ന്യൂഡൽഹി: രാജ്യത്തെ ഞെട്ടിച്ച പുൽവാമ ഭീകരാക്രമണം നടന്നിട്ട് ഇന്ന് ഏഴ് വർഷം തികയുന്നു. 2019 ഫെബ്രുവരി 14-ന് ജമ്മു കശ്മീരിലെ പുൽവാമയിലുണ്ടായ ക്രൂരമായ ചാവേർ ആക്രമണത്തിൽ 40 സിആർപിഎഫ് ജവാൻമാരാണ് രാജ്യത്തിനായി വീരമൃത്യു വരിച്ചത്. രാജ്യത്തിന്റെ സുരക്ഷാ ചരിത്രത്തിലെ ഏറ്റവും കറുത്ത ദിനങ്ങളിലൊന്നായി ഈ ദിനം ഇന്നും സ്മരിക്കപ്പെടുന്നു. ജമ്മുവിൽ നിന്ന് ശ്രീനഗറിലേക്ക് 78 വാഹനങ്ങളിലായി യാത്ര തിരിച്ച 2500-ഓളം ജവാൻമാരുടെ വ്യൂഹത്തിന് നേരെയാണ് വൈകീട്ട് 3.15-ഓടെ ആക്രമണമുണ്ടായത്. ദേശീയപാത 44-ൽ ലെതപോറയ്ക്ക് സമീപം 300 കിലോയോളം
ശബരിമല: ആഗോള അയ്യപ്പസംഗമത്തിന്റെ പേരിൽ നടന്ന ധൂർത്തിന്റെയും അഴിമതിയുടെയും കൂടുതൽ തെളിവുകൾ പുറത്ത്. സമ്മേളനത്തിൽ പങ്കെടുത്തവരുടെ എണ്ണത്തെക്കാൾ കൂടുതൽ പേർ ഭക്ഷണം കഴിച്ചതായാണ് ബില്ലുകളിൽ രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രി ഭക്ഷണം കഴിക്കാൻ ആളില്ലാതിരുന്നിട്ടും മൂവായിരം പേരുടെ ഭക്ഷണത്തിനായി ലക്ഷങ്ങൾ ചെലവാക്കിയതായാണ് കണക്ക്. സമ്മേളന ദിവസം ഉച്ചയ്ക്ക് 5000 പേർ ഭക്ഷണം കഴിച്ചതിന് 8.5 ലക്ഷം രൂപ ചെലവായെന്നാണ് രേഖകൾ. എന്നാൽ സർക്കാർ കണക്ക് പ്രകാരം ആകെ 4000 പേർ മാത്രമാണ് സംഗമത്തിനെത്തിയത്. ഇതിലും വിചിത്രമാണ് രാത്രി ഭക്ഷണത്തിന്റെ കണക്ക്:3000
തിരുവനന്തപുരം: സംസ്ഥാന സർക്കാർ പ്രതിമാസം 80 ലക്ഷം രൂപ വാടക നൽകി ഉപയോഗിക്കുന്ന ഹെലികോപ്റ്ററിന്റെ യാത്ര സംബന്ധിച്ച വിവരങ്ങൾ വെളിപ്പെടുത്താൻ കഴിയില്ലെന്ന് പോലീസ്. ഹെലികോപ്റ്റർ എവിടെയൊക്കെ പറന്നു, ആരൊക്കെ യാത്ര ചെയ്തു തുടങ്ങിയ വിവരങ്ങൾ തേടി സമർപ്പിച്ച വിവരാവകാശ അപേക്ഷയ്ക്കാണ് “സമ്പൂർണ്ണ രഹസ്യം” എന്ന മറുപടി നൽകി അധികൃതർ കൈമലർത്തിയത്. വിവരങ്ങൾ രഹസ്യ വിഭാഗത്തിൽ ഉൾപ്പെടുന്നതാണെന്നും അതിനാൽ വിവരാവകാശ നിയമത്തിന്റെ പരിധിയിൽ വരില്ലെന്നുമാണ് പോലീസ് ആസ്ഥാനത്തെ വിശദീകരണം. ഡൽഹിയിലെ ചിപ്‌സൺ ഏവിയേഷൻ കമ്പനിയിൽ നിന്നാണ് മാസം 25
തിരുവനന്തപുരം: കല്യാണ സദ്യയ്ക്കിടെ പപ്പടം വിളമ്പാത്തതിനെച്ചൊല്ലിയുണ്ടായ തർക്കം ഒടുവിൽ കലാശിച്ചത് കൂട്ടത്തല്ലിൽ. ബാലരാമപുരം ഊരൂട്ടമ്പലത്തിന് സമീപം നീറമൺകരയിൽ നടന്ന വിവാഹസൽക്കാരത്തിനിടെയാണ് നാടകീയ സംഭവങ്ങൾ അരങ്ങേറിയത്. വരന്റെയും വധുവിന്റെയും ബന്ധുക്കളും സുഹൃത്തുക്കളും തമ്മിലുണ്ടായ വാക്കേറ്റം കയ്യാങ്കളിയിലേക്കും കസേരയേറിലേക്കും നീങ്ങുകയായിരുന്നു. ഭക്ഷണം വിളമ്പിക്കൊണ്ടിരുന്ന ഹാളിൽ വെച്ചാണ് പ്രശ്നങ്ങൾ തുടങ്ങിയത്. പപ്പടം ലഭിച്ചില്ലെന്ന പരാതിയുമായി തുടങ്ങിയ ചെറിയ വാക്കേറ്റം നിമിഷങ്ങൾക്കുള്ളിൽ അക്രമാസക്തമായി മാറുകയായിരുന്നു. അതിഥികൾ പരസ്പരം ചവിട്ടുന്നതും കസേരകൾ എടുത്ത് എറിയുന്നതുമായ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. മാറനല്ലൂർ, നരുവാമൂട് പൊലീസ് സ്റ്റേഷൻ
മലപ്പുറം: റീൽസ് താരങ്ങൾക്കും മോട്ടിവേഷണൽ സ്പീക്കർമാർക്കും സോഷ്യൽ മീഡിയ ഇൻഫ്ലുവെൻസർമാർക്കും ഇത് കഷ്ടകാലം. ഇങ്ങനെയുള്ളവർ ഇനിയൊന്ന് സൂക്ഷിക്കുന്നത് നന്നായിരിക്കും. റീൽസ് താരം മുരാരി തന്ത്രി,സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ഷിംജിത മുസ്തഫ എന്നിവരുടെ ദുരവസ്ഥമാറും മുമ്പേ മോട്ടിവേഷണൽ സ്പീക്കർ ഫിലിപ്പ് മമ്പാടും പോലീസിന്റെ പിടിയിലായി. ചെറിയ കുറ്റമല്ല,16 കാരിയെ പീഡിപ്പിച്ചതിന് ഫോക്സോ കേസിലാണ് ഫിലിപ്പ് അറസ്റ്റിലാ യിട്ടുള്ളത്. മോട്ടിവേഷണൽ സ്പീക്കർ മാത്രമല്ല ഫിലിപ്പ്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ കൂടിയായ ഇദ്ദേഹം മുൻ പൊലീസ് ഉദ്യോഗസ്ഥനുമാണ്. കൗൺസിലിങ്ങും നടത്തിയിരുന്നു. കോഴിക്കോട്
തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് സംബന്ധിച്ച് പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ടിനെ ചോദ്യം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. അയ്യപ്പ സംഗമത്തിൻ്റെ സംഘാടനച്ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം. അയ്യപ്പ സംഗമത്തിൻ്റെ സംഘടനത്തിനായി ഇത് വരെ ചിലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്. ഈ മൂന്ന് കോടി രൂപയും പൂർണ്ണമായും സ്പോൻസർഷിപ്പായി കിട്ടിയതാണെന്നും ഒരു കോടി രൂപ കൂടി സ്പോൻസർഷിപ്പായി കിട്ടിയിട്ടുണ്ടെന്നും പ്രശാന്ത് അറിയിച്ചു. ദേവസ്വം ബോർഡിന്റെ
തിരുവനന്തപുരം: കോൺഗ്രസ് തെരഞ്ഞെടുപ്പ് പ്രചരണ സമിതിയുടെ ആദ്യ യോഗം തിങ്കളാഴ്ച കെപിസിസി ആസ്ഥാനമായ ഇന്ദിരാഭവനിൽ ഉച്ചയ്ക്ക് 12ന് ചേരും. പ്രചരണ സമിതി അധ്യക്ഷൻ രമേശ് ചെന്നിത്തലയുടെ അധ്യക്ഷതയിൽ ചേരുന്ന യോഗത്തിൽ സംഘടനാ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ, കേരളത്തിൻറെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി ദീപാദാസ് മുൻഷി, കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് തുടങ്ങിയ മുതിർന്ന നേതാക്കൾ പങ്കെടുക്കുമെന്ന് കൺവീനർ ഷാഫി പറമ്പിൽ എംപി അറിയിച്ചു. ഇന്നലെയാണ് എ ഐ സി സി
ന്യൂഡൽഹി: ഭാരതത്തിന്റെ ഭരണനിർവ്വഹണ ചരിത്രത്തിൽ നാഴികക്കല്ലാകുന്ന പുതിയ സംയോജിത സമുച്ചയമായ ‘സേവാതീർത്ഥ്’ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു. സെൻട്രൽ വിസ്ത പദ്ധതിയുടെ ഭാഗമായി നിർമ്മിച്ച ഈ ആധുനിക സമുച്ചയത്തിലാണ് ഇനി മുതൽ പ്രധാനമന്ത്രിയുടെ ഓഫീസ് (PMO), ദേശീയ സുരക്ഷാ കൗൺസിൽ സെക്രട്ടേറിയറ്റ്, ക്യാബിനറ്റ് സെക്രട്ടേറിയറ്റ് എന്നിവ പ്രവർത്തിക്കുക. 1931 ഫെബ്രുവരി 13-ന് ന്യൂഡൽഹി ഇന്ത്യയുടെ തലസ്ഥാനമായി ഉദ്ഘാടനം ചെയ്യപ്പെട്ടതിന്റെ 95-ാം വാർഷികത്തിലാണ് ഈ പുതിയ മാറ്റം എന്നത് ഏറെ ശ്രദ്ധേയമാണ്. സൗത്ത് ബ്ലോക്കിലെ പഴയ ഓഫീസിൽ
കൊച്ചി: മെട്രോ യാത്രക്കാർക്ക് ഏറെ ആശ്വാസകരമായ തീരുമാനവുമായി കൊച്ചി മെട്രോ റെയിൽ ലിമിറ്റഡ് . ഞായറാഴ്ച മുതൽ കൊച്ചി മെട്രോ സർവീസുകൾ രാത്രി 11 മണി വരെ ലഭ്യമാകും. നിലവിൽ രാത്രി 10.30 വരെയായിരുന്ന സർവീസ് സമയമാണ് യാത്രക്കാരുടെ വർധനവ് പരിഗണിച്ച് നീട്ടിയത്. ഇതിനുപുറമെ, വരാനിരിക്കുന്ന ശിവരാത്രി ആഘോഷങ്ങളോടനുബന്ധിച്ച് പ്രത്യേക സർവീസുകൾ നടത്താനും അധികൃതർ തീരുമാനിച്ചു. മെട്രോ ഉപയോഗിക്കുന്ന യാത്രക്കാരുടെ എണ്ണത്തിൽ സമീപകാലത്ത് വലിയ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. രാത്രി വൈകിയും മെട്രോയെ ആശ്രയിക്കുന്നവരുടെ സൗകര്യാർത്ഥമാണ് പുതിയ സമയക്രമം
തിരുവനന്തപുരം: വിടപറയുമ്പോഴും അഞ്ച് പേർക്ക് പുതുജീവൻ നൽകി പത്തുമാസം പ്രായമുള്ള ആലിൻ ഷെറിൻ എബ്രഹാം കേരളത്തിന്റെ നൊമ്പരമാകുന്നു. സംസ്ഥാനത്തെ ഏറ്റവും പ്രായം കുറഞ്ഞ അവയവദാതാവാണ് മസ്തിഷ്ക മരണം സംഭവിച്ച ഈ കുരുന്ന്. പത്തനംതിട്ട മല്ലപ്പള്ളി സ്വദേശികളുടെ മകളായ ആലിൻ ഷെറിൻ, റോഡപകടത്തെ തുടർന്നാണ് മരണത്തിന് കീഴടങ്ങിയത്. മകളുടെ വേർപാടിലും മറ്റൊരു ജീവൻ നിലനിൽക്കണമെന്ന മാതാപിതാക്കളുടെ ഉദാത്തമായ തീരുമാനമാണ് അവയവദാനത്തിലേക്ക് നയിച്ചത്. ആലിന്റെ അവയവങ്ങൾ ദാനം ചെയ്യുന്ന വിവരം ആരോഗ്യമന്ത്രി വീണാ ജോർജ് ഔദ്യോഗിക ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് പങ്കുവെച്ചത്.










