നിലമ്പൂർ: സോഷ്യൽ മീഡിയ ഇൻഫ്ലുവൻസറും മോട്ടിവേഷണൽ സ്പീക്കറുമായ മുൻ പൊലീസ് ഉദ്യോഗസ്ഥൻ ഫിലിപ് മമ്പാട് പോക്സോ കേസിൽ കസ്റ്റഡിയിൽ. 16 വയസ്സുള്ള പെൺകുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയിൽ നിലമ്പൂർ പൊലീസാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. കോഴിക്കോട് ചേവായൂർ പൊലീസിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി.
ചേവായൂർ സ്വദേശിയായ പെൺകുട്ടിയാണ് ഇയാൾക്കെതിരെ പരാതി നൽകിയത്. 2022 സെപ്റ്റംബറിൽ കാസർഗോഡുള്ള ഒരു ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ചു എന്നാണ് മൊഴി. ഇന്നലെ രാത്രി വൈകിയാണ് ഫിലിപ് മമ്പാടിനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. വൈദ്യപരിശോധനയുൾപ്പെടെയുള്ള നടപടിക്രമങ്ങൾക്ക് ശേഷം ഉടൻ തന്നെ ഇയാളുടെ അറസ്റ്റ് രേഖപ്പെടുത്തുമെന്നാണ് സൂചന.
കേരള പൊലീസിൽ ജോലി ചെയ്തിരുന്ന ഇയാൾ പിന്നീട് അത് വിട്ട് മോട്ടിവേഷണൽ സ്പീക്കറായും ഇൻഫ്ലുവൻസറായും ശ്രദ്ധിക്കപ്പെടുകയായിരുന്നു. ജീവിതവിജയത്തെക്കുറിച്ചും ധാർമ്മികതയെക്കുറിച്ചും നിരവധി വീഡിയോകൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്ന വ്യക്തിയാണ് ഫിലിപ് മമ്പാട്. ലക്ഷക്കണക്കിന് ഫോളോവേഴ്സാണ് ഇയാൾക്ക് വിവിധ പ്ലാറ്റ്ഫോമുകളിലുള്ളത്.പെൺകുട്ടിയുടെ മൊഴി വിശദമായി രേഖപ്പെടുത്തിയതായും സംഭവത്തിൽ മറ്റാർക്കെങ്കിലും പങ്കുണ്ടോ എന്ന് പരിശോധിക്കുമെന്നും പൊലീസ് അറിയിച്ചു.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ഷിയാസ് കരീമിനെതിരായ പീഡനക്കേസ്: വിവാദങ്ങൾക്ക് മറുപടിയുമായി താരം; പരാതി വ്യാജമെന്നും സാമ്പത്തിക തർക്കമെന്നും ആരോപണം





