തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് ഫലം വരും മുൻപേ കോൺഗ്രസിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലിയുള്ള തർക്കം മുറുകുന്നു. എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാലിനെ പുകഴ്ത്തി കെ. സുധാകരൻ പങ്കുവെച്ച ഫേസ്ബുക്ക് പോസ്റ്റിൽ കടുത്ത അതൃപ്തിയുമായി കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് രംഗത്തെത്തി. സുധാകരന്റെ പ്രസ്താവന അനുചിതമാണെന്നും അസമയത്തുള്ളതാണെന്നും സണ്ണി ജോസഫ് തുറന്നടിച്ചു.
നേരത്തെ രമേശ് ചെന്നിത്തലയ്ക്കായി വാദിച്ചിരുന്ന സുധാകരൻ, പെട്ടെന്ന് കെ.സി. വേണുഗോപാലിനെ പുകഴ്ത്തി രംഗത്തെത്തിയത് പാർട്ടിയിൽ വലിയ പൊട്ടിത്തെറിക്കാണ് വഴിവെച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ പേരുമായി ബന്ധപ്പെട്ട ചർച്ചകൾക്ക് ഇപ്പോൾ സമയമായിട്ടില്ല. കോൺഗ്രസ് അധികാരത്തിൽ വരുമെന്ന പ്രതീക്ഷയിലാണ് ഇത്തരം പ്രചരണങ്ങൾ നടക്കുന്നത്.മുഖ്യമന്ത്രിയെ നിശ്ചയിക്കാൻ കോൺഗ്രസിന് വ്യക്തമായ നടപടിക്രമങ്ങളുണ്ട്. ഹൈക്കമാൻഡാണ് ഇക്കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. അഭിപ്രായങ്ങൾ പറയേണ്ടത് പാർട്ടിക്കുള്ളിലെ വ്യവസ്ഥാപിതമായ വേദികളിലാണ്. അല്ലാതെ ഫേസ്ബുക്കിലൂടെയോ മാധ്യമങ്ങളിലൂടെയോ അല്ല നിലപാട് വ്യക്തമാക്കേണ്ടത്. ഫേക്ക് അക്കൗണ്ടുകളിലൂടെ പേരുകൾ ഉയർത്തുന്നത് പാർട്ടിക്ക് ഗുണകരമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.
കെ.സി. വേണുഗോപാലിനെ അഭിനന്ദിച്ചുകൊണ്ട് സുധാകരൻ പോസ്റ്റ് പങ്കുവെച്ചതിന് പിന്നാലെ വി.ഡി. സതീശൻ പക്ഷത്തെ നേതാക്കളും അണികളും കമന്റ് ബോക്സിൽ വലിയ പ്രതിഷേധവുമായി എത്തിയിരുന്നു. ചർച്ചകൾ കൈവിട്ടുപോയതോടെ സുധാകരന് തന്റെ പോസ്റ്റിന്റെ കമന്റ് ബോക്സ് ഓഫ് ചെയ്യേണ്ടി വന്നു.തിരഞ്ഞെടുപ്പ് കഴിഞ്ഞ് ഭരണപ്രതീക്ഷയിൽ നിൽക്കുന്ന യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്നതാണ് നേതാക്കളുടെ ഈ പരസ്യമായ മുഖ്യമന്ത്രി മോഹം.
സംവിധായകൻ സനോജ് മിശ്രയ്ക്കെതിരെ ഗുരുതര ആരോപണവുമായി മൊണാലിസ; സെറ്റിൽ വെച്ച് പല തവണ ശരീരത്തിൽ കയറി പിടിച്ചു; സത്യം മറച്ചുവെക്കാൻ അനാവശ്യ വിവാദം സൃഷ്ടിക്കുന്നു


ഭക്തര്‍ നല്കിയ 412 ഗ്രാം സ്വര്‍ണ്ണം കൊണ്ട് വാജിവാഹനവും അഷ്ടദിക് പാലകരും; ശബരിമല കേസുകളില്‍ നിര്‍ണ്ണായക നീക്കം; കൊടിമര നിര്‍മ്മാണത്തില്‍ അഴിമതിയില്ലെന്ന് വിജിലന്‍സ്; സ്വര്‍ണ്ണക്കൊള്ളക്കേസ് കുറ്റപത്രം വൈകും





