സി.ജെ. റോയിയുടെ മരണം; ഐടി ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ്! സമ്മര്‍ദ്ദം ചെലുത്തിയതിന് തെളിവില്ലെന്ന് എസ്.ഐ.ടി;

ബെംഗളുരു : ബെംഗളൂരുവിലെ പ്രമുഖ നിര്‍മ്മാണക്കമ്പനിയായ കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയ് ജീവനൊടുക്കിയ കേസില്‍ ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ക്ക് ക്ലീന്‍ ചിറ്റ് നല്‍കി പ്രത്യേക അന്വേഷണ സംഘം . ഉദ്യോഗസ്ഥരുടെ സമ്മര്‍ദ്ദം മൂലമാണ് റോയ് ആത്മഹത്യ ചെയ്തതെന്ന ആരോപണങ്ങള്‍ക്ക് നിലവില്‍ തെളിവുകളില്ലെന്നാണ് എസ്.ഐ.ടിയുടെ കണ്ടെത്തല്‍.
റോയ് ജീവനൊടുക്കിയ ദിവസം ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥര്‍ അദ്ദേഹത്തെ ചോദ്യം ചെയ്തിരുന്നില്ലെന്ന് എസ്.ഐ.ടി സ്ഥിരീകരിച്ചു.ഉദ്യോഗസ്ഥര്‍ റോയിയെ മാനസികമായി സമ്മര്‍ദ്ദത്തിലാക്കിയതിന് യാതൊരുവിധ ഡിജിറ്റല്‍ അല്ലെങ്കില്‍ മൊഴിപരമായ തെളിവുകളും ലഭിച്ചിട്ടില്ല.
റോയിയുടെ മരണത്തിലേക്ക് നയിച്ചത് മറ്റെന്തോ വ്യക്തിപരമായോ സാമ്പത്തികമായോ ഉള്ള കാരണങ്ങളാണെന്നാണ് പോലീസിന്റെ നിഗമനം. റോയ് നേരത്തെ മാനസിക സമ്മര്‍ദ്ദത്തിന് ചികിത്സ തേടിയിരുന്നു. ഇതിന്റെ കാരണങ്ങളെക്കുറിച്ച് പോലീസ് വിശദമായി അന്വേഷിക്കുന്നുണ്ട്.
കമ്പനിയുടെ സാമ്പത്തിക ഇടപാടുകളില്‍ വ്യക്തത വരുത്താന്‍ സ്വകാര്യ ഓഡിറ്റര്‍മാരെ നിയോഗിച്ചു. ഓഡിറ്റ് രേഖകള്‍ പരിശോധിക്കുന്നതോടെ സാമ്പത്തിക പ്രതിസന്ധികള്‍ ഉണ്ടായിരുന്നോ എന്ന് വ്യക്തമാകും.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.