സി.ജെ. റോയിയുടെ മരണം: സുഹൃത്തായ നടന്റെയും മൊഴി എടുത്തു; ഐടി വകുപ്പിനെതിരായ ആരോപണങ്ങളില്‍ തെളിവില്ല; അന്വേഷണം അവസാന ഘട്ടത്തില്‍; ആത്മഹത്യയെന്ന നിഗമനത്തില്‍ കേസ് തീര്‍ക്കും

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ചെയര്‍മാന്‍ സി.ജെ. റോയിയുടെ അസ്വാഭാവിക മരണവുമായി ബന്ധപ്പെട്ട അന്വേഷണം നിര്‍ണ്ണായക ഘട്ടത്തിലേക്ക്. മരണത്തിന് തൊട്ടുമുമ്പുള്ള ദിവസങ്ങളില്‍ റോയി ദീര്‍ഘനേരം സംസാരിച്ച കൊച്ചിയിലെ സുഹൃത്തുക്കളുടെ മൊഴി കര്‍ണ്ണാടക പൊലീസിന്റെ പ്രത്യേക അന്വേഷണ സംഘം (എസ്.ഐ.ടി) രേഖപ്പെടുത്തി. ഇതില്‍ പ്രമുഖനായ ഒരു ചലച്ചിത്ര നടനും ഉള്‍പ്പെട്ടതായാണ് സൂചന. ബിസിനസ് താല്‍പ്പര്യങ്ങള്‍ക്കപ്പുറം റോയിയുമായി അടുത്ത വ്യക്തിബന്ധം പുലര്‍ത്തിയിരുന്ന മൂന്ന് സുഹൃത്തുക്കളില്‍ നിന്നാണ് വിവരങ്ങള്‍ ശേഖരിച്ചത്.
ആദായനികുതി വകുപ്പിന്റെ പീഡനമാണ് മരണത്തിന് കാരണമായതെന്ന പ്രചാരണങ്ങളെ സാധൂകരിക്കുന്ന തെളിവുകളൊന്നും ഇതുവരെ ലഭിച്ചിട്ടില്ലെന്ന് അന്വേഷണസംഘം വ്യക്തമാക്കി. ബിസിനസ് രംഗത്തെ കടുത്ത സാമ്പത്തിക-മാനസിക സമ്മര്‍ദ്ദമാണ് റോയിയെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. കേരള പൊലീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുടെ സഹായത്തോടെയാണ് കൊച്ചി കേന്ദ്രീകരിച്ചുള്ള മൊഴിയെടുപ്പ് നടന്നത്.
കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണം ശക്തമായതോടെ സാമ്പത്തിക സ്രോതസ്സുകള്‍ അടഞ്ഞതും, രാജകീയമായി നയിച്ചിരുന്ന ആഡംബര ജീവിതത്തിന് തടസ്സം നേരിടുമെന്ന തിരിച്ചറിവുമാണ് അദ്ദേഹത്തെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. ദുബായില്‍ മാത്രം 150 കോടിയോളം വിലമതിക്കുന്ന വാഹനശേഖരമുള്ള റോയി, കഴിഞ്ഞ 15 വര്‍ഷമായി ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ റോയല്‍ സ്യൂട്ടിലായിരുന്നു താമസം. എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടതും നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു തുടങ്ങിയതും അദ്ദേഹത്തെ കടുത്ത വിഷാദത്തിലാഴ്ത്തിയിരുന്നു.
കമ്പനിയുടെ പ്രൊമോഷണല്‍ വീഡിയോകള്‍ ചെയ്തിരുന്ന രണ്ട് യൂട്യൂബര്‍മാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്. അതേസമയം, സി.ജെ. റോയിയുടെ വിയോഗം കമ്പനിയുടെ പ്രവര്‍ത്തനങ്ങളെ ബാധിക്കില്ലെന്നും എല്ലാ പ്രോജക്റ്റുകളും സുരക്ഷിതമാണെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി സി.എ. ജോസഫ് അറിയിച്ചു. റോയിയുടെ വ്യക്തിപരമായ കാരണങ്ങളാണ് മരണത്തിലേക്ക് നയിച്ചതെന്നും കമ്പനി വ്യക്തമാക്കി.
കേന്ദ്ര ഏജന്‍സികളുടെ നിരീക്ഷണം ശക്തമായതോടെ സാമ്പത്തിക സ്രോതസ്സുകള്‍ അടഞ്ഞതും, രാജകീയമായി നയിച്ചിരുന്ന ആഡംബര ജീവിതത്തിന് തടസ്സം നേരിടുമെന്ന തിരിച്ചറിവുമാണ് അദ്ദേഹത്തെ കടുംകൈയ്ക്ക് പ്രേരിപ്പിച്ചത്. ദുബായില്‍ മാത്രം 150 കോടിയോളം വിലമതിക്കുന്ന വാഹനശേഖരമുള്ള റോയി, കഴിഞ്ഞ 15 വര്‍ഷമായി ബംഗളൂരുവിലെ പഞ്ചനക്ഷത്ര ഹോട്ടലിലെ റോയല്‍ സ്യൂട്ടിലായിരുന്നു താമസം.
എന്നാല്‍ ബാങ്ക് അക്കൗണ്ടുകള്‍ മരവിപ്പിക്കപ്പെട്ടതും നിക്ഷേപകര്‍ പണം തിരികെ ചോദിച്ചു തുടങ്ങിയതും അദ്ദേഹത്തെ കടുത്ത വിഷാദത്തിലാഴ്ത്തിയിരുന്നു. കമ്പനിയുടെ പ്രൊമോഷണല്‍ വീഡിയോകള്‍ ചെയ്തിരുന്ന രണ്ട് യൂട്യൂബര്‍മാരുടെയും മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ട്.
Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.