയുടെ കുപ്രസിദ്ധമായ ‘ട്രാക്ക് റെക്കോര്‍ഡ്’ പൊടിതട്ടിയെടുക്കുകയാണ് ആഭ്യന്തര വകുപ്പ്. മിഥുനെതിരെ മൂന്ന് അന്വേഷണങ്ങള്‍ ഒരേസമയം നടക്കുന്നു എന്ന ഞെട്ടിക്കുന്ന വിവരമാണ് ഇപ്പോള്‍ പുറത്തുവരുന്നത്.
റിയാദ്: സൗദി അറേബ്യയിലെ ഗാർഹിക തൊഴിലാളികളുടെ തൊഴിൽ കരാർ പരിഷ്കരണത്തിന്റെ ഭാഗമായി പുതിയ നിയമങ്ങൾ പ്രാബല്യത്തിൽ വന്നു. വീട്ടുജോലിക്കാർ ജോലിക്ക് ഹാജരാകാതിരുന്നാൽ 60 ദിവസത്തിനുള്ളിൽ പദവി ശരിയാക്കുകയോ രാജ്യം വിടുകയോ ചെയ്യണമെന്നാണ് മാനവ വിഭവശേഷി സാമൂഹിക വികസന മന്ത്രാലയം അറിയിച്ചിരിക്കുന്നത്. തൊഴിലാളി ജോലി നിർത്തുകയോ ഹാജരാകാതിരിക്കുകയോ ചെയ്താൽ ‘മുസാനിദ്’ പ്ലാറ്റ്‌ഫോം വഴി തൊഴിലുടമയ്ക്ക് കരാർ അവസാനിപ്പിക്കാവുന്നതാണ്. രണ്ട് വർഷത്തിൽ താഴെ സേവനമുള്ളവർ: സൗദിയിലെത്തി രണ്ട് വർഷം തികയാത്ത തൊഴിലാളികൾ ജോലിയിൽ നിന്ന് വിട്ടുനിൽക്കുകയും ആ വിവരം തൊഴിലുടമ
Latest News, Latest News HD
മാള്‍ ഓഫ് ട്രാവന്‍കൂര്‍ അക്രമം: കമ്മീഷണരുടെ നടപടികള്‍ ഒഴിവാക്കാന്‍ ഫോര്‍ട്ട് എസിയുടെ കള്ള റിപ്പോര്‍ട്ട്; ആക്രമിക്കാന്‍ വന്നവരെ പ്രതിരോധിക്കാന്‍ വള ഉപയോഗിക്കുന്നത് എങ്ങനെ ജാമ്യമില്ലാ കുറ്റമാകും; യുവതിയെ പ്രതിയാക്കിയതും ഗൂഡാലോചന; മാള്‍ ഓഫ് ട്രാവന്‍കൂറില്‍ പോലീസില്‍ അമര്‍ഷം തുടരുന്നു
തിരുവനന്തപുരം: മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് ഒരു സംഘം എസ്എഫ്‌ഐ ക്രിമിനലുകള്‍ വളഞ്ഞിട്ട് ആക്രമിച്ച പൊലീസുകാരന്‍ മിഥുന്‍ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തിയ പോലീസ് നടപടിക്ക് പിന്നില്‍ വന്‍ ഗുഢാലോചനയെന്ന് സംശയം ശക്തമാകുന്നു. ശംഖുമുഖം എസിയുടെ അധിക ചുമതല കൂടി വഹിക്കുന്ന ഫോര്‍ട്ട് അസിസ്റ്റന്റ് കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ട് അടിമുടി ദുരൂഹത നിറഞ്ഞതും സ്വന്തം പരാജയം മറച്ചുവെക്കാന്‍ സിറ്റി പോലീസ് കമ്മീഷണറുടെ കണ്ണില്‍ പൊടിയിടാന്‍ ലക്ഷ്യമിട്ടുള്ളതുമാണെന്നാണ് ആരോപണം. ഗുണ്ടാസംഘത്തിന്റെ അക്രമത്തില്‍ നിന്നും രക്ഷപ്പെടാന്‍ കയ്യിലുണ്ടായിരുന്ന ഇടിവള ഉപയോഗിച്ച്
ന്യൂഡൽഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിദേശയാത്രകൾക്കായി കഴിഞ്ഞ പത്തുവർഷത്തിനിടെ (2014-2024) സർക്കാർ ചെലവഴിച്ചത് 762 കോടി രൂപയാണെന്ന് വിദേശകാര്യമന്ത്രാലയം ലോക്‌സഭയെ അറിയിച്ചു. 2024-ൽ വാർഷിക ചെലവ് 100 കോടി രൂപയിലധികമായിരുന്നുവെങ്കിൽ, 2025-ൽ വിവിധ ഭൂഖണ്ഡങ്ങളിലായി നടത്തിയ പര്യടനങ്ങൾക്ക് ചെലവ് 175 കോടി രൂപ കവിഞ്ഞതായും മന്ത്രാലയം സമർപ്പിച്ച രേഖാമൂലമുള്ള മറുപടിയിൽ വ്യക്തമാക്കുന്നു. വാസ്തവത്തിൽ, 2014 മുതൽ 2024 വരെയുള്ള കാലയളവിൽ ചാർട്ടേഡ് വിമാനങ്ങൾ, അറ്റകുറ്റപ്പണികൾ, ഹോട്ട്‌ലൈൻ സംവിധാനങ്ങൾ എന്നിവയ്ക്കായി ഇതിനോടകം ഏകദേശം 2,000 കോടി രൂപയിലധികം ചെലവായതായി
ന്യൂഡൽഹി: ട്രെയിൻ യാത്രക്കാരുടെ പ്രധാന പരാതിയായ ശുചിത്വമില്ലായ്മയ്ക്ക് ശാശ്വത പരിഹാരവുമായി കേന്ദ്ര റെയിൽവേ മന്ത്രാലയം. ജനറൽ കോച്ചുകൾ ഉൾപ്പെടെയുള്ളവ ഓരോ ഒന്നര മണിക്കൂർ ഇടവേളയിലും വൃത്തിയാക്കുന്ന പദ്ധതിക്ക് റെയിൽവേ തുടക്കം കുറിക്കുന്നു. ആദ്യഘട്ടത്തിൽ തിരഞ്ഞെടുത്ത 80 ദീർഘദൂര ട്രെയിനുകളിലാകും ഈ സേവനം ലഭ്യമാകുകയെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വിനി വൈഷ്ണവ് അറിയിച്ചു. അടുത്ത മൂന്ന് വർഷത്തിനുള്ളിൽ രാജ്യത്തെ മുഴുവൻ ട്രെയിനുകളിലേക്കും ഈ സംവിധാനം വ്യാപിപ്പിക്കാനാണ് മന്ത്രാലയം ലക്ഷ്യമിടുന്നത്. ശുചീകരണ പ്രവർത്തനങ്ങൾ കൃത്യമായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ്










