കൊച്ചി: ക്ലാസുമുറിയിൽ അധ്യാപകർ ഉപയോഗിക്കുന്ന ചൂരൽ ആയുധമായി കാണാനാകില്ലെന്ന് ഹൈക്കോടതി. ക്ലാസ്സ് മുറിയിലെ അച്ചടക്കം ഉറപ്പാക്കാൻ ചെറിയശിക്ഷ നൽകുന്നതിൽ തെറ്റില്ലെന്നും ജസ്റ്റിസ് സി പ്രദീപ് കുമാർ.
ക്ലാസുമുറിയിൽ ചൂരൽകൊണ്ട് വിദ്യാർത്ഥിയെ അടിച്ച സംഭവത്തിൽ പോലീസ് അധ്യാപകനെതിരെ രജിസ്റ്റർ ചെയ്ത കേസ് റദ്ദാക്കികൊണ്ടുള്ള വിധിയിലാണ് കോടതിയുടെ നിരീക്ഷണം. തിരുവനന്തപുരം വെങ്ങാന്നൂർ വിപിഎസ് മലങ്കര സ്കൂൾ അധ്യാപകൻ എസ് വി സിബിനെതിരെയാണ് പോലീസ് കേസ് രജിസ്റ്റർ ചെയ്തിരുന്നത്. വിദ്യാർത്ഥിയുടെ പരാതിയിലായിരുന്നു എഫ് ഐ ആർ.
വിദ്യാർത്ഥിയെ അധ്യാപകൻ ശിക്ഷിച്ചത് ദുഷ്പ്രേരണയോടെയല്ലെന്നുകോടതി വിലയിരുത്തി. അടികൊണ്ട കുട്ടിക്ക് ഗുരുതര പരിക്കുകളൊന്നും ഉണ്ടായിട്ടില്ലെന്ന മെഡിക്കൽരേഖകളും പരാതി നൽകാനുണ്ടായ കാലതാമസവും കോടതി പരിഗണിച്ചു.
യുഡിഎഫ് മന്ത്രിമാരുടെ പ്രഖ്യാപനം ഇന്ന്; തിങ്കളാഴ്ച സത്യപ്രതിജ്ഞ, ചെന്നിത്തലയുടെ കാര്യത്തിൽ നിർണായകം
മാതാപിതാക്കൾ കുട്ടികളെ സ്കൂളിൽ അയക്കുമ്പോൾ ശാസിക്കാനും നിയന്ത്രിക്കാനമുള്ള പരിമിത അധികാരംകൂടി അധ്യാപകർക്ക് നൽകുന്നുണ്ടെന്നു ചൂണ്ടിക്കാട്ടിയ കോടതി, എന്നാൽ അമിതശിക്ഷയോ ശാരീരിക പീഡനമോ അനുവദനീയമല്ലെന്ന് മുന്നറിയിപ്പുനൽകി. സമാന സംഭവങ്ങളിൽ പ്രതികളായ അധ്യാപകർക്കു ആശ്വാസം നൽകുന്നതാണ് ഈ വിധി.


ധർമ്മടത്ത് അട്ടിമറി; ആറാം റൗണ്ടിലും മുഖ്യമന്ത്രി പിണറായി വിജയൻ പിന്നിൽ; വി.പി. അബ്ദുൾ റഷീദ് മുന്നേറ്റം തുടരുന്നു





