തിരുവനന്തപുരം: കേരളത്തിലെ പിണറായി വിജയൻ സർക്കാർ വീണ്ടും അധികാരത്തിൽ വരുമെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് മണിശങ്കർ അയ്യർ. സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ അവിശ്വസനീയമാണെന്നും വികസന കാര്യത്തിൽ കേരളമാണ് രാജ്യത്ത് ഒന്നാം സ്ഥാനത്തെന്നും അദ്ദേഹം പറഞ്ഞു. തിരുവനന്തപുരത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.കേരള രാഷ്ട്രീയത്തിലെ സൂക്ഷ്മമായ കാര്യങ്ങൾ തനിക്ക് അറിയില്ലെങ്കിലും സംസ്ഥാന സർക്കാരുകളുടെ പ്രകടനത്തെക്കുറിച്ചുള്ള കണക്കുകൾ വ്യക്തമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
വികസന സൂചികകളിൽ കേരളം ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനം തമിഴ്നാടിനും മൂന്നാം സ്ഥാനം തെലങ്കാനയ്ക്കുമാണ്. എന്നാൽ ബിജെപി മോഡലായി ഉയർത്തിക്കാട്ടുന്ന ഗുജറാത്ത് ഇരുപതാം സ്ഥാനത്താണെന്നും അദ്ദേഹം പരിഹസിച്ചു.കമ്മ്യൂണിസ്റ്റുകാർ അച്ചടക്കമുള്ളവരാണെന്ന് അദ്ദേഹം പ്രശംസിച്ചു. ഇൻഡ്യാ സഖ്യത്തിൽ ദേശീയതലത്തിൽ കോൺഗ്രസും സി.പി.എമ്മും ഒന്നിച്ചു നിൽക്കുമ്പോൾ കേരളത്തിൽ മാത്രം എന്തിനാണ് ഇവർ പോരാടുന്നതെന്ന് തനിക്ക് മനസ്സിലാകുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.കേരളത്തിൽ പ്രതിപക്ഷം പൂർണ്ണമായും വിഭജിക്കപ്പെട്ട നിലയിലാണെന്നും ഇത് സർക്കാരിന് ഗുണകരമാകുമെന്നും അദ്ദേഹം നിരീക്ഷിച്ചു.
കേരളത്തിലെ വികസനവും രാഷ്ട്രീയ സംസ്കാരവും കണ്ട് താൻ ഒരു മലയാളി ആയിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോകുന്നുവെന്നും അദ്ദേഹം വികാരാധീനനായി പറഞ്ഞു.സ്വന്തം പാർട്ടി നേതൃത്വം നൽകുന്ന പ്രതിപക്ഷത്തിന് തിരിച്ചടിയാകുന്ന തരത്തിൽ മുതിർന്ന നേതാവിൽ നിന്നുണ്ടായ ഈ പ്രസ്താവന കോൺഗ്രസിനുള്ളിൽ വലിയ അതൃപ്തിക്ക് കാരണമായേക്കാം.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


നിർമൽ കൃഷ്ണ സാമ്പത്തിക തട്ടിപ്പ്: സിബിഐ അന്വേഷണമില്ല; കേരളത്തിന്റെ ആവശ്യം കേന്ദ്രം തള്ളി





