വി.എസിന്റെ വിശ്വസ്തൻ എ. സുരേഷ് കോണ്‍ഗ്രസിലേക്ക് ! മലമ്പുഴയിൽ സ്ഥാനാർത്ഥിയാകും; നാളെ വി.ഡി. സതീശന്റെ ജാഥയിൽ പങ്കെടുക്കും; ഇടത് കോട്ടയിൽ വൻ വിള്ളൽ വീഴ്ത്താൻ കോൺഗ്രസ് നീക്കം!

പാലക്കാട് :  മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ വിശ്വസ്തനും പേഴ്‌സണല്‍ അസിസ്റ്റന്റുമായിരുന്ന എ. സുരേഷ് മലമ്പുഴ നിയമസഭാ മണ്ഡലത്തില്‍ യു.ഡി.എഫ്. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാകും.പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നയിക്കുന്ന ‘പുതുയുഗ യാത്ര’ നാളെ പാലക്കാട് ജില്ലയില്‍ പ്രവേശിക്കുമ്പോള്‍ എ. സുരേഷ് ജാഥയില്‍ പങ്കെടുക്കും. കെ.പി.സി.സി നേതൃത്വവുമായി നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് ഈ തീരുമാനം. ജാഥാ വേദിയില്‍ വെച്ച് തന്നെ അദ്ദേഹത്തിന്റെ സ്ഥാനാര്‍ത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക പ്രഖ്യാപനമുണ്ടായേക്കും.
ദീര്‍ഘകാലം വി.എസ്. അച്യുതാനന്ദന്റെ നിഴലായി കൂടെയുണ്ടായിരുന്ന വ്യക്തിയാണ് സുരേഷ്. വി.എസിന്റെ തട്ടകമായ മലമ്പുഴയില്‍ അദ്ദേഹത്തിന്റെ തന്നെ മുന്‍ സഹായിയെ സ്വതന്ത്രനായി ഇറക്കുന്നതിലൂടെ ഇടത് വോട്ടുകളില്‍ വലിയ വിള്ളലുണ്ടാക്കാന്‍ കഴിയുമെന്നാണ് കോണ്‍ഗ്രസ് കണക്കുകൂട്ടുന്നത്. 11 വര്‍ഷം മുന്‍പ് സി.പി.എമ്മില്‍ നിന്ന് പുറത്താക്കപ്പെട്ട സുരേഷ്, ഇതുവരെ സജീവ രാഷ്ട്രീയത്തില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു.
മറ്റൊരു പാര്‍ട്ടിയില്‍ ചേരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് നേരത്തെ പറഞ്ഞിരുന്നെങ്കിലും, യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാനാണ് സുരേഷ് ഇപ്പോള്‍ തീരുമാനിച്ചിരിക്കുന്നത്. വി.എസ് പക്ഷത്തോട് അനുഭാവമുള്ള വോട്ടര്‍മാരെയും സി.പി.എമ്മിലെ അതൃപ്തരെയും ഒപ്പം നിര്‍ത്താന്‍ സുരേഷിന്റെ വരവ് സഹായിക്കുമെന്ന് യു.ഡി.എഫ് പ്രതീക്ഷിക്കുന്നു.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.