വാഷിംഗ്ടൺ/ടെഹ്‌റാൻ: ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തെ താഴെയിറക്കുക എന്ന ലക്ഷ്യത്തോടെ സൈനിക നീക്കത്തിന് അമേരിക്ക ഒരുങ്ങുന്നതായി സൂചന. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പച്ചക്കൊടി ലഭിച്ചാൽ ഉടൻ ദൗത്യം ആരംഭിക്കാൻ യുഎസ് സൈന്യം തയ്യാറാണെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. ആഴ്ചകളോളം നീണ്ടുനിൽക്കുന്ന വ്യോമ-നാവിക ആക്രമണങ്ങൾക്കാണ് പദ്ധതിയിട്ടിരിക്കുന്നത്. നോർത്ത് കരോലിനയിലെ ഫോർട്ട് ബ്രാഗിൽ സൈനികരെ അഭിസംബോധന ചെയ്യവേ, ഇറാനിൽ സംഭവിക്കാവുന്ന ഏറ്റവും നല്ല കാര്യം ‘ഭരണമാറ്റം’ ആണെന്ന് ട്രംപ് തുറന്നടിച്ചു. വെനസ്വേലൻ പ്രസിഡന്റ് നിക്കോളാസ് മഡൂറോയെ പിടികൂടിയ ‘ഓപ്പറേഷൻ അബ്‌സൊല്യൂട്ട് റിസോൾവ്’
കൊച്ചി: പത്തുമാസം മാത്രം പ്രായമുള്ള ആലിന്‍ ഷെറിന്‍ എന്ന കുഞ്ഞുമാലാഖ ലോകത്തോട് വിടപറഞ്ഞത് അഞ്ച് പേര്‍ക്ക് പുതുജീവന്‍ നല്‍കിക്കൊണ്ടാണ്. ഈ നീറുന്ന വേദനയ്ക്കിടയിലും അവയവദാനത്തിന് തയ്യാറായ മാതാപിതാക്കളുടെ നിസ്വാര്‍ത്ഥതയെ പ്രകീര്‍ത്തിച്ച് സൂപ്പര്‍താരം മോഹന്‍ലാല്‍ പങ്കുവെച്ച കുറിപ്പാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്. ‘തന്റെ സഹജീവികളായ ചില കുരുന്നു ജീവനുകള്‍ക്ക് പുനര്‍ജന്മത്തിന്റെ പ്രതീക്ഷകള്‍ നല്‍കിയാണ് ആലിന്‍ ഷെറിന്‍ എന്ന കുഞ്ഞുമാലാഖ ഈ ലോകത്തോട് വിടപറഞ്ഞത്,’ എന്ന് മോഹന്‍ലാല്‍ ഫേസ്ബുക്കില്‍ കുറിച്ചു. അരുണും ഷെറിനും മനുഷ്യസ്‌നേഹത്തിന്റെ ഏറ്റവും വലിയ ഉദാഹരണങ്ങളായി
തിരുവനന്തപുരം: കേരളം ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ഹൈസ്പീഡ് റീജിയണല്‍ റാപ്പിഡ് ട്രാന്‍സിറ്റ് സിസ്റ്റത്തിന് കേന്ദ്ര സര്‍ക്കാരിന്റെ അനുമതി ലഭിക്കില്ലെന്ന് ഏകദേശം ഉറപ്പായി. മണിക്കൂറില്‍ 200 കിലോമീറ്റര്‍ വേഗത ലക്ഷ്യമിട്ടുള്ള ഈ പദ്ധതി പ്രായോഗികമല്ലെന്ന നിലപാടിലാണ് കേന്ദ്രം. എന്നാല്‍ കേരളത്തിന് ആശ്വാസകരമായ മറ്റൊരു ബദല്‍ നീക്കവുമായി ഇന്ത്യന്‍ റെയില്‍വേ രംഗത്തെത്തിയിരിക്കുകയാണ്. നിലവിലുള്ള റെയില്‍വേ ശൃംഖല വിപുലീകരിച്ച് മൂന്നും നാലും പാതകള്‍ നിര്‍മ്മിച്ച് മണിക്കൂറില്‍ 165 കിലോമീറ്റര്‍ വേഗതയില്‍ ട്രെയിനുകള്‍ ഓടിക്കാനാണ് റെയില്‍വേ മന്ത്രാലയത്തിന്റെ തീരുമാനം. ഇതിനായുള്ള വിശദമായ പദ്ധതി
തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പില്‍ നിന്ന് കോടികള്‍ വിലമതിക്കുന്ന ആനക്കൊമ്പ് കാണാതായ സംഭവത്തില്‍ അന്വേഷണം അതീവ ഗൗരവകരമായ പുതിയ തലത്തിലേക്ക്. സിറ്റി പോലീസ് കമ്മീഷണര്‍ കാര്‍ത്തികിന്റെ നേരിട്ടുള്ള മേല്‍നോട്ടത്തിലാണ് ഇപ്പോള്‍ അന്വേഷണം പുരോഗമിക്കുന്നത്. ആനക്കൊമ്പ് ഇപ്പോഴും സൈനിക ക്യാമ്പിനുള്ളില്‍ തന്നെയുണ്ടെന്ന ശക്തമായ സൂചനകളുടെ അടിസ്ഥാനത്തില്‍ പരിശോധനകള്‍ ഊര്‍ജിതമാക്കി. സംഭവത്തിന്റെ ഗൗരവം കണക്കിലെടുത്ത് കേന്ദ്ര പ്രതിരോധ മന്ത്രാലയം നേരിട്ട് ഇടപെടുകയും സൈനിക ഇന്റലിജന്‍സ് വിഭാഗം കേരള പോലീസുമായി ചേര്‍ന്ന് അന്വേഷണത്തില്‍ പങ്കാളികളാവുകയും ചെയ്തിട്ടുണ്ട്. ക്യാമ്പിലെ ഒരു ഉദ്യോഗസ്ഥനെ കേന്ദ്രീകരിച്ചാണ്
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയർമാന്റെ ചുമതല വഹിച്ചിരുന്ന പ്രേംകുമാറിന്റെ ഭാരവാഹിത്വത്തിൽ വന്ന മാറ്റം അദ്ദേഹത്തിന്റെ നിലപാടുകളുടെയോ അഭിപ്രായ പ്രകടനങ്ങളുടെയോ പേരിലല്ലെന്ന് സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ. പ്രേംകുമാർ ഫേസ്ബുക്കിൽ പങ്കുവെച്ച കുറിപ്പിലെ ആശങ്കകൾ ശ്രദ്ധയിൽപ്പെട്ടതായും അദ്ദേഹത്തെപ്പോലെ ചലച്ചിത്ര മേഖലയിലെ ശ്രദ്ധേയ വ്യക്തിത്വത്തിന് ഇത്തരമൊരു തെറ്റിദ്ധാരണ ഉണ്ടായ സാഹചര്യത്തിൽ ഇക്കാര്യത്തിൽ വ്യക്തത വരുത്താൻആഗ്രഹിക്കുന്നതായും മന്ത്രി പ്രസ്താവനയിൽ പറഞ്ഞു. സർക്കാർ സംവിധാനങ്ങളുമായി ചേർന്ന് പ്രവർത്തിക്കുന്ന സാംസ്‌കാരിക പ്രവർത്തകർക്ക് അവരുടെ സ്വതന്ത്രമായ അഭിപ്രായങ്ങൾ പ്രകടിപ്പിക്കാനുള്ള എല്ലാ അവകാശവും ഈ സർക്കാർ
പുതിയ ആദായനികുതി നിയമത്തിന്റെ കരട് പ്രകാരം പാൻ കാർഡ് നൽകേണ്ട ഇടപാടുകളുടെ പരിധിയിൽ വലിയ ഇളവുകളാണ് വരുത്തിയിരിക്കുന്നത്. 2026 ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വരുന്ന ഈ മാറ്റങ്ങൾ സാധാരണക്കാർക്കും വ്യാപാരികൾക്കും വലിയ ആശ്വാസമാകും. ഇനി മുതൽ 5 ലക്ഷം രൂപയ്ക്ക് മുകളിൽ വിലയുള്ള വാഹനങ്ങൾ വാങ്ങുമ്പോൾ മാത്രം പാൻ നൽകിയാൽ മതി. 5 ലക്ഷത്തിന് മുകളിലുള്ള ഇരുചക്ര വാഹനങ്ങൾക്കും ഈ നിയമം ബാധകമാകും.ദിവസേനയുള്ള 50,000 രൂപ എന്ന പരിധി മാറ്റി. പകരം ഒരു സാമ്പത്തിക വർഷം
തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി വൈസ് ചെയര്‍മാന്‍ സ്ഥാനത്തുനിന്നുള്ള പുറത്താക്കലില്‍ ഇടത് സര്‍ക്കാരിനോട് അതൃപ്തി പ്രകടിപ്പിച്ച നടന്‍ പ്രേംകുമാറിനെ പാളയത്തിലെത്തിക്കാന്‍ കോണ്‍ഗ്രസ് നീക്കം സജീവമാക്കി. നടനെ കോണ്‍ഗ്രസുമായി ബന്ധപ്പെട്ടവര്‍ സമീപിച്ചിട്ടുണ്ട്. പ്രേംകുമാര്‍ തയ്യാറാണെങ്കില്‍ വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ അദ്ദേഹത്തെ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് ആലോചിക്കുന്നത്. തിരുവനന്തപുരം ജില്ലയിലെ നാടാര്‍ സമുദായത്തിന് നിര്‍ണ്ണായക സ്വാധീനമുള്ള കാട്ടാക്കട, അരുവിക്കര മണ്ഡലങ്ങളിലൊന്നില്‍ അദ്ദേഹത്തെ പരിഗണിച്ചേക്കും. ഇതുകൂടാതെ കഴക്കൂട്ടം മണ്ഡലവും കോണ്‍ഗ്രസിന്റെ പരിഗണനയിലുണ്ട്. സിപിഎമ്മുമായി സഹകരിച്ചു പ്രവര്‍ത്തിച്ചിരുന്ന പ്രേംകുമാര്‍, സര്‍ക്കാരിനെതിരെ പരസ്യമായി രംഗത്തുവന്ന സാഹചര്യത്തിലാണ് ഈ
തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന സാമ്പത്തിക ക്രമക്കേടുകൾ ഭക്തസമൂഹത്തിന് വലിയ വേദനയുണ്ടാക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുവതീ പ്രവേശന വിഷയത്തിൽ തുടങ്ങിയ ശബരിമല വിരോധം സർക്കാർ ഇപ്പോഴും തുടരുകയാണെന്നും കോൺക്ലേവുകൾ നടത്തുന്നത് വെറും വെട്ടിപ്പിനാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. വെറും ഒരു പരിപാടിക്ക് ഏഴ് കോടി രൂപ എങ്ങനെ ചെലവ് വന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കണം. പരിപാടി കഴിഞ്ഞ ശേഷം സ്പോൺസർമാരെ കണ്ടെത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ടെൻഡർ
തൃശൂർ: തൃശൂർ പൂരം കലക്കലിൽ ദേവസ്വത്തെ കുറ്റപ്പെടുത്തുന്ന ക്രൈംബ്രാഞ്ച് റിപ്പോർട്ടിനോട് തനിക്ക് യോജിക്കാനാവില്ലെന്ന് വി.എസ്. സുനിൽ കുമാർ. പൂരം അലങ്കോലപ്പെട്ട സംഭവത്തിൽ അന്നത്തെ ജില്ലാ കളക്ടറെയാണ് ഒന്നാം പ്രതിയാക്കേണ്ടതെന്ന് അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. കളക്ടറുടെ ഇടപെടലുകളിൽ അസ്വാഭാവികതയുണ്ടെന്നും ഇതിൽ വ്യക്തമായ അന്വേഷണം വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു .തിരുവമ്പാടി ദേവസ്വത്തെ പ്രതിസ്ഥാനത്ത് നിർത്തുന്ന റിപ്പോർട്ട് അംഗീകരിക്കാനാവില്ലെന്ന് പറഞ്ഞ സുനിൽ കുമാർ, ചില വ്യക്തികൾക്ക് പങ്കുണ്ടാകാമെങ്കിലും ദേവസ്വത്തെ മൊത്തമായി പഴിചാരുന്നത് ശരിയല്ലെന്ന് വ്യക്തമാക്കി. പൂരം കലങ്ങിയതിന്റെ രാഷ്ട്രീയ ഗുണം ആർക്കാണ്
തൃശൂർ: തൃശൂർ മുൻ മേയർ എം.കെ. വർഗീസ് കോൺഗ്രസിലേക്ക് തിരികെ വരാൻ താല്പര്യം പ്രകടിപ്പിച്ച സംഭവത്തിൽ പ്രതികരണവുമായി ഡിസിസി അധ്യക്ഷൻ ജോസഫ് ടാജറ്റ്. വർഗീസുമായി നിലവിൽ ഔദ്യോഗിക ചർച്ചകളൊന്നും നടന്നിട്ടില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. എങ്കിലും, തെറ്റ് തിരുത്തി മടങ്ങിവരുന്നവർക്ക് പാർട്ടിയുടെ വാതിൽ എപ്പോഴും തുറന്നുകിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. തൃശൂർ ഉപതെരഞ്ഞെടുപ്പിൽ ബിജെപി സ്ഥാനാർത്ഥിയായി എം.കെ. വർഗീസ് എത്തിയേക്കുമെന്ന അഭ്യൂഹങ്ങൾക്കിടയിലാണ് അദ്ദേഹം ബിജെപിയെ തള്ളിയും കോൺഗ്രസിനെ പിന്തുണച്ചും രംഗത്തെത്തിയത്. എന്ത് വാഗ്ദാനം നൽകിയാലും ബിജെപിയുമായി സഹകരിക്കില്ലെന്നും ഒരു സാധാരണ










