കോഴിക്കോട്/നിലമ്പൂർ: നിലമ്പൂരിൽ ഡോക്ടറെ കാണാനെത്തിയ കുട്ടിയുടെ കഴുത്തിൽ നിന്ന് മാല മോഷ്ടിച്ച് വിഴുങ്ങിയ പ്രതി, പോലീസിന്റെ കണ്ണുവെട്ടിച്ച് തൊണ്ടിമുതൽ നശിപ്പിച്ചു. നാല് ദിവസമായി മാല പുറത്തെടുക്കാനായി കാത്തിരുന്ന പോലീസിനെ കബളിപ്പിച്ച് മാലയും കമ്മലും പ്രതി സമീന ശുചിമുറിയിലെ ക്ലോസറ്റിലിട്ട് ഫ്ലഷ് ചെയ്യുകയായിരുന്നു. തെളിവ് നശിപ്പിച്ചതിനും കൃത്യനിർവ്വഹണം തടസ്സപ്പെടുത്തിയതിനും കൂടുതൽ വകുപ്പുകൾ ചുമത്തി പ്രതിയെ നിലമ്പൂർ കോടതി റിമാൻഡ് ചെയ്തു. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ക്ലിനിക്കിൽ വെച്ചാണ് കുഞ്ഞിന്റെ 3.5 ഗ്രാം മാല സമീന കവർന്നത്. പിടിക്കപ്പെടുമെന്ന്
ന്യൂഡൽഹി: ശബരിമലയിലെ യുവതി പ്രവേശന വിധിയുമായി ബന്ധപ്പെട്ട പുനഃപരിശോധനാ ഹർജികൾ സുപ്രീംകോടതി ഇന്ന് പരിഗണിക്കും. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഹർജികൾ പരിശോധിക്കുന്നത്. മതാചാരങ്ങളും വിശ്വാസങ്ങളും സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് വിവിധ സംഘടനകളും വ്യക്തികളും സമർപ്പിച്ച അറുപതിലേറെ ഹർജികളാണ് കോടതിക്ക് മുന്നിലുള്ളത്. 2019-ലാണ് ഈ വിഷയം സുപ്രീംകോടതി അവസാനമായി പരിഗണിച്ചത്. തുടർന്ന് വിശാല ബെഞ്ചിന്റെ പരിഗണനയ്ക്ക് വിട്ട കേസ്, നീണ്ട ഏഴ് വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും നടപടികളിലേക്ക് കടക്കുന്നത്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ്
ആലപ്പുഴ: നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിൽ പൊറുതിമുട്ടുന്ന സാധാരണക്കാരുടെ പരാതികൾ നേരിട്ട് കേൾക്കാൻ കോൺഗ്രസ് നേതാവ് കെ.സി. വേണുഗോപാൽ എം.പി വീടുകളിലെത്തി. രാഷ്ട്രീയ മുദ്രാവാക്യങ്ങൾക്കപ്പുറം ജനങ്ങൾ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികൾ തിരിച്ചറിയുക എന്ന ലക്ഷ്യത്തോടെയാണ് അദ്ദേഹം ആലപ്പുഴയിലെ വീടുകൾ സന്ദർശിച്ചത്. സന്ദർശനത്തിനിടയിൽ ഒരു വീട്ടിലെ അടുക്കളയിൽ കയറി വീട്ടമ്മമാർക്കൊപ്പം കപ്പ പുഴുങ്ങിയത് കഴിച്ച ദൃശ്യങ്ങൾ ഇപ്പോൾ വൈറലാണ്. പാചകവാതക സബ്‌സിഡി വെട്ടിക്കുറച്ചതും, റേഷൻ വിഹിതത്തിൽ മണ്ണെണ്ണ നിർത്തിയതും, വെളിച്ചെണ്ണയുടെയും മറ്റ് അവശ്യസാധനങ്ങളുടെയും വില കുതിച്ചുയരുന്നതും വീട്ടമ്മമാർ എം.പിയുടെ ശ്രദ്ധയിൽപ്പെടുത്തി.
കൊളംബോ: ട്വന്റി 20 ലോകകപ്പിൽ പാകിസ്ഥാനെ നിഷ്പ്രഭരാക്കി ഇന്ത്യ സൂപ്പർ എട്ടിൽ ഇടംപിടിച്ചു. ബാറ്റിംഗ് ദുഷ്കരമായ കൊളംബോയിലെ പിച്ചിൽ ഇഷാൻ കിഷന്റെ തകർപ്പൻ അർദ്ധ സെഞ്ച്വറിയും (77) ഇന്ത്യൻ ബൗളർമാരുടെ അച്ചടക്കമുള്ള പ്രകടനവുമാണ് ഇന്ത്യക്ക് അനായാസ വിജയം സമ്മാനിച്ചത്. ഇന്ത്യ ഉയർത്തിയ 176 റൺസ് വിജയലക്ഷ്യം പിന്തുടർന്ന പാകിസ്ഥാൻ 18 ഓവറിൽ 114 റൺസിന് പുറത്തായി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യക്ക് തുടക്കത്തിൽ തന്നെ അഭിഷേക് ശർമ്മയെ (0) നഷ്ടമായെങ്കിലും ഇഷാൻ കിഷൻ അക്ഷരാർത്ഥത്തിൽ പാക് ബൗളർമാരെ
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുന്‍ ആക്ടിങ് ചെയര്‍മാനും നടനുമായ പ്രേംകുമാര്‍ കോണ്‍ഗ്രസിലേക്ക് ചേക്കേറുന്നു. നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ തിരുവനന്തപുരം ജില്ലയിലെ നിര്‍ണ്ണായക മണ്ഡലങ്ങളില്‍ ഒന്നില്‍ സ്ഥാനാര്‍ത്ഥിയാക്കാനാണ് കോണ്‍ഗ്രസ് നീക്കം. എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാലുമായി അദ്ദേഹം ഉടന്‍ ചര്‍ച്ച നടത്തും. നാടാര്‍ സമുദായത്തിന് വലിയ സ്വാധീനമുള്ള കാട്ടാക്കടയിലോ അരുവിക്കരയിലോ പ്രേംകുമാറിനെ മത്സരിപ്പിക്കാനാണ് പാര്‍ട്ടി ആലോചിക്കുന്നത്. നെയ്യാറ്റിന്‍കരയില്‍ മുതിര്‍ന്ന നേതാവ് എന്‍. ശക്തന്‍ മത്സരിക്കുന്ന സാഹചര്യത്തില്‍, ജില്ലയിലെ മറ്റ് നാടാര്‍ ഭൂരിപക്ഷ മണ്ഡലങ്ങളില്‍ പ്രേംകുമാറിനെപ്പോലൊരു ജനകീയ മുഖത്തെ
Exclusive, Latest News HD
മൃദുഭാവേ ദൃഢകൃത്യേ! തിരുവനന്തപുരം സിറ്റിയിലെ പോലീസുകാരെ കൈവച്ചാല്‍ ചോദിക്കാന്‍ ഇനി ആളുണ്ട്! രാഷ്ട്രീയ താല്പര്യങ്ങളേക്കാള്‍ നീതിക്കും സേനയുടെ അന്തസ്സിനും മുന്‍ഗണന നല്‍കുന്ന ഒരു നായകനെ ലഭിച്ച ആവേശത്തില്‍ തിരുവനന്തപുരം സിറ്റി പൊലീസ്; മാള്‍ ഓഫ് ട്രാവന്‍കൂറിലെ ‘അനീതി’ തിരുത്തി കമ്മീഷണര്‍ കാര്‍ത്തിക്ക്
തിരുവനന്തപുരം: പോലീസിനെ കൈവെച്ചാല്‍ ചോദിക്കാനില്ലെന്ന അവസ്ഥയ്ക്ക് മാറ്റം വരുത്തി തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക്കിന്റെ കരുത്തുറ്റ ഇടപെടല്‍. നഗരത്തിലെ മാളില്‍ വെച്ച് എസ്.എഫ്.ഐ പ്രവര്‍ത്തകരുടെ ക്രൂരമര്‍ദ്ദനത്തിനിരയായ എ.ആര്‍ ക്യാമ്പിലെ സിവില്‍ പൊലീസ് ഓഫീസര്‍ മിഥുന്‍ റോയിക്കും സഹോദരിക്കുമെതിരെ വഞ്ചിയൂര്‍ പൊലീസ് എടുത്ത കള്ളക്കേസ് റദ്ദാക്കാന്‍ കമ്മീഷണര്‍ ഉത്തരവിട്ടു. പ്രതികള്‍ നല്‍കിയ വ്യാജ പരാതിയില്‍ എടുത്ത എഫ്.ഐ.ആര്‍ അടിയന്തരമായി പിന്‍വലിക്കാന്‍ കോടതിയില്‍ അപേക്ഷ നല്‍കും. രാഷ്ട്രീയ സമ്മര്‍ദ്ദങ്ങള്‍ക്ക് വഴങ്ങാതെ സ്വന്തം സേനാംഗത്തിന് നീതി ഉറപ്പാക്കിയ കമ്മീഷണറുടെ
കൊച്ചി: ചലച്ചിത്ര അക്കാദമി ആക്ടിങ് ചെയർമാൻ സ്ഥാനത്തുനിന്ന് നടൻ പ്രേംകുമാറിനെ നീക്കിയതിൽ അതൃപ്തി പുകയുന്നതിനിടെ, അദ്ദേഹത്തിന് പിന്തുണയുമായി സംവിധായകൻ വിനയൻ. സഹപ്രവർത്തകരോട് യാത്ര പറയാൻ പോലും അവസരം നൽകാതെ പ്രേംകുമാറിനെ കറിവേപ്പില പോലെ പുറത്തെറിഞ്ഞ സർക്കാർ നടപടി ജനാധിപത്യ വിരുദ്ധമാണെന്ന് വിനയൻ തന്റെ ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി. വിവാദങ്ങൾക്ക് ഇടം നൽകാതെ അന്താരാഷ്ട്ര ചലച്ചിത്രോത്സവം (IFFK) മികച്ച രീതിയിൽ സംഘടിപ്പിച്ച വ്യക്തിയാണ് പ്രേംകുമാറെന്ന് വിനയൻ ചൂണ്ടിക്കാട്ടി. ഒരു വാക്കുപോലും പറയാതെ പുതിയ ആളെ നിയമിച്ച വാർത്ത മാധ്യമങ്ങളിലൂടെ
തിരുവനന്തപുരം: സംസ്ഥാനത്ത് പോലീസുകാർക്ക് നേരെ തുടർച്ചയായുണ്ടാകുന്ന ആക്രമണങ്ങളിലും തുടർന്ന് സ്വീകരിക്കുന്ന വിവാദ നടപടികളിലും ആഭ്യന്തര വകുപ്പിനെതിരെ കടുത്ത വിമർശനവുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശൻ . തിരുവനന്തപുരത്തെ ഷോപ്പിംഗ് മാളിൽ വെച്ച് എസ്.എഫ്.ഐ പ്രവർത്തകർ പോലീസുകാരനെ വളഞ്ഞിട്ട് മർദ്ദിച്ച സംഭവത്തിൽ, മർദ്ദനമേറ്റ ഉദ്യോഗസ്ഥനെതിരെയും കൂടെയുണ്ടായിരുന്ന സഹോദരിക്കെതിരെയും ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്തത് നീതിന്യായ വ്യവസ്ഥയോടുള്ള വെല്ലുവിളിയാണെന്ന് അദ്ദേഹം പറഞ്ഞു. സംഭവത്തിന്റെ ദൃശ്യങ്ങൾ മാധ്യമങ്ങൾ പുറത്തുവിട്ടിട്ടും അക്രമികൾക്ക് പകരം ഇരകളെ വേട്ടയാടുന്ന സമീപനമാണ് പോലീസ് സ്വീകരിക്കുന്നത്. ആയുധം
തിരുവനന്തപുരം: മാള്‍ ഓഫ് ട്രാവന്‍കൂറില്‍ വെച്ച് എസ്.എഫ്.ഐ. പ്രവര്‍ത്തകരുടെ മര്‍ദ്ദനമേറ്റ സിവില്‍ പോലീസ് ഓഫീസര്‍ക്കും സഹോദരിക്കുമെതിരെ വഞ്ചിയൂര്‍ പോലീസ് എടുത്ത കള്ളക്കേസ് റദ്ദാക്കും. മര്‍ദ്ദനമേറ്റ എ.ആര്‍. ക്യാമ്പിലെ സി.പി.ഒ. മിഥുന്‍ റോയിയെയും സഹോദരിയെയും പ്രതികളാക്കി തയ്യാറാക്കിയ എഫ്.ഐ.ആര്‍. അടിയന്തരമായി റദ്ദാക്കാന്‍ സിറ്റി പോലീസ് കമ്മീഷണര്‍ കെ. കാര്‍ത്തിക് ഉത്തരവിട്ടു. പൊലീസുകാരനെ മര്‍ദ്ദിച്ച എസ്.എഫ്.ഐ. പ്രവര്‍ത്തകര്‍ക്കെതിരെ ജാമ്യമില്ലാ വകുപ്പുകള്‍ പ്രകാരം കേസെടുക്കാനും നിര്‍ദ്ദേശമുണ്ട്. മിഥുന്‍ റോയിക്കെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തത് കമ്മീഷണര്‍ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. തിരഞ്ഞെടുപ്പ് കാലത്ത്
ധാക്ക: ബംഗ്ലാദേശ് നാഷണലിസ്റ്റ് പാർട്ടി (BNP) ചരിത്രവിജയം നേടിയതിന് പിന്നാലെ പാർട്ടി ചെയർമാൻ താരിഖ് റഹ്മാൻ ഫെബ്രുവരി 17-ന് പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേൽക്കും. മുൻ പ്രധാനമന്ത്രി ഖാലിദ സിയയുടെ മകനായ താരിഖ് റഹ്മാൻ, 17 വർഷത്തെ പ്രവാസജീവിതത്തിന് ശേഷം നാട്ടിൽ തിരിച്ചെത്തിയാണ് പാർട്ടിയെ അധികാരത്തിലേക്ക് നയിച്ചത്. ധാക്കയിലെ പാർലമെന്റ് ഹൗസിന് മുന്നിലുള്ള സതേൺ പ്ലാസയിൽ വെച്ചാകും ചടങ്ങുകൾ നടക്കുക. ഫെബ്രുവരി 12-ന് നടന്ന പൊതുതെരഞ്ഞെടുപ്പിൽ 299 സീറ്റുകളിൽ 209 എണ്ണവും നേടിയാണ് ബിഎൻപി മൂന്നിൽ രണ്ട്










