കോയമ്പത്തൂർ: കോയമ്പത്തൂർ ഇഷ യോഗ കേന്ദ്രത്തിൽ നടക്കുന്ന ഈ വർഷത്തെ മഹാശിവരാത്രി ആഘോഷങ്ങളിൽ കേന്ദ്ര പ്രതിരോധമന്ത്രി രാജ്നാഥ് സിങ് മുഖ്യാതിഥിയായി പങ്കെടുക്കും. ആദിയോഗി പ്രതിമയ്ക്ക് മുന്നിൽ ഫെബ്രുവരി 15-ന് വൈകുന്നേരം 6 മണിക്ക് ആരംഭിച്ച് 16-ന് പുലർച്ചെ 6 മണി വരെ നീണ്ടുനിൽക്കുന്ന വിപുലമായ ചടങ്ങുകളാണ് സംഘടിപ്പിച്ചിരിക്കുന്നത്. സദ്ഗുരു ജഗ്ഗി വാസുദേവിന്റെ നേതൃത്വത്തിലുള്ള ധ്യാനവും വിവിധ കലാപരിപാടികളും ആഘോഷത്തിന്റെ ഭാഗമാകും.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നായി ആയിരക്കണക്കിന് ഭക്തർ പങ്കെടുക്കുന്ന ഈ സംഗീത-സാംസ്കാരിക നിശയിൽ പ്രഗത്ഭരായ കലാകാരന്മാർ അണിനിരക്കും. തമിഴ്നാട്ടിൽ നിന്നുള്ള പ്രമുഖ റാപ്പർ ബ്ലേസ്, ഗുജറാത്തി നാടൻ കലാകാരൻ ആദിത്യ ഗഡ്വി, തബല വിദ്വാൻ പ്രശാന്ത് സോണാഗ്ര, ഗായകരായ സ്വാഗത് റാത്തോഡ്, പൃഥ്വി ഗന്ധർവ്, സ്വരൂപ് ഖാൻ തുടങ്ങിയവർ സംഗീത വിരുന്നൊരുക്കും.
ധ്യാനലിംഗവും ലിംഗഭൈരവി ക്ഷേത്രവും ശിവരാത്രി ദിവസം മുഴുവൻ സമയവും ഭക്തർക്കായി തുറന്നിരിക്കും. ധ്യാനലിംഗത്തിൽ പൊതുജനങ്ങൾക്ക് നേരിട്ട് അഭിഷേകം നടത്താനുള്ള സൗകര്യവും യോഗേശ്വരലിംഗ മഹാ അഭിഷേകവും ഉണ്ടായിരിക്കും കുടിവെള്ളം, അന്നദാനം, മെഡിക്കൽ സൗകര്യം, പാർക്കിംഗ് എന്നിവയ്ക്കായി വിപുലമായ സജ്ജീകരണങ്ങൾ ഏർപ്പെടുത്തിയതായി സംഘാടക സമിതി ഭാരവാഹികളായ രവീന്ദ്രനും ശരവണനും അറിയിച്ചു.മലയാളം, തമിഴ് ഉൾപ്പെടെ 28 ഭാഷകളിൽ പരിപാടികൾ തത്സമയം പ്രക്ഷേപണം ചെയ്യും. കേരളത്തിലെ 29 ക്ഷേത്രങ്ങളിലും തമിഴ്നാട്ടിലെ 60 കേന്ദ്രങ്ങളിലും തത്സമയ പ്രദർശനം ഉണ്ടായിരിക്കും.
മഹാശിവരാത്രിക്ക് മുന്നോടിയായി പർബയാൻ ചാറ്റർജിയുടെ സിത്താർ കച്ചേരി ഉൾപ്പെടെയുള്ള വിവിധ കലാപരിപാടികൾ ഇതിനോടകം ആരംഭിച്ചു കഴിഞ്ഞു. വെള്ളിയാഴ്ച ഭരത് സുന്ദറിന്റെയും ശനിയാഴ്ച വൈഭവ് അരേകറുടെയും സംഗീത കച്ചേരികൾ അരങ്ങേറും.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


ടിവികെ അധ്യക്ഷന്‍ വിജയ്ക്കെതിരെ കേസെടുത്തു; സ്റ്റാലിന്റെ മണ്ഡലത്തില്‍ ചട്ടലംഘനം നടത്തിയെന്ന് പരാതി; 5 വകുപ്പുകള്‍ ചുമത്തി കേസെടുത്തത് ചെന്നൈ പോലീസ്!





