തിരുവനന്തപുരം: ആഗോള അയ്യപ്പസംഗമവുമായി ബന്ധപ്പെട്ട് ഉയർന്നുവരുന്ന സാമ്പത്തിക ക്രമക്കേടുകൾ ഭക്തസമൂഹത്തിന് വലിയ വേദനയുണ്ടാക്കുന്നതാണെന്ന് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. യുവതീ പ്രവേശന വിഷയത്തിൽ തുടങ്ങിയ ശബരിമല വിരോധം സർക്കാർ ഇപ്പോഴും തുടരുകയാണെന്നും കോൺക്ലേവുകൾ നടത്തുന്നത് വെറും വെട്ടിപ്പിനാണെന്നും അദ്ദേഹം ആരോപിച്ചു. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
വെറും ഒരു പരിപാടിക്ക് ഏഴ് കോടി രൂപ എങ്ങനെ ചെലവ് വന്നുവെന്ന് മന്ത്രി വി.എൻ. വാസവൻ വ്യക്തമാക്കണം. പരിപാടി കഴിഞ്ഞ ശേഷം സ്പോൺസർമാരെ കണ്ടെത്തുന്നത് എന്ത് അടിസ്ഥാനത്തിലാണ്? ടെൻഡർ വിളിക്കാതെ ഊരാളുങ്കൽ സൊസൈറ്റിക്ക് കരാർ നൽകിയത് ചട്ടവിരുദ്ധമാണ്. കൃത്യമായ അന്വേഷണം നടന്നാൽ സർക്കാരിന്റെ പല പ്രമുഖരും അഴികൾക്കുള്ളിലാകുമെന്ന് ചെന്നിത്തല മുന്നറിയിപ്പ് നൽകി. ജനങ്ങളുടെ നികുതിപ്പണം ഉപയോഗിച്ച് കെഎസ്ആർടിസി ബസുകളിൽ സർക്കാർ പരസ്യം നൽകി യാഥാർത്ഥ്യങ്ങൾ മൂടിവെക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു.
വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിനെക്കുറിച്ച് സംസാരിച്ച ചെന്നിത്തല, കോൺഗ്രസ് തികഞ്ഞ ഐക്യത്തോടെയാകും മത്സരരംഗത്തിറങ്ങുക എന്ന് വ്യക്തമാക്കി. കെപിസിസി നേതൃയോഗത്തിൽ തെരഞ്ഞെടുപ്പ് സംബന്ധിച്ച കൂടുതൽ തീരുമാനങ്ങൾ എടുക്കും. വെറും അധികാരമാറ്റമല്ല, ഒരു ‘പുതിയ കേരളം’ സൃഷ്ടിക്കുകയാണ് ലക്ഷ്യം. ഇത്തവണ സ്ഥാനാർത്ഥി പട്ടികയിൽ ചെറുപ്പക്കാർക്ക് അർഹമായ പരിഗണന നൽകും.
സിറ്റിംഗ് എംപിമാരും എംഎൽഎമാരും മത്സരിക്കണമോ എന്ന കാര്യത്തിൽ പാർട്ടി ഹൈക്കമാൻഡ് ആകും അവസാന തീരുമാനമെടുക്കുക എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ തെരഞ്ഞെടുപ്പിൽ പ്രധാന ആയുധമാക്കാനാണ് യുഡിഎഫ് നീക്കം. അഴിമതിക്കഥകൾ ജനമധ്യത്തിൽ തുറന്നുകാട്ടുമെന്ന് ചെന്നിത്തല വ്യക്തമാക്കി.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
ദിലീപിന് വീണ്ടും തിരിച്ചടി: എറണാകുളം ശിവക്ഷേത്രത്തിലെ ചടങ്ങിന് ക്ഷണിച്ചത് വിവാദമായി; ഒഴിവാക്കി
ദിലീപിന് വീണ്ടും തിരിച്ചടി: എറണാകുളം ശിവക്ഷേത്രത്തിലെ ചടങ്ങിന് ക്ഷണിച്ചത് വിവാദമായി; ഒഴിവാക്കി







