കോഴിക്കോട്: പ്രതിപക്ഷനേതാവിന്റെ നേതൃത്വത്തില്‍ നടക്കുന്ന പുതുയുഗ യാത്രക്കിടെ കഴിഞ്ഞദിവസം ഉണ്ടായ സംഭവത്തില്‍ യു.ഡി.എഫിനുള്ളില്‍ കടുത്ത അതൃപ്തി. സാമൂഹികമാദ്ധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതുപോലെയല്ല വിഷയം എന്ന് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ വിശദീകരിക്കുന്നുണ്ടെങ്കിലും ഇത് ഒരു സുവര്ണ്ണാവസരമാക്കികൊണ്ട് ശക്തമായ പ്രചാരണമാണ് ഇടതുകേന്ദ്രങ്ങള്‍ അഴിച്ചുവിട്ടിരിക്കുന്നത്. കേരളത്തിലെ ജനങ്ങളെ സര്‍ക്കാരിനെതിരായ കാര്യങ്ങള്‍ ബോദ്ധ്യപ്പെടുത്താനായി ആരംഭിച്ച യാത്ര ഇപ്പോള്‍ തിരിച്ചടിയാകുന്ന മട്ടാണെന്നാണ് ലീഗ് ഉള്‍പ്പെടെ വിമര്‍ശിക്കുന്നത്.
പുതുയുഗ യാത്രയുടെ തുടക്കത്തില്‍ തന്നെ കല്ലുകടിയായിരുന്നു. അന്ന് മുന്‍ കെ.പി.സി.സിപ്രസിഡന്റ് കെ. സുധാകരന് കലഹിച്ച് പോയി എന്ന വാര്‍ത്തകളാണ് പരന്നിരുന്നത്. പിന്നീട് കണ്ണൂര്‍ ജില്ലയില്‍ നടന്ന ഒരു പരിപാടിയിലും അദ്ദേഹം പങ്കെടുത്തുമില്ല. എന്നാല്‍ അതും ഇടതുകേന്ദ്രങ്ങള്‍ വല്ലാതെ പ്രചരിപ്പിക്കാന്‍ ശ്രമിച്ചുവെങ്കിലും വേണ്ടത്ര പ്രാധാന്യം ലഭിച്ചിരുന്നില്ല. എന്നാല്‍ ഇന്നലെ കുറ്റ്യാടിയില്‍ നടന്ന സംഭവം കോണ്‍ഗ്രസിനും യു.ഡി.എഫിനുമാകെ നാണക്കേടായി എന്ന വിലയിരുത്തലാണ് മുന്നണിയില്‍ പൊതുവിലുള്ളത്.
അതിന് പ്രധാനകാരണം ഇന്ന് കോണ്‍ഗ്രസിലെ രണ്ടു പ്രമുഖ ചേരികളായി നില്ക്കുന്ന വി.ഡി. സതീശനും ഷാഫി പറമ്പിലുമാണ് ഇതിലെ ഘടകകങ്ങള്‍ എന്നതാണ്. തുടക്കത്തില്‍ സതീശനൊപ്പമായിരുന്ന ഷാഫി ഇപ്പോള്‍ അദ്ദേഹത്തിന്റെ ഏറ്റവും വലിയ എതിരാളിയായി മാറിയിട്ടുണ്ട്. കഴിഞ്ഞ തവണ പ്രതിപക്ഷനേതാവിനെ തെരഞ്ഞെടുത്തവേളയില് വളര്‍ത്തിവലുതാക്കിയ ഉമ്മന്‍ചാണ്ടിയുടെ നിര്‍ദ്ദേശം പോലും മറികടന്നുകൊണ്ടാണ് ഷാഫി സതീശനെ പിന്തുണച്ചത്. എന്നാല്‍ രാഹുല്‍ മാങ്കൂട്ടം വിഷയം വന്നതോടെ സതീശനും ഷാഫിയും തമ്മില്‍ അകലുകയായിരുന്നു.
രാഹുല്‍ മാങ്കൂട്ടത്തിനെതിരായ ആരോപണം ഉയര്‍ന്ന പശ്ചാത്തലത്തില്‍ ശക്തമായ നിലപാട് സ്വീകരിച്ച കോണ്‍ഗ്രസിലെ ചുരുക്കം ചില നേതാക്കളില്‍ ഒരാള്‍ സതീശനായിരുന്നു. എന്നാല്‍ ഈ ആരോപണങ്ങള്‍ക്ക് പിന്നില്‍ സതീശന് ആണെന്നായിരുന്നു മാങ്കൂട്ടം-ഷാഫി കൂട്ടുകെട്ടിന്റെ നിലപാട്. അതുകൊണ്ടുതന്നെ അന്നുമുതല്‍ ഷാഫിയും സതീശനും വിപരീതചേരികളിലുമാണ്. ഇപ്പോള്‍ ഷാഫി പറമ്പിലും കെ.സി. വേണുഗോപാലുമൊക്കെ ഉള്‍പ്പെടുന്നതാണ് അവരുടെ ഗ്രൂപ്പ്. സതീശനും കൂട്ടാളികളുമാണ് അവരുടെ ഏറ്റവും വലിയ എതിരാളികളും. അതുകൊണ്ടുതന്നെ ഇന്നലത്തെ സംഭവം കോണ്‍ഗ്രസിലെ ചേരിപോര് വീണ്ടും പുറത്തുകൊണ്ടുവരുന്നതാണോയെന്ന സംശയം ലീഗ് പ്രകടിപ്പിക്കുന്നുണ്ട്. തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന വേളയില്‍ അത് അത്ര ഗുണകരമാവില്ലെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
ഈ സംഭവത്തെ വ്യാപകപ്രചരണത്തിനുള്ള ഒരു വിഷയമായി ഇടതുമുന്നണി കേന്ദ്രങ്ങള്‍ മാറ്റിക്കഴിഞ്ഞിരിക്കുന്നു. തെരഞ്ഞെടുപ്പ് അടുത്തുവരുന്ന വേളയില്‍ ഇപ്പോള്‍ സാമൂഹികമാധ്യമങ്ങളുടെ കടിഞ്ഞാണ്‍ ഏറെക്കെുറെ മറ്റുള്ളവര്‍ക്കൊപ്പം കൈപ്പിടിയിലൊതുക്കാന്‍ ഇടതുകേന്ദ്രങ്ങള്ക്കും കഴിഞ്ഞിട്ടുണ്ട്. അതുകൊണ്ടുതന്നെ ഈ വിഷയം വലിയ രീതിയില്‍ പ്രചരിപ്പിക്കപ്പെടുകയുമാണ്. ഇതിനെ രണ്ടുതരത്തിലാണ് അവര്‍ ഉപയോഗിക്കുന്നത്. ഒന്നാമതായി കോണ്‍ഗ്രസിനുള്ളിലെ പോരുകള്‍ ചൂണ്ടിക്കാട്ടുന്നതിന് തന്നെയാണ്. രണ്ടാമതായി ഇടതുമുന്നണിയുടെ നേതൃത്വത്തില്‍ നടക്കുന്ന മൂന്ന് മേഖലാ ജാഥകളേയും യു.ഡി.എഫിന്റെ യാത്രയേയും തമ്മില്‍ താരതമ്യം ചെയ്തുകൊണ്ടുള്ളതാണ്. ഇത് വലിയതോതില്‍ തിരിച്ചടിക്ക് വഴിവയ്ക്കുമോയെന്ന ആശങ്കയാണ് യു.ഡി.എഫിലുള്ളത്.
അതുകൊണ്ടുതന്നെ ഈ യാത്ര കഴിയുന്നതുവരെ തെരഞ്ഞെടുപ്പ് പൂര്‍ത്തിയാകുന്നതുവരെ കോണ്‍ഗ്രസിലെ തമ്മിലടി നിര്‍ത്തിവയ്ക്കണമെന്നാണ് ലീഗിന്റെ ആവശ്യം. ഇത്തരത്തില്‍ പരസ്പരം പോരടിച്ച് മുന്നോട്ടുനീങ്ങിയാല്‍ തിരിച്ചടിക്കുള്ള എല്ലാ സാദ്ധ്യതകളുമുണ്ട്. ഈ തെരഞ്ഞെടുപ്പ് ഇടതുമുന്നണിയെ പുറത്താക്കാനുള്ള ഏറ്റവും നല്ല അവസരമാണ്. അത് വിട്ടുകളഞ്ഞാല്‍ പിന്നെ കേരളത്തില്‍ ഒരു തിരിച്ചുവരവിനുള്ള അവസരം നഷ്ടപ്പെടും. എക്കാലത്തും കോണ്‍ഗ്രസിനുള്ളിലെ തമ്മിലടിയാണ് യു.ഡി.എഫിന് പാരയായിട്ടുള്ളത്. അതുകൊണ്ട് ഇക്കുറി തെരഞ്ഞെടുപ്പുകഴിയുന്നതുവരെ ഇത്തരം വിഷയങ്ങള്‍ ഒഴിവാക്കണമെന്ന ആവശ്യവും അവര്‍ കോണ്‍ഗ്രസിന് മുന്നില്‍ വച്ചിട്ടുണ്ട്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


കോടികൾ പൊടിച്ചിട്ടും കെ ഫോൺ ‘ഹാങ്ങ്’ തന്നെ: ലക്ഷ്യം കാണാതെ അഭിമാന പദ്ധതി





