“വിസിക്ക് കനത്ത തിരിച്ചടി; കേരള സർവകലാശാലയിൽ എസ്എഫ്ഐ യൂണിയന് തുടരാം ! വിസിയുടെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി

തിരുവനന്തപുരം: കേരള സർവകലാശാലയിലെ എസ്എഫ്ഐ നേതൃത്വത്തിലുള്ള യൂണിയൻ പ്രവർത്തനം അസാധുവാക്കിക്കൊണ്ടുള്ള വൈസ് ചാൻസലർ ഡോ. മോഹനൻ കുന്നുമ്മലിന്റെ ഉത്തരവ് ഹൈക്കോടതി റദ്ദാക്കി. നിലവിലെ യൂണിയന് കാലാവധി പൂർത്തിയാകും വരെ ഔദ്യോഗികമായി തുടരാമെന്ന് കോടതി വ്യക്തമാക്കി. വിസിയുടെ നടപടി ചട്ടവിരുദ്ധമാണെന്ന യൂണിയന്റെ വാദം ശരിവെച്ചുകൊണ്ടാണ് കോടതിയുടെ നിർണ്ണായക ഇടപെടൽ. സർവകലാശാലാ കലോത്സവം നടത്തുന്നതിലെ തടസ്സങ്ങൾ നീക്കുക, കായിക താരങ്ങൾക്ക് ടി.എ (യാത്രപ്പടി) അനുവദിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ച് ഈ മാസം പത്തിന് എസ്എഫ്ഐ വിസിക്കെതിരെ പ്രതിഷേധം സംഘടിപ്പിച്ചിരുന്നു. ഈ

“ഗായകൻ ഉദിത് നാരായണനെതിരെ നടുക്കുന്ന ആരോപണങ്ങൾ; ‘സമ്മതമില്ലാതെ ഗർഭപാത്രം നീക്കം ചെയ്തു’, നിയമപോരാട്ടവുമായി ആദ്യ ഭാര്യ!”

സുപൗൽ (ബീഹാർ): പ്രശസ്ത ബോളിവുഡ് ഗായകൻ ഉദിത് നാരായണനെതിരെ അതീവ ഗുരുതരമായ ആരോപണങ്ങളുമായി ആദ്യ ഭാര്യ രഞ്ജന ഝാ രംഗത്ത്. തന്റെ അറിവോ സമ്മതമോ കൂടാതെ ഗർഭപാത്രം നീക്കം ചെയ്തുവെന്നും ഇതിന് പിന്നിൽ ഉദിത് നാരായണനും രണ്ടാം ഭാര്യ ദീപ നാരായണനും ഉൾപ്പെടെയുള്ള കുടുംബാംഗങ്ങൾക്ക് പങ്കുണ്ടെന്നും ആരോപിച്ച് രഞ്ജന ബീഹാറിലെ സുപൗൽ വനിതാ പോലീസ് സ്റ്റേഷനിൽ പരാതി നൽകി. ഫെബ്രുവരി 10-ന് അഭിഭാഷകനൊപ്പം നേരിട്ടെത്തിയാണ് രഞ്ജന രേഖാമൂലം പരാതി സമർപ്പിച്ചത്. 1996-ൽ ചികിത്സയ്ക്കെന്ന വ്യാജേന ഡൽഹിയിലെ ആശുപത്രിയിൽ

റഷ്യയിൽ വാട്‌സ്ആപ്പ് നിരോധനത്തിലേക്ക്; ‘മെറ്റ’യുമായുള്ള തർക്കം മുറുകുന്നു, പകരം തദ്ദേശീയ ആപ്പ് ‘മാക്സ്’

മോസ്‌കോ: ലോകത്തിലെ ഏറ്റവും പ്രശസ്തമായ മെസ്സേജിങ് പ്ലാറ്റ്‌ഫോമായ വാട്‌സ്ആപ്പ് റഷ്യയിൽ സമ്പൂർണ്ണ നിരോധനത്തിനൊരുങ്ങുന്നതായി റിപ്പോർട്ട്. ഇന്റർനെറ്റ് നിയന്ത്രണങ്ങൾ കർശനമാക്കുന്നതിന്റെയും തദ്ദേശീയ പ്ലാറ്റ്‌ഫോമുകളെ പ്രോത്സാഹിപ്പിക്കുന്നതിന്റെയും ഭാഗമായാണ് ഈ നീക്കമെന്ന് മെറ്റ വക്താവിനെ ഉദ്ധരിച്ച് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്തു. 2026-ഓടെ നിരോധനം പൂർണ്ണമാകുമെന്നാണ് സൂചന. യുക്രെയ്ൻ അധിനിവേശം ആരംഭിച്ച 2022 മുതൽ തന്നെ വിദേശ ഐടി കമ്പനികളും റഷ്യൻ സർക്കാരും തമ്മിലുള്ള തർക്കം രൂക്ഷമായിരുന്നു. ഫേസ്ബുക്കിനും ഇൻസ്റ്റാഗ്രാമിനും പിന്നാലെയാണ് ഇപ്പോൾ വാട്‌സ്ആപ്പിന് മേലും റഷ്യ പിടിമുറുക്കുന്നത്. റഷ്യൻ സർക്കാർ പിന്തുണയോടെ

സർക്കാരിന്റെ അലംഭാവം; തിരുവനന്തപുരത്തെ കേന്ദ്ര സർവകലാശാലാ ക്യാമ്പസ് നഷ്ടമാകുമോ? ഫയൽ ചുവപ്പുനാടയിൽ

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ അലംഭാവം; കാസർഗോഡ് ആസ്ഥാനമായുള്ള കേന്ദ്ര സർവകലാശാലയുടെ തലസ്ഥാനത്തെ ക്യാമ്പസ് നഷ്ടപ്പെടുത്തു മെന്ന് ആശങ്ക.  കേന്ദ്ര സർവകലാശാലയ്ക്ക് തലസ്ഥാനനഗരമെന്ന പരിഗണനയിൽ തിരുവനന്തപുരത്ത് ഒരു സ്ഥിരം ക്യാമ്പസ്‌ ആരംഭിക്കുന്നതിന് നീക്കമുണ്ടായിരുന്നു. സംസ്ഥാന സർക്കാരിന്റെ കൈവശമുള്ള ഭൂമി ഇതിനായി അനുവദിക്കാനുള്ള ഫയൽ കഴിഞ്ഞ ഒരു വർഷമായി ഉന്നത വിദ്യാഭ്യാസ മന്ത്രിയുടെ ഓഫീസിൽ തടഞ്ഞു വെച്ചിരിക്കുതാണ് ക്യാമ്പസ്‌ നഷ്ടപ്പെടാനുള്ള സാധ്യത ഉണ്ടാക്കിയിരിക്കുന്നത്. തിരുവനന്തപുരത്ത് സ്ഥിരം ക്യാമ്പസിന് വേണ്ടി  അണ്ടൂർക്കോണത്ത്  അഞ്ചേക്കർ സർക്കാർ ഭൂമി പാട്ടത്തിന്  നൽകാൻ റവന്യൂ വകുപ്പ്

വനിതാ കണ്ടക്ടർമാരുടെ ആർത്തവ അവധി: സർക്കാരിന്റെ നിലപാട് തേടി ഹൈക്കോടതി; വിഷയം അതീവ ഗൗരവമുള്ളതെന്ന് നിരീക്ഷണം

എറണാകുളം: കെഎസ്ആർടിസി വനിതാ കണ്ടക്ടർമാർക്ക് ശമ്പളത്തോടുകൂടിയ ആർത്തവ അവധി അനുവദിക്കുന്ന കാര്യത്തിൽ സംസ്ഥാന സർക്കാരിന്റെ വിശദീകരണം തേടി ഹൈക്കോടതി. വിഷയം അതീവ ഗൗരവമുള്ളതാണെന്ന് ചൂണ്ടിക്കാട്ടിയ കോടതി, ഇത്തരം അവധി അനുവദിക്കുന്നതിലെ സാധ്യതകളെക്കുറിച്ച് നിലപാടറിയിക്കാൻ സർക്കാരിന് നിർദേശം നൽകി. ദീർഘനേരത്തെ ഡ്യൂട്ടി സമയവും തുടർച്ചയായ രണ്ട് ദിവസത്തെ ഡ്യൂട്ടി ക്രമീകരണവും തങ്ങളെ ശാരീരികമായി തളർത്തുന്നുവെന്ന് ചൂണ്ടിക്കാട്ടി വനിതാ കണ്ടക്ടർമാരാണ് കോടതിയെ സമീപിച്ചത്. ആർത്തവ ദിനങ്ങളിൽ ശമ്പളത്തോടുകൂടിയ അവധി അനുവദിക്കണമെന്നതാണ് ഹർജിക്കാരുടെ പ്രധാന ആവശ്യം. എന്നാൽ, നിലവിലെ കേരള സർവീസ്

പാല്‍ പിരിക്കാതെയും തൈരുണ്ടാക്കാം! വെറ്ററിനറി സര്‍വ്വകലാശാലാ ശാസ്ത്രജ്ഞരുടെ ‘മാജിക്’ കണ്ടുപിടിത്തത്തിന് പേറ്റന്റ്; ക്ഷീരമേഖലയില്‍ വന്‍ മാറ്റത്തിന് വഴിതെളിയും

തൃശൂര്‍: പാല്‍ പിരിക്കാതെ തന്നെ നേരിട്ട് തൈരും മറ്റ് പാലുല്‍പ്പന്നങ്ങളും നിര്‍മ്മിക്കാനാവശ്യമായ നൂതന വിദ്യയുമായി കേരള വെറ്ററിനറി ആന്റ് ആനിമല്‍ സയന്‍സസ് സര്‍വ്വകലാശാലയിലെ ശാസ്ത്രജ്ഞര്‍. നീണ്ട കാലത്തെ ഗവേഷണങ്ങള്‍ക്കും പരിശോധനകള്‍ക്കും ശേഷം ഈ കണ്ടെത്തലിന് കേന്ദ്ര സര്‍ക്കാരിന്റെ പേറ്റന്റ് ലഭിച്ചു. തൈരിന്റെ ഗുണമേന്മ വര്‍ദ്ധിപ്പിക്കാനും കൂടുതല്‍ കാലം കേടുകൂടാതെ സൂക്ഷിക്കാനും സഹായിക്കുന്ന ‘സ്റ്റാര്‍ട്ടര്‍ കള്‍ച്ചര്‍’ സാങ്കേതികവിദ്യയാണ് ഇവര്‍ വികസിപ്പിച്ചെടുത്തത്. തിരുവനന്തപുരം ഡെയറി സയന്‍സ് കോളേജിലെയും മണ്ണുത്തി വര്‍ഗീസ് കുര്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ടിലെയും ഡോ. രജീഷ് ആര്‍, ഡോ. ബീന

രാഹുൽ മാങ്കൂട്ടത്തിന്റെ ജാമ്യ വിധിയിൽ നിർണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി ; ബന്ധം തകരുമ്പോൾ അത് പീഡനക്കേസാക്കരുത്’, ലൈംഗിക ബന്ധം ഉഭയസമ്മതപ്രകാരമെന്ന് സൂചന

കൊച്ചി: രാഹുൽ മാങ്കൂട്ടത്തിൽ എം.എൽ.എയ്ക്കെതിരായ ബലാത്സംഗക്കേസിൽ നിർണ്ണായക നിരീക്ഷണങ്ങളുമായി ഹൈക്കോടതി മുൻകൂർ ജാമ്യം അനുവദിച്ചു. പരാതിക്കാരിയും രാഹുലും തമ്മിലുള്ള ബന്ധം ഉഭയസമ്മതപ്രകാരമുള്ളതാണെന്ന് വാട്സാപ്പ് ചാറ്റുകളിൽ നിന്ന് വ്യക്തമാണെന്ന് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഉത്തരവിൽ ചൂണ്ടിക്കാട്ടി. പ്രണയബന്ധങ്ങൾ തകരുമ്പോൾ അവയെ ക്രിമിനൽ കുറ്റമാക്കുന്ന പ്രവണത ശരിയല്ലെന്നും കോടതി നിരീക്ഷിച്ചു. ഗർഭഛിദ്രം നടന്നത് പരാതിക്കാരിയുടെ പൂർണ്ണ സമ്മതത്തോടെയാണെന്നാണ് കോടതിയുടെ പ്രാഥമിക വിലയിരുത്തൽ. രാഹുലിന്റെ സുഹൃത്ത് നൽകിയ മരുന്ന് യുവതി ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് ചാറ്റുകളിൽ നിന്ന് വ്യക്തമാണ്. പീഡനം നടന്നുവെന്ന് ആരോപിക്കുന്ന ദിവസത്തിന്

മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിക്കായി സര്‍വ്വേ നടന്നിട്ടില്ല; കനഗോലുവിന്റെ പേരില്‍ ‘വ്യാജ’ സര്‍വ്വേ പടയോട്ടം; കൈവിട്ട കളിയില്‍ ഹൈക്കമാന്‍ഡ് പ്രതിഷേധത്തില്‍, പാരപ്പണിയും ഗ്രൂപ്പ് പോരും മുറുകുമ്പോള്‍ കോണ്‍ഗ്രസില്‍ ആശങ്ക; ആ വ്യാജ സര്‍വ്വേ റിപ്പോര്‍ട്ടുകള്‍ക്ക് പിന്നിലെകള്ളന്‍ ആര്?

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് മുന്‍പേ സ്ഥാനാര്‍ത്ഥി പട്ടികയും മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയെയും പ്രഖ്യാപിച്ച് സോഷ്യല്‍ മീഡിയയില്‍ സര്‍വ്വേ ലഹരി മൂക്കുമ്പോള്‍, കനഗോലു സര്‍വേ എന്ന പേരില്‍ നടക്കുന്ന ഈ വ്യാജ പ്രചരണങ്ങളില്‍ കോണ്‍ഗ്രസ് ഹൈക്കമാന്‍ഡ് കടുത്ത അതൃപ്തിയില്‍. തിരഞ്ഞെടുപ്പ് തന്ത്രജ്ഞന്‍ സുനില്‍ കനഗോലു നടത്തിയെന്ന പേരില്‍ ഓരോ ദിവസവും ഓരോ തരത്തിലുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്. എംപിമാര്‍ മത്സരിക്കരുത്, സതീശനാണ് ജനപ്രിയന്‍, സ്ഥാനാര്‍ത്ഥി പട്ടിക റെഡി എന്നിങ്ങനെ ഇടതു ചാനലുകളിലും സോഷ്യല്‍ മീഡിയ ഗ്രൂപ്പുകളിലും പ്രചരിക്കുന്ന വാര്‍ത്തകള്‍ പാര്‍ട്ടിക്കുള്ളില്‍ കടുത്ത

പണിമുടക്ക് ‘ബന്ദാകുന്നത്’ കേരളത്തില്‍ മാത്രം! സമരപ്പേരിലെ ജനദ്രോഹം ചര്‍ച്ചയയാക്കാന്‍ കോണ്‍ഗ്രസ്; ഹര്‍ത്താല്‍ വിരോധം ഉയര്‍ത്തുന്നതും ‘വോട്ടുബാങ്ക്’ ലക്ഷ്യമിട്ട്; കോണ്‍ഗ്രസിന്റെ ഇരട്ടത്താപ്പെന്ന് സി.പി.എം; കേരളം മാത്രം അടച്ചിടുന്നത് ശരിയോ?

കോഴിക്കോട്: രാജ്യവ്യാപകമായി നടക്കുന്ന പണിമുടക്ക് കേരളത്തില്‍ മാത്രം ഹര്‍ത്താലിനും ബന്ദിനും സമാനമായി ജനജീവിതം സ്തംഭിപ്പിക്കുന്ന രീതിയിലേക്ക് മാറുന്നതിനെതിരെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ രംഗത്ത് വരുമ്പോള്‍ ചര്‍ച്ച പുതിയ തലത്തിലേക്ക്. പണിമുടക്ക് എന്ന പേരില്‍ സാധാരണക്കാരന്റെ അന്നംമുട്ടിക്കുന്ന ഈ ‘കാലഹരണപ്പെട്ട’ സമരരീതി മാറ്റേണ്ട സമയം അതിക്രമിച്ചുവെന്ന് സതീശന്‍ ആഞ്ഞടിച്ചു. ഹര്‍ത്താലിനോടും പണിമുടക്കിനോടും ജനങ്ങള്‍ക്കുള്ള ശക്തമായ രോഷം മനസ്സിലാക്കിയാണ് പ്രതിപക്ഷ നേതാവ് ഇത്തരമൊരു നിലപാടെടുത്തതെന്നാണ് സൂചന. എന്നാല്‍, പണിമുടക്കിനെ പിന്തുണയ്ക്കുകയും അതേസമയം അതിനെ തള്ളിപ്പറയുകയും ചെയ്യുന്ന കോണ്‍ഗ്രസിന്റേത് ശുദ്ധ

സിനിമയിലെ തിരക്കുകൾ പഠനത്തിന് തടസ്സമായില്ല; മെഡിക്കൽ ബിരുദം കരസ്ഥമാക്കി നടി ശ്രീലീല

മുംബൈ: തെന്നിന്ത്യൻ സിനിമാ ലോകത്ത് ചുരുങ്ങിയ കാലം കൊണ്ട് തന്റേതായ ഇടം കണ്ടെത്തിയ നടി ശ്രീലീല ഇനി ഡോക്ടർ. മുംബൈയിലെ ഡിവൈ പാട്ടീൽ യൂണിവേഴ്സിറ്റിയിൽ നടന്ന ബിരുദദാന ചടങ്ങിൽ താരം എം.ബി.ബി.എസ് ബിരുദം ഏറ്റുവാങ്ങി. സിനിമയിലെ തിരക്കേറിയ ഷെഡ്യൂളുകൾക്കിടയിലും പഠനം ഉപേക്ഷിക്കാതെ വിജയകരമായി പൂർത്തിയാക്കിയ താരത്തിന് സമൂഹമാധ്യമങ്ങളിൽ വലിയ അഭിനന്ദനമാണ് ലഭിക്കുന്നത്. ബിരുദദാന ചടങ്ങിന് ശേഷം സദസ്സിലിരുന്ന മാതാപിതാക്കളെ കെട്ടിപ്പിടിച്ച് സന്തോഷം പങ്കിടുന്ന ശ്രീലീലയുടെ ദൃശ്യങ്ങൾ ആരാധകർ ഏറ്റെടുത്തു കഴിഞ്ഞു. ബെംഗളൂരുവിലെ പ്രശസ്ത ഗൈനക്കോളജിസ്റ്റായ ഡോ. സ്വർണലതയുടെ