തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമത്തിന്റെ ചെലവ് സംബന്ധിച്ച് പുറത്തുവന്ന ഓഡിറ്റ് റിപ്പോർട്ടിനെ ചോദ്യം ചെയ്ത് തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡന്റ് പി എസ് പ്രശാന്ത്. അയ്യപ്പ സംഗമത്തിൻ്റെ സംഘാടനച്ചിലവുമായി ബന്ധപ്പെട്ട് തെറ്റിദ്ധാരണ പരത്തുവാൻ ശ്രമിക്കുകയാണെന്നാണ് അദ്ദേഹത്തിന്റെ ആരോപണം.
അയ്യപ്പ സംഗമത്തിൻ്റെ സംഘടനത്തിനായി ഇത് വരെ ചിലവഴിച്ചത് വെറും മൂന്ന് കോടി മാത്രമാണ്. ഈ മൂന്ന് കോടി രൂപയും പൂർണ്ണമായും സ്പോൻസർഷിപ്പായി കിട്ടിയതാണെന്നും ഒരു കോടി രൂപ കൂടി സ്പോൻസർഷിപ്പായി കിട്ടിയിട്ടുണ്ടെന്നും പ്രശാന്ത് അറിയിച്ചു.
ദേവസ്വം ബോർഡിന്റെ “മതപരമായ സമ്മേളനങ്ങൾ പ്രഭാഷണങ്ങൾ “എന്ന ഹെഡിൽ നിന്ന് 3 കോടി രൂപ സംഘാടനത്തന് വേണ്ടി അഡ്വാൻസായി എടുത്തിരുന്നു. സ്പോൻസർഷിപ്പ് കിട്ടിയ മുറയ്ക്ക് അത് കഴിഞ്ഞ ഒക്ടോബർ 17ന് കൃത്യമായി തിരിച്ചടയ്ക്കുകയും ചെയ്തിരുന്നു. ഇതല്ലാതെ ഒരു രൂപ പോലും ഇത് വരെ ദേവസ്വം ബോർഡിൽ നിന്നും ചിലവഴിച്ചിട്ടില്ല.
ആകെച്ചിലവായ തുകയെ സംബന്ധിച്ച് ദേവസ്വം കമ്മീഷണർ കഴിഞ്ഞ നവംബർ 4ന് കോടതിയിൽ നൽകിയ ഇടക്കാല റിപ്പോർട്ടിൽ പറഞ്ഞിരിക്കുന്ന തുക 4.5 കോടിയും ജി എസ് ടി യും എന്നാണ്. എന്നാൽ ഇപ്പോൾ വന്നിരിക്കുന്ന ഈ റിപ്പോർട്ട് എന്തടിസ്ഥാനത്തിൽ നൽകി എന്നത് അന്വേഷിക്കപ്പെടേണ്ടതാണെന്ന് പ്രശാന്ത് ചൂണ്ടിക്കാട്ടുന്നു. ഈ കണക്കുകൾ ആർക്ക് വേണമെങ്കിലും പരിശോധിക്കാവുന്നതാണെന്ന് പ്രശാന്ത് പറയുന്നു.


തൊടുപുഴയില്‍ ‘ജോസഫ്’ യുഗം മാറുന്നു; അപു ജോണ്‍ ജോസഫ് സ്ഥാനാര്‍ത്ഥി; കേരള കോണ്‍ഗ്രസില്‍ ‘പുത്രവാത്സല്യം’ തുടരുന്നു; മക്കളിലൂടെ തലമുറമാറ്റം പൂര്‍ത്തിയാക്കി കേരളാ കോണ്‍ഗ്രസ് ജോസഫ് വിഭാഗവും
ജന്മഭൂമിയില് തങ്ങളുടെയും മുനീറിന്റെയും എഡിറ്റോറിയല്‍ ലേഖനങ്ങള്‍, ചന്ദ്രികയുടെ എഡിറ്റോറിയല്‍ പേജ് ജന്മഭൂമിയില്; അച്ചടിപ്പിശകല്ല, അന്തര്‍ധാരയെന്ന് മുഖ്യമന്ത്രിയുടെ പ്രസ് സെക്രട്ടറി പി.എം.മനോജ്





