വിഴിഞ്ഞം അസ്മാക് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച രണ്ട് പേര്‍ മരിച്ചു; ഭക്ഷ്യവിഷബാധയെന്ന് ബന്ധുക്കള്‍ ; ഷാജിയുടേയും ഭാര്യാ മാതവിന്റേയും മരണത്തില്‍ അന്വേഷണം.

വിഴിഞ്ഞം :വിഴിഞ്ഞത്തെ ഹോട്ടലിൽ നിന്ന് ‘സീ ഫുഡ്’ കഴിച്ച കുടുംബത്തിലെ രണ്ടുപേർ മരണപ്പെട്ടു. . കൊല്ലം നിലമേൽ സ്വദേശികളായ ഷാജിയും (50) ഭാര്യാമാതാവ് റഷീദാ ബീവിയുമാണ് (68) മരണപ്പെട്ടത്‌.. ഭക്ഷ്യവിഷബാധയാണോ അതോ മീൻ കഴിച്ചതുമൂലമുണ്ടായ കടുത്ത അലർജിയാണോ  മരണകാരണമെന്ന കാര്യത്തിൽ നിലവിൽ അന്വേഷണം പുരോഗമിക്കുകയാണ്. സംഭവത്തെത്തുടർന്ന് നഗരസഭയും ഭക്ഷ്യസുരക്ഷാ വകുപ്പും പരിശോധന ശക്തമാക്കി. വിഴിഞ്ഞത്തെ മൊഹയുദീൻ പള്ളിയുടെ സമീപത്തുള്ള ‘അസ്മാക്’ എന്ന ഭക്ഷണശാലയിൽ നിന്നാണ് ഷാജിയും കുടുംബവും ആഹാരം കഴിച്ചത്. മീൻ മുട്ട, കൊഞ്ച്, കണവാ തോരൻ എന്നിവയാണ്

ശബരിമലയില്‍ ‘പഴയ വി.എസ് മാതൃക’; യുവതീപ്രവേശനത്തില്‍ ‘തടിതപ്പാന്‍’ പുതിയ തന്ത്രം; നവോത്ഥാന നായകന്‍ ഇനി ഇറക്കുക ഇലയ്ക്കും മുള്ളിനും കോട്ടമില്ലാ തന്ത്രം; ശബരിമലയില്‍ പിണറായി തന്ത്രം എന്താകും?

തിരുവനന്തപുരം: ശബരിമല യുവതീപ്രവേശന വിഷയത്തില്‍ സുപ്രീം കോടതിയില്‍ നടക്കാനിരിക്കുന്ന നിര്‍ണ്ണായക നീക്കങ്ങളില്‍ പയറ്റാന്‍ പുതിയ രാഷ്ട്രീയ തന്ത്രവുമായി പിണറായി സര്‍ക്കാര്‍. യുവതീപ്രവേശനത്തെ അന്ധമായി അനുകൂലിച്ചും വിധി നടപ്പാക്കാന്‍ ആവേശം കാണിച്ചും കൈപൊള്ളിയ സര്‍ക്കാര്‍, ഇപ്പോള്‍ പഴയ വി.എസ്. അച്യുതാനന്ദന്‍ സര്‍ക്കാരിന്റെ സത്യവാങ്മൂലത്തിലേക്ക് മടങ്ങും. പ്രത്യക്ഷത്തില്‍ നിലപാട് പ്രഖ്യാപിക്കാതെ, ‘വിശ്വാസ കമ്മീഷന്‍ വേണം’ എന്ന പഴയ ആവശ്യം മുന്‍നിര്‍ത്തി തടിതപ്പാനാണ് നീക്കം. ഇതോടെ നവോത്ഥാന പ്രതിച്ഛായ നിലനിര്‍ത്തുകയും അതേസമയം ഭക്തജനരോഷം തണുപ്പിക്കുകയും ചെയ്യുക എന്ന ഇരട്ടത്താപ്പാണ് സി.പി.എം പയറ്റുന്നത്.

‘എനിക്കെന്തെങ്കിലും സംഭവിച്ചാല്‍ ഉത്തരവാദി ആ യൂട്യൂബര്‍മാര്‍; ‘ മുഖ്യമന്ത്രിയോട് സഹായമഭ്യര്‍ത്ഥിച്ച് പൊട്ടിക്കരഞ്ഞ് രേഖാ രതീഷ്; സൈബര്‍ ആക്രമണത്തില്‍ നീറി നടി; അടിയന്തര നടപടികളെടുക്കാന്‍ സര്‍ക്കാര്‍

തിരുവനന്തപുരം: മലയാള മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരം രേഖ രതീഷ് കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍. ഒരു കൂട്ടം യൂട്യൂബര്‍മാര്‍ നടത്തുന്ന തേജോവധം താങ്ങാനാവാതെ, ജീവന്‍ പോലും അപകടത്തിലാണെന്ന ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി നടി രംഗത്തെത്തി. ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ച വീഡിയോയില്‍ പൊട്ടിക്കരഞ്ഞുകൊണ്ടാണ് തനിക്ക് നേരെ നടക്കുന്ന ക്രൂരമായ സൈബര്‍ ആക്രമണത്തെക്കുറിച്ച് താരം തുറന്നുപറഞ്ഞത്. തനിക്കെന്തെങ്കിലും സംഭവിച്ചാല്‍ അതിന് ഉത്തരവാദി ഈ യൂട്യൂബര്‍മാരായിരിക്കുമെന്ന് രേഖ ആവര്‍ത്തിച്ചു വ്യക്തമാക്കി. ‘പ്രിയപ്പെട്ട സര്‍ക്കാരും മുഖ്യമന്ത്രി പിണറായി വിജയന്‍ സാറും ഇക്കാര്യത്തില്‍ ഇടപെടണം,’ വീഡിയോയില്‍ രേഖ അപേക്ഷിച്ചു.

അയ്യപ്പ സംഗമത്തില്‍ കോടികളുടെ ‘അധികപ്പറ്റ്’ കിട്ടില്ല; ഊരാളുങ്കല്‍ മുട്ടുമടക്കും; വിട്ടുവീഴ്ചയില്ലാതെ കെ. ജയകുമാര്‍; വിവാദച്ചുഴിയില്‍ നിന്നും തടിതപ്പാന്‍ ഫോര്‍മുല!

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിലെ കോടികളുടെ ‘അധികപ്പറ്റ്’ ദേവസ്വം ബോര്‍ഡ് തൊടില്ല. വിവാദച്ചുഴിയിലായ 2.21 കോടി രൂപയുടെ ബാധ്യത ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി തന്നെ വിഴുങ്ങുന്നതോടെ സര്‍ക്കാരിന് തല്‍ക്കാലം ആശ്വാസം. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് കെ. ജയകുമാര്‍ എടുത്ത ഉറച്ച നിലപാടാണ് പിണറായി സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കിയ ഈ പണമിടപാടില്‍ വഴിത്തിരിവായത്. ഹൈക്കോടതിയുടെ കണ്ണുരുട്ടലും വിജിലന്‍സ് അന്വേഷണ ഭീഷണിയും മുന്നില്‍ക്കണ്ടതോടെ, ‘കിട്ടാനുള്ളത് വേണ്ടെന്ന് വെച്ച്’ തടിതപ്പാനാണ് ഊരാളുങ്കലിന്റെ നീക്കം. ആകെ 7.11 കോടി രൂപ ചെലവായെന്ന് ഊരാളുങ്കല്‍

കുഞ്ഞുമാലാഖ ആലിന്റെ മാതാപിതാക്കൾക്കെതിരെ ക്രൂരമായ സൈബർ ആക്രമണം; ‘കരയാത്ത അമ്മ’ എന്ന് ആക്ഷേപം!

കോട്ടയം: മസ്തിഷ്കമരണം സംഭവിച്ച പത്തുമാസം പ്രായമുള്ള മകൾ ആലിന്റെ അവയവങ്ങൾ ദാനം ചെയ്ത് നാല് കുഞ്ഞുങ്ങൾക്ക് പുതുജീവൻ നൽകിയ അരുൺ എബ്രഹാമും ഷെറിൻ ആൻ ജോണും ഇപ്പോൾ അതിനിന്ദ്യമായ സൈബർ ആക്രമണത്തിന് ഇരയാകുകയാണ്. കുഞ്ഞിന്റെ വിയോഗവാർത്തയ്ക്കും ചിത്രങ്ങൾക്കും താഴെ “അമ്മ എന്താണ് കരയാത്തത്?”, “ഇവർ കല്യാണത്തിനാണോ വന്നിരിക്കുന്നത്?” തുടങ്ങിയ വിദ്വേഷം നിറഞ്ഞ കമന്റുകളാണ് ഒരു വിഭാഗം ആളുകൾ പോസ്റ്റ് ചെയ്യുന്നത്. ഫെബ്രുവരി അഞ്ചിന് പള്ളം ബോർമ കവലയിലുണ്ടായ വാഹനാപകടത്തിലാണ് ആലിന് ഗുരുതരമായി പരിക്കേറ്റത്. ദിവസങ്ങളോളം ചികിത്സയിൽ കഴിഞ്ഞ

പൊറോട്ടയ്ക്ക് ചൂടില്ല; കോഴിക്കോട് ഹോട്ടൽ ഉടമയ്ക്ക് ക്രൂരമർദ്ദനം, കട അടിച്ചുതകർത്തു! അനുനയിപ്പിക്കാൻ ശ്രമിച്ചിട്ടും വഴങ്ങാതെ യുവാവ്

കോഴിക്കോട്: പൊറോട്ടയ്ക്ക് ചൂടില്ലെന്നും ഭക്ഷണത്തിന് രുചിയില്ലെന്നും ആരോപിച്ച് യുവാവ് ഹോട്ടൽ ഉടമയെ മർദ്ദിക്കുകയും സ്ഥാപനം അടിച്ചുതകർക്കുകയും ചെയ്തു. കോഴിക്കോട് പുറമേരി വെള്ളികുളങ്ങര സ്വദേശി സാദിക്കിന്റെ ഉടമസ്ഥതയിലുള്ള ‘ബിരിയാണി ഡേയ്‌സ്’ എന്ന ഹോട്ടലിന് നേരെയാണ് തിങ്കളാഴ്ച വൈകീട്ട് ഏഴ് മണിയോടെ ആക്രമണമുണ്ടായത്. വൈകീട്ട് കടയിലെത്തിയ യുവാവ് പൊറോട്ടയും ബീഫ് റോസ്റ്റും ഓർഡർ ചെയ്തിരുന്നു. ഭക്ഷണം കഴിക്കുന്നതിനിടെ പൊറോട്ടയ്ക്ക് ചൂട് കുറവാണെന്ന് പറഞ്ഞ് യുവാവ് ബഹളം തുടങ്ങുകയായിരുന്നു.ഭക്ഷണത്തെച്ചൊല്ലിയുള്ള തർക്കം രൂക്ഷമായതോടെ യുവാവ് കടയിലെ സാധനങ്ങൾ അടിച്ചുതകർക്കാൻ തുടങ്ങി. തടയാൻ ശ്രമിച്ച

സിപിഎമ്മിനു പിന്നാലെ ഭവന സന്ദർശനവുമായി കോൺഗ്രസ്സും; ഫെബ്രുവരി 20 മുതൽ കോൺഗ്രസ് നേതാക്കൾ വീടുകളിലെത്തും

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായി വിപുലമായ പ്രചാരണ പരിപാടികളുമായി കെപിസിസി. ഫെബ്രുവരി 20 മുതൽ 28 വരെ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലും ഭവന സന്ദർശനം നടത്താൻ കെപിസിസി നേതൃയോഗം തീരുമാനിച്ചു. കേന്ദ്ര-സംസ്ഥാന സർക്കാരുകളുടെ വീഴ്ചകൾ അക്കമിട്ടു നിരത്തുന്ന ലഘുലേഖകൾ ഈ വേളയിൽ വിതരണം ചെയ്യും. കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് എംഎൽഎയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് നിർണ്ണായക തീരുമാനങ്ങൾ ഉണ്ടായത്. യുഡിഎഫിന്റെ തെരഞ്ഞെടുപ്പ് പ്രചാരണ യാത്രയായ ‘പുതുയുഗയാത്ര’ വൻ വിജയമാക്കുന്നതിനുള്ള മുന്നൊരുക്കങ്ങളും യോഗം വിലയിരുത്തി. എഐസിസി ജനറൽ

വിവാഹത്തിന് മുൻപ് ആരെയും വിശ്വസിക്കരുത്; ശാരീരിക ബന്ധങ്ങളിൽ ജാഗ്രത വേണം! യുവതിയുടെ പരാതിയിൽ സുപ്രീം കോടതിയുടെ നിർണ്ണായക നിരീക്ഷണം

ന്യൂഡൽഹി: വിവാഹ വാഗ്ദാനം നൽകി ബലാത്സംഗം ചെയ്തെന്ന കേസിൽ പ്രതിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ, വിവാഹത്തിന് മുൻപുള്ള ശാരീരിക ബന്ധങ്ങളെക്കുറിച്ച് സുപ്രീം കോടതി വാക്കാലുള്ള കടുത്ത നിരീക്ഷണങ്ങൾ നടത്തി. “വിവാഹത്തിന് മുൻപ് ആരെയും വിശ്വസിക്കരുത്” എന്നും ശാരീരിക ബന്ധങ്ങളിൽ ഏർപ്പെടുന്നതിന് മുൻപ് യുവതീയുവാക്കൾ അതീവ ജാഗ്രത പാലിക്കണമെന്നും ജസ്റ്റിസ് ബി.വി. നാഗരത്ന അധ്യക്ഷയായ ബെഞ്ച് ഓർമ്മിപ്പിച്ചു. മാട്രിമോണിയൽ സൈറ്റ് വഴി പരിചയപ്പെട്ട യുവാവ് വിവാഹവാഗ്ദാനം നൽകി ഡൽഹിയിലും ദുബായിലും വെച്ച് പീഡിപ്പിച്ചുവെന്ന മുപ്പതുകാരിയുടെ പരാതിയിലാണ് കോടതിയുടെ ഈ പരാമർശങ്ങൾ. “ബന്ധം

തിരുവനന്തപുരത്ത് വൻ കഞ്ചാവ് വേട്ട: പാപ്പനംകോട്ട് 300 കിലോ കഞ്ചാവുമായി നെടുമങ്ങാട് സ്വദേശി പിടിയിൽ

തിരുവനന്തപുരം: തലസ്ഥാന നഗരിയിൽ വൻ കഞ്ചാവ് വേട്ട. 300 കിലോ കഞ്ചാവുമായി ഒരാൾ പിടിയിൽ. വില്പനയ്ക്കു കൊണ്ട് വന്ന കഞ്ചാവിന്റെ വൻ ശേഖരം നഗര ഹൃദയത്തിലെ പാപ്പനം കൂടെ നിന്നാണ്  പിടികൂടിയത്. വൈകുന്നേരം 5 മണിയോടെയായിരുന്നു സംഭവം. നെടുമങ്ങാട് കരകുളം സ്വദേശി അഫ്സൽ എന്നയാൾ ഇതുമായി ബന്ധപ്പെട്ട് ഡാൻസാഫ് സംഘത്തിന്റെ പിടിയിലുണ്ട്.കടത്താൻ ഉപയോഗിച്ച ഇന്നോവ  കാറും കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. തമിഴ് നാട്ടിലെ കന്യാകുമാരി യിൽ നിന്നും പാറശ്ശാല വഴി നഗരത്തിലേയ്ക്കു കൊണ്ട് വരികയായിരുന്നു കഞ്ചാവ്. ആന്ധ്രയിൽ നിന്നാണ്

കാത്തിരിപ്പിന് വിരാമം; വിജയ് ദേവരകൊണ്ടയും രശ്മിക മന്ദാനയും ഫെബ്രുവരി 26-ന് വിവാഹിതരാകുന്നു; വൈറലായി വിവാഹ ക്ഷണക്കത്ത്!

ഹൈദരാബാദ്: തെന്നിന്ത്യൻ സിനിമാ ലോകം ഒറ്റുനോക്കിയിരുന്ന വിജയ് ദേവരകൊണ്ട – രശ്മിക മന്ദാന വിവാഹത്തിന് ഔദ്യോഗിക സ്ഥിരീകരണമാകുന്നു. ഇരുവരുടെയും വിവാഹ തീയതിയും റിസപ്ഷൻ വിവരങ്ങളും അടങ്ങിയ ക്ഷണക്കത്താണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഫെബ്രുവരി 26-ന് ലളിതമായ ചടങ്ങുകളോടെ വിവാഹവും മാർച്ച് നാലിന് ഹൈദരാബാദിൽ വെച്ച് ഗംഭീരമായ വിവാഹ സൽക്കാരവും നടക്കും. ആഡംബരങ്ങൾ ഒഴിവാക്കി അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രം പങ്കെടുക്കുന്ന സ്വകാര്യ ചടങ്ങായിരിക്കും വിവാഹമെന്ന് ക്ഷണക്കത്തിൽ സൂചിപ്പിക്കുന്നു. അതേസമയം, സിനിമാ രംഗത്തെ പ്രമുഖർക്കായി മാർച്ച് നാലിന് വൈകിട്ട് 7