കൊച്ചി: ക്ലാസുമുറിയിൽ അധ്യാപകർ ഉപയോഗിക്കുന്ന ചൂരൽ ആയുധമായി കാണാനാകില്ലെന്ന് ഹൈക്കോടതി. ക്ലാസ്സ് മുറിയിലെ അച്ചടക്കം ഉറപ്പാക്കാൻ ചെറിയശിക്ഷ നൽകുന്നതിൽ തെറ്റില്ലെന്നും ജസ്റ്റിസ് സി പ്രദീപ് കുമാർ. ക്ലാസുമുറിയിൽ ചൂരൽകൊണ്ട് വിദ്യാർത്ഥിയെ അടിച്ച സംഭവത്തിൽ പോലീസ് അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കികൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം. തിരുവനന്തപുരം വെങ്ങാന്നൂർ വിപിഎസ് മലങ്കര സ്കൂൾ അധ്യാപകൻ എസ് വി സിബിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വിദ്യാർത്ഥിയുടെ പരാതിയിലായിരുന്നു എഫ് ഐ ആർ. വിദ്യാർത്ഥിയെ അധ്യാപകൻ ശിക്ഷിച്ചത് ദുഷ്‌പ്രേരണയോടെയല്ലെന്നുകോടതി
മലപ്പുറം: കോടതിയിൽ ഹാജരാക്കാനാ യല്ല പോലീസ് കയ്യാമം വച്ചതെന്ന് സിപിഎം പ്രവർത്തകനും സൈബർ പോരാളിയുമായ റഷീദ് ചെമ്പൻ. ന്യൂസ് 24 ചാനലിന് വീഡിയോ എടുക്കാനാ യിട്ട് മാത്രമായാണ് തന്നെ പോലീസ് കയ്യാമം വെച്ചതെന്ന് റഷീദ് വിശദീകരിക്കുന്നു. നിസാരമായ സൈബർ കേസിൽ റഷീദിനെ രാത്രിയിൽ വീടുവളഞ്ഞു കയ്യാമം വെച്ച സംഭവത്തിൽ പരാതി നൽകിയിട്ടും ഒരു വർഷമായിട്ടും നടപടി ഉണ്ടായില്ലെന്ന അദ്ദേഹത്തിന്റെ ഫേസ്ബുക്ക് പോസ്റ്റിനെ അധികരിച്ച് ‘വയർലെസ്’ ഇന്നലെ വാർത്ത നൽകിയിരുന്നു.ഇതിനുള്ള പ്രതികരണമായി ചെമ്പൻ ഫേസ്ബുക്കിലൂടെ നൽകിയ വിശദീകരണത്തിലാണ് ‘കയ്യാമം’ത്തിന്റെ
പാലക്കാട്: നിയമസഭാ തിരഞ്ഞെടുപ്പ് ആസന്നമായിരിക്കെ പാലക്കാട് ജില്ലയില്‍ രാഷ്ട്രീയ അട്ടിമറികള്‍ക്ക് കളമൊരുങ്ങുന്നു. സി.പി.എമ്മിലെ അസംതൃപ്തരെ ഒപ്പം കൂട്ടി നിയമസഭയില്‍ ജയിച്ച് ഭരണം പിടിക്കാന്‍ യു.ഡി.എഫ് നീക്കം സജീവമാക്കുന്നതിനിടെ, വിവാദ നായകന്‍ പി.കെ. ശശിയെ സ്ഥാനാര്‍ത്ഥിയാക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് കോണ്‍ഗ്രസ് എത്തുന്നു. പീഡനക്കേസില്‍ ആരോപണവിധേയനായ രാഹുല്‍ മാങ്കൂട്ടത്തിലിനെ പാലക്കാട് മത്സരിപ്പിക്കേണ്ടെന്ന പ്രാഥമിക ധാരണ കോണ്‍ഗ്രസിനുണ്ട്. ഈ സാഹചര്യത്തില്‍, സമാനമായ വിഷയത്തില്‍ പാര്‍ട്ടി നടപടി നേരിട്ട പി.കെ. ശശിയെ ഒപ്പം കൂട്ടുന്നത് തിരിച്ചടിയാകുമെന്നാണ് വിലയിരുത്തല്‍. പി.കെ. ശശിക്ക് സീറ്റ് നല്‍കിയാല്‍ അത്
കോഴിക്കോട്: പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുതുയുഗ യാത്രക്കിടെ കഴിഞ്ഞദിവസം ഉണ്ടായ സംഭവത്തില്‍ യു.ഡി.എഫിനുള്ളില്‍ കടുത്ത അതൃപ്തി. സാമൂഹികമാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെയല്ല വിഷയം എന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഇത് ഒരു സുവര്‍ണ്ണാവസരമാക്കികൊണ്ട് ശക്തമായ പ്രചാരണമാണ് ഇടതുകേന്ദ്രങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളെ സര്‍ക്കാരിനെതിരായ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താനായി ആരംഭിച്ച യാത്ര ഇപ്പോള്‍ തിരിച്ചടിയാകുന്ന മട്ടാണെന്നാണ് ലീഗ് ഉള്‍പ്പെടെ വിമര്‍ശിക്കുന്നത്. പുതുയുഗ യാത്രയുടെ തുടക്കത്തില്‍ തന്നെ കല്ലുകടിയായിരുന്നു. അന്ന് മുന്‍ കെ.പി.സി.സിപ്രസിഡന്റ് കെ. സുധാകരന്‍ കലഹിച്ച് പോയി എന്ന വാര്‍ത്തകളാണ് പരന്നിരുന്നത്. പിന്നീട്
കൊച്ചി : പാലക്കാട് എം.എല്‍.എ രാഹുല്‍ മാങ്കൂട്ടത്തിലിന് എതിരെയുള്ള ആദ്യ ബലാത്സംഗ കേസില്‍ കേരള ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. ഇതോടെ അദ്ദേഹത്തിനെതിരെ രജിസ്റ്റര്‍ ചെയ്തിരുന്ന മൂന്ന് കേസുകളിലും രാഹുലിന് ജാമ്യം ലഭിച്ചു. രണ്ടാമത്തെ കേസിൽ തിരുവനന്തപുരം ജില്ലകോടതി നേരത്തെ മുൻകൂർ ജാമ്യം അനുവദിച്ചിരുന്നു. എന്നാൽ മൂന്നാമത്തെ കേസിൽ അറസ്റ്റിലായി ജയിലിൽ കിടന്നശേഷമാണ് ജാമ്യം ലഭിച്ചത്. പരാതിക്കാരിയുടെ മൊഴികള്‍ വിശദമായി പരിശോധിച്ച കോടതി, അതില്‍ ബലാത്സംഗം നടന്നതായി കണക്കാക്കാന്‍ കഴിയില്ലെന്ന് വിലയിരുത്തി. യുവതിയെ മാനസികമായി തളര്‍ത്തി ലൈംഗികമായി
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ റോയി ദീര്‍ഘനേരം സംസാരിച്ച കൊച്ചിയിലെ സുഹൃത്തുക്കളുടെ മൊഴി കര്‍ണ്ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രേഖപ്പെടുത്തി. ഇതില്‍ പ്രമുഖനായ ഒരു ചലച്ചിത്ര നടനും ഉള്‍പ്പെട്ടതായാണ് സൂചന. ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കപ്പുറം റോയിയുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന മൂന്ന് സുഹൃത്തുക്കളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്. ആദായനികുതി വകുപ്പിന്റെ പീഡനമാണ് മരണത്തിന് കാരണമായതെന്ന പ്രചാരണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ
ബെംഗളുരു : ബെംഗളൂരുവിലെ പ്രമുഖ നിര്‍മ്മാണക്കമ്പനിയായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ കേസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി പ്രത്യേക അന്വേഷണ സംഘം . ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമാണ് റോയ് ആത്മഹത്യ ചെയ്തതെന്ന ആരോപണങ്ങള്‍ക്ക് നിലവില്‍ തെളിവുകളില്ലെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍. റോയ് ജീവനൊടുക്കിയ ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ലെന്ന് എസ്.ഐ.ടി സ്ഥിരീകരിച്ചു.ഉദ്യോഗസ്ഥര്‍ റോയിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയതിന് യാതൊരുവിധ ഡിജിറ്റല്‍ അല്ലെങ്കില്‍ മൊഴിപരമായ തെളിവുകളും ലഭിച്ചിട്ടില്ല. റോയിയുടെ മരണത്തിലേക്ക്
പാര്‍ട്ടിയുടെ നേതൃയോഗത്തിന്റെ തീരുമാനത്തിന് വിരുദ്ധമായി എം.പിമാരെ മത്സരത്തിനിറക്കണമെന്നതുള്‍പ്പെടെയുള്ള തെരഞ്ഞെടുപ്പ് തന്ത്രങ്ങള്‍ ഒരുക്കുന്ന ഏജന്‍സിയുടെ നിലപാടിനെതിരെ കോണ്‍ഗ്രസില്‍ അമര്‍ഷം പുകയുന്നു. പ്രതിപക്ഷനേതാവ് വി.ഡി.സതീശനേയും രമേശ് ചെന്നിത്തലയേയും പോലുള്ളവരാണ് ഇക്കാര്യത്തില്‍ കടുത്ത അതൃപ്തി പ്രകടിപ്പിക്കുന്നത്. ചിലരെ സംസ്ഥാനത്ത് പ്രതിഷ്ഠിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് ഈ ഏജന്‍സികളുടെ ഇടപെടല്‍ എന്നാണ് ഇവരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ നല്‍കുന്ന സൂചന. കെ.സി.വേണുഗോപാലിന് കേരളത്തില്‍ കളം പിടിക്കുന്നതിനുള്ള ഒരു തന്ത്രമാണ് ഈ പ്രൊഫഷണല്‍ ഏജന്‍സിയെന്നാണ് ഇപ്പോള്‍ ഉയരുന്ന ആക്ഷേപം. ഈ ഏജന്‍സിയുടെ പ്രവര്‍ത്തനങ്ങള്‍ വേണുഗോപാലിനെ അനുകൂലിക്കുന്ന നിലയിലുള്ളതാണെന്നും
സി.പി.എമ്മിനെ വെട്ടിലാക്കി വി.എസ്. അച്യുതാനന്ദന്റെ മുന്‍ പേഴ്‌സണല്‍ സ്റ്റാഫ് അംഗം എ. സുരേഷ്. മലമ്പുഴയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകാനായി കോണ്‍ഗ്രസ് ക്ഷണിച്ചതിന് പിന്നാലെ വിമര്‍ശനം ഒഴിവാക്കുന്നതിനായി സി.പി.എം ജനറല്‍ സെക്രട്ടറി എം.എ. ബേബിക്ക് കത്തയച്ച് സുരേഷ്. കഴിഞ്ഞ പതിമൂന്നുവര്‍ഷമായി പാര്‍ട്ടിക്ക് പുറത്തുനില്‍ക്കുന്ന സുരേഷ് നിരവധി തവണ ആവശ്യപ്പെട്ടിട്ടും ഇതുവരെ കാത്തുനിന്നിട്ടും എന്തുകൊണ്ട് തന്നെ വീണ്ടും പാര്‍ട്ടിയിലേക്ക് തിരിച്ചെടുക്കുന്നില്ലെന്ന ചോദ്യമാണ് ജനറല്‍ സെക്രട്ടറിയോട് ചോദിച്ചിരിക്കുന്നത്. ഇതിലൂടെ നാളെ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി മലമ്പൂഴയില്‍ അദ്ദേഹം എത്തിയാല്‍ ഉയരാന്‍ ഇടയുള്ള വിമര്‍ശനങ്ങളെ തടയുക
തിരുവനന്തപുരം: വരാനിരിക്കുന്ന തിരഞ്ഞെടുപ്പില്‍ കാസര്‍കോട് നിയമസഭാ മണ്ഡലത്തില്‍ അപ്രതീക്ഷിത സ്ഥാനാര്‍ത്ഥിയെ കളത്തിലിറക്കാന്‍ ഇടതുമുന്നണിയില്‍ ചര്‍ച്ചകള്‍ സജീവം. ആം ആദ്മി പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനും പ്രമുഖ മാധ്യമപ്രവര്‍ത്തകനുമായ തുഫൈല്‍ പി.ടിയെ ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയാക്കാനാണ് നീക്കം നടക്കുന്നത്. ഇടതു ഘടകകക്ഷിയായ ഐഎന്‍എല്‍ ആണ് തുഫൈലിനായി ശക്തമായ സമ്മര്‍ദ്ദം ചെലുത്തുന്നത്. കേരളത്തിലെ യുവത്വത്തിനിടയിലും സാംസ്‌കാരിക മേഖലയിലും വ്യക്തമായ സ്വാധീനമുള്ള തുഫൈലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിലൂടെ മണ്ഡലം പിടിച്ചെടുക്കാമെന്നാണ് ഐഎന്‍എല്ലിന്റെ കണക്കുകൂട്ടല്‍. സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി മത്സരിക്കാന്‍ തുഫൈല്‍ സന്നദ്ധത അറിയിച്ചിട്ടുണ്ടെങ്കിലും, പാര്‍ട്ടി ചിഹ്നത്തില്‍ തന്നെ










