തിരുവനന്തപുരം: കപട വിവാഹം നടത്തി ലൈംഗികബന്ധത്തിൽ ഏർപ്പെടുകയും സ്വർണ്ണവും പണവും തട്ടിയെടുക്കുകയും ചെയ്തെന്ന യുവതിയുടെ പരാതിയിൽ സ്കൂൾ അധ്യാപകനെതിരെ പോലീസ് കേസ് രജിസ്റ്റർ ചെയ്തു. തിരുവനന്തപുരം റൂറൽ ജില്ലയിലെ ഒരു പോലീസ് സ്റ്റേഷനിലാണ് കേസ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. ടൂർ ഓപ്പറേറ്റർ, സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ,എന്നീ നിലകളിൽ പ്രവർത്തിക്കുന്നയാളാണ് യുവതി. കൊല്ലത്തെ ഒരു സ്കൂളിലെ അധ്യാപകനാണ് എതിർകക്ഷി. കേസിൽ അധ്യാപകന് പുറമേ അദ്ദേഹത്തിന്റെ പിതാവും രണ്ട് സുഹൃത്തുക്കളും പ്രതികളാണ്.
യുവതിയും യുവാവും വ്യത്യസ്ത സമുദായത്തിൽ പെട്ടവരാണ് ജോലിയുടെ ഭാഗമായാണ് യുവതി ഇയാളെ പരിചയപ്പെടുന്നത്. ആ പരിചയം പിന്നീട് അടുപ്പമായി. വ്യത്യസ്ത സമുദായമാണെന്ന് അറിഞ്ഞിട്ടും നിയമപരമല്ലാതെ ഒരു ക്ഷേത്രത്തിൽ വച്ച് യുവാവ് താലികെട്ടുകയായിരുന്നു. ഈ ചടങ്ങിൽ ഇരുവരുടെയും അടുത്ത സുഹൃത്തുക്കൾ പങ്കെടുത്തിരുന്നു.
യുവാവിന് ഒട്ടേറെ സ്ത്രീകളുമായി ബന്ധമുണ്ടെന്നും ഇതിനുള്ള തെളിവുകൾ അയാളുടെ ഫോണിൽ നിന്നും കിട്ടിയതായും യുവതിയുടെ പരാതിയിൽ പറഞ്ഞിട്ടുണ്ട്. വിവാഹശേഷം തന്റെ നഗ്നചിത്രങ്ങൾ അയാൾ രഹസ്യമായി ഫോണിൽ പകർത്തി പിന്നീട് ഇത് കാണിച്ചു ഭീഷണിപ്പെടുത്തിയതായി പരാതിയിൽ പറയുന്നു.
ബന്ധം വഷളായതിനെ തുടർന്ന് ഇയാൾ ഉപേക്ഷിച്ചു പോയതായാണ് യുവതി പറയുന്നത്. അന്വേഷിച്ചു വീട്ടിലെത്തിയപ്പോൾ അയാളുടെ പിതാവ് മോശമായി പെരുമാറിയതായും വീട്ടിൽ കയറാൻ സമ്മതിച്ചില്ലെന്നും പരാതിയിൽ പറഞ്ഞിട്ടുണ്ട്. കേസിൽ പ്രതികളായ കൂട്ടുകാർ യുവതിയുടെ വീട്ടിലെത്തി ഭീഷണി മുഴക്കിയവരാണ്. പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ലഹരി മാഫിയക്ക് മുട്ടന്‍ പണി! സംസ്ഥാനത്ത് പോലീസിന്റെ ലഹരി വേട്ട;ഓപ്പറേഷന് ഡി ഹണ്ടില്‍ കുടുങ്ങിയത് 58 പേര്, കിലോക്കണക്കിന് കഞ്ചാവും എംഡിഎംഎയും പിടികൂടി





