കൊളംബോ: ടി20 ലോകകപ്പിൽ വൻശക്തികളായ ഓസ്‌ട്രേലിയയെ മുട്ടുകുത്തിച്ച് സിംബാബ്‌വെയുടെ ചരിത്ര വിജയം. ഗ്രൂപ്പ് ബിയിൽ നടന്ന ആവേശകരമായ പോരാട്ടത്തിൽ 23 റൺസിനാണ് മുൻ ചാമ്പ്യന്മാരെ സിംബാബ്‌വെ അട്ടിമറിച്ചത്. ലോകകപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ അട്ടിമറികളിലൊന്നിനാണ് കൊളംബോ സാക്ഷ്യം വഹിച്ചത്.സ്‌കോർ : സിംബാബ്‌വെ: 169/2 (20 ഓവർ), ഓസ്‌ട്രേലിയ: 146 (19.3 ഓവർ) 170 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ഓസീസിനെ ബ്ലെസ്സിങ് മുസറബാനിയുടെ നേതൃത്വത്തിലുള്ള ബോളിങ് നിരയാണ് തകർത്തത്. നാല് ഓവറിൽ വെറും 17 റൺസ് മാത്രം
തിരുവനന്തപുരം: നഗരമധ്യത്തിലെ ജഗതിയിൽ ഓടിക്കൊണ്ടിരുന്ന കാറിന് തീപിടിച്ചു. ജഗതി പാലത്തിന് സമീപം വെച്ചാണ് പഴയ മാരുതി കാർ പൂർണ്ണമായും കത്തിയമർന്നത്. വാഹനത്തിലുണ്ടായിരുന്ന ദമ്പതികൾ പുക കണ്ടയുടൻ പുറത്തേക്ക് ചാടിയിറങ്ങിയതിനാൽ വൻ ദുരന്തം ഒഴിവായി. ഒറ്റശേഖരമംഗലം സ്വദേശിയും മുൻ പോലീസ് ഉദ്യോഗസ്ഥനുമായ രാധാകൃഷ്ണൻ നായരും ഭാര്യയുമാണ് കാറിലുണ്ടായിരുന്നത്. വാഹനത്തിൽ നിന്ന് ഇവർ പുറത്തിറങ്ങിയതിന് പിന്നാലെ നിമിഷങ്ങൾക്കകം കാർ തീഗോളമായി മാറുകയായിരുന്നു. തുടർന്ന് നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നിശമന സേനാംഗങ്ങൾ സ്ഥലത്തെത്തി തീ പൂർണ്ണമായും അണച്ചുവെങ്കിലും കാർ പൂർണ്ണമായി നശിച്ചു.
തിരുവനന്തപുരം: കേരളത്തിലെ നിയമസഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഹൈക്കമാന്‍ഡ് പ്രഖ്യാപിച്ച പ്രചാരണ സമിതിയില്‍ ഹൈബി ഈഡന്റെ എംപി അതൃപ്തിയില്‍. രമേശ് ചെന്നിത്തല നായകനായും ശശി തരൂര്‍ ഉപാധ്യക്ഷനായും ഷാഫി പറമ്പില്‍ കണ്‍വീനറായും എത്തിയ സമിതിയില്‍, ഹൈബി ഈഡന്‍ എംപിയെ സുപ്രധാന പദവികളില്‍ നിന്ന് ഒഴിവാക്കിയതാണ് പുതിയ വിവാദത്തിന് തിരികൊളുത്തിയിരിക്കുന്നത്. കെപിസിസി ഡിജിറ്റല്‍ മീഡിയ സെല്ലിന്റെ ചുമതലക്കാരനായിട്ടും ഹൈബിയെ തഴഞ്ഞതില്‍ അദ്ദേഹത്തിന്റെ ക്യാമ്പ് കടുത്ത പ്രതിഷേധത്തിലാണ്. യുവാക്കളെയും ജെന്‍സികളെയും ആകര്‍ഷിക്കാന്‍ ഷാഫി പറമ്പിലിനും ശശി തരൂരിനും വലിയ പ്രാധാന്യം നല്‍കുമ്പോള്‍,
ചെന്നൈ:മലയാളത്തിന്റെ പ്രിയതാരം അനശ്വര രാജന്റെ തമിഴ് ചിത്രം ‘വിത്ത് ലവി’ ന് തമിഴ്‌നാട്ടില്‍ വന്‍ വരവേല്‍പ്പ്. ഫെബ്രുവരി ആറിന് റിലീസ് ചെയ്ത ചിത്രത്തിലെ അനശ്വരയുടെ മികച്ച പ്രകടനത്തെ തമിഴ് ചലച്ചിത്ര പ്രേമികളും നിരൂപകരും ഒരുപോലെ ഏറ്റെടുത്തു കഴിഞ്ഞു. ചിത്രത്തിലെ അഭിനയം കണ്ട് സൂപ്പര്‍ താരം രജനികാന്ത് അനശ്വരയെ നേരില്‍ വിളിച്ച് അഭിനന്ദിച്ചതാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയില്‍ വൈറല്‍. സിനിമ കണ്ട ശേഷം അനശ്വരയെ നേരിൽ കണ്ടപ്പോൾ “ഇത്രയും നാൾ നീ എവിടെയായിരുന്നു?” എന്നാണ് രജനികാന്ത് ചോദിച്ചത്. ഇക്കാര്യം
തിരുവനന്തപുരം: പാഠപുസ്തക വിതരണത്തിലെ പുതിയ രീതിയെയും ആഗോള അയ്യപ്പസംഗമത്തിലെ സാമ്പത്തിക ക്രമക്കേടുകളെയും മുൻനിർത്തി സർക്കാരിനെതിരെ രൂക്ഷവിമർശനവുമായി കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. പാഠപുസ്തകങ്ങൾ നേരത്തെ വിതരണം ചെയ്യുന്ന സർക്കാർ നടപടിയെ ‘തുഗ്ലക്ക് പരിഷ്കാരം’ എന്ന് വിശേഷിപ്പിച്ച ചെന്നിത്തല, അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് നിയമസഭയെ തെറ്റിദ്ധരിപ്പിച്ച ദേവസ്വം മന്ത്രി വി.എൻ. വാസവനെതിരെ അവകാശലംഘനത്തിന് നോട്ടീസ് നൽകുമെന്നും വാർത്താസമ്മേളനത്തിൽ അറിയിച്ചു. ഒമ്പതാം ക്ലാസിൽ പഠിക്കുന്ന കുട്ടി ജയിച്ചോ എന്ന് ഉറപ്പില്ലാത്ത സാഹചര്യത്തിൽ പുതിയ പുസ്തകം നൽകിയിട്ട് എന്ത് കാര്യമാണെന്ന് ചെന്നിത്തല ചോദിച്ചു.
കോയമ്പത്തൂർ: കോയമ്പത്തൂർ ഇഷ യോഗ കേന്ദ്രത്തിൽ നടക്കുന്ന ഈ വർഷത്തെ മഹാശിവരാത്രി ആഘോഷങ്ങളിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്‌നാഥ് സിങ് മുഖ്യാതിഥിയായി പങ്കെടുക്കും. ആദിയോഗി പ്രതിമയ്ക്ക് മുന്നിൽ ഫെബ്രുവരി 15-ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് 16-ന് പുലർച്ചെ 6 മണി വരെ നീണ്ടുനിൽക്കുന്ന വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിലുള്ള ധ്യാനവും വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമാകും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ഈ സംഗീത-സാംസ്‌കാരിക നിശയിൽ പ്രഗത്ഭരായ കലാകാരന്മാർ
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെ ‘കടക്ക് പുറത്ത്’ ശൈലി വീണ്ടും ചര്‍ച്ചകളില്‍. അമ്പൂരിയില്‍ ജില്ലാ പഞ്ചായത്ത് അംഗം അഡ്വ. ആതിര ഗ്രേസിനോട് മുഖ്യമന്ത്രി കാട്ടിയ ധാര്‍ഷ്ട്യം വരാനിരിക്കുന്ന നിയമസഭാ പോരാട്ടത്തില്‍ ഇടതുമുന്നണിയുടെ അടിത്തറ ഇളക്കുമെന്നാണ് വിലയിരുത്തല്‍. തദ്ദേശ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് തരംഗത്തിനിടയിലും വെള്ളറടയും പാറശ്ശാലയും ചുവപ്പിച്ചത് നാടാര്‍ വോട്ടുകളുടെ പിന്‍ബലത്തിലായിരുന്നു. എന്നാല്‍, ആതിരയെ പരസ്യമായി ആട്ടിയകറ്റിയതോടെ ഈ വോട്ടുബാങ്കില്‍ വന്‍ വിള്ളലാണ് വീണിരിക്കുന്നത്. നെയ്യാറ്റിന്‍കര, പാറശ്ശാല, കാട്ടാക്കട മണ്ഡലങ്ങളില്‍ ജനവിധി മാറ്റിയെഴുതാന്‍ പോന്ന ആയുധമായി ഇത് മാറുമ്പോള്‍
എറണാകുളം: പ്രശസ്ത സംവിധായകൻ പി.ടി. കുഞ്ഞുമുഹമ്മദിനെതിരായ ലൈംഗികാതിക്രമ പരാതിയിൽ സർക്കാരിനും ചലച്ചിത്ര അക്കാദമിക്കുമെതിരെ ഗുരുതര ആരോപണങ്ങളുമായി ചലച്ചിത്ര പ്രവർത്തക ആശ ആച്ചി ജോസഫ്. മുഖ്യമന്ത്രിക്ക് പരാതി നൽകിയിട്ടും മൊഴി രേഖപ്പെടുത്താൻ നാല് ദിവസമെടുത്തുവെന്നും മാധ്യമങ്ങളിൽ വാർത്ത വന്നിട്ടും പോലീസ് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്യാൻ വൈകിയെന്നും ആശ ആരോപിച്ചു. മലയാള മനോരമയിലെഴുതിയ ലേഖനത്തിലൂടെയാണ് ആശ തന്റെ നിലപാട് വ്യക്തമാക്കിയത്. പി.ടി. കുഞ്ഞുമുഹമ്മദ് തന്റെ ഔദ്യോഗിക അധികാരം ദുരുപയോഗം ചെയ്ത് ലൈംഗികാതിക്രമത്തിന് ശ്രമിച്ചുവെന്നാണ് പരാതി. നവംബർ 24-ന് തന്നെ മുഖ്യമന്ത്രിക്ക്
നിലമ്പൂർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ് മമ്പാട് പോക്സോ കേസിൽ കസ്റ്റഡിയിൽ. 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നിലമ്പൂർ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ചേവായൂർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. ചേവായൂർ സ്വദേശിയായ പെൺകുട്ടിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. 2022 സെപ്റ്റംബറിൽ കാസർഗോഡുള്ള ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് മൊഴി. ഇന്നലെ രാത്രി വൈകിയാണ് ഫിലിപ് മമ്പാടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയുൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് ശേഷം ഉടൻ
കോട്ടയം: മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ കല്ലറയിൽ എൽഡിഎഫ് ജാഥയുടെ പോസ്റ്റർ പതിപ്പിച്ച സംഭവത്തിൽ വഴിത്തിരിവ്. പുതുപ്പള്ളി പള്ളിയിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ നിന്നും മാനസിക വെല്ലുവിളി നേരിടുന്ന ഒരു യുവാവാണ് പോസ്റ്റർ പതിപ്പിച്ചതെന്ന് പൊലീസ് കണ്ടെത്തി. സംഭവത്തിൽ കോട്ടയം ഈസ്റ്റ് പൊലീസ് അന്വേഷണം തുടരുകയാണ്. കഴിഞ്ഞ ദിവസം വൈകുന്നേരമാണ് ഉമ്മൻ ചാണ്ടിയുടെ കല്ലറയ്ക്ക് മുകളിൽ എൽഡിഎഫ് മേഖലാ ജാഥയുടെ പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. ഈ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെ രാഷ്ട്രീയ വിവാദമായി മാറി. യുവാവ് സ്വമേധയാ










