ടോക്കിയോ: സ്മാര്‍ട്ട്ഫോണുകളും ബാങ്ക് ലോക്കറുകളും സുരക്ഷിതമാക്കാന്‍ ഫിംഗര്‍ പ്രിന്റ് ഉപയോഗിക്കാറുണ്ട്. എന്നാല്‍ ജപ്പാനില്‍ ഇതേ സാങ്കേതികവിദ്യ അടിവസ്ത്രങ്ങളിലും പരീക്ഷിച്ച് ലോകത്തെ ഞെട്ടിച്ചിരിക്കുകയാണ്. തന്റെ പങ്കാളിയുടെ വിരലടയാളം ഉണ്ടെങ്കില്‍ മാത്രം തുറക്കാന്‍ കഴിയുന്ന ഒരു ‘സ്മാര്‍ട്ട് ബ്രാ’ ആണ് ജാപ്പനീസ് യുവാവ് വികസിപ്പിച്ചെടുത്തത്.
സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുകയാണ് സ്മാര്‍ട്ട് ബ്രാ.യൂക്കി ഐസാവ എന്ന ജാപ്പനീസ് ഇന്വെന്ററാണ് ഈ കൗതുകരമായ ബ്രാ നിര്‍മ്മിച്ചത്. സാങ്കേതികമായി സങ്കീര്‍ണ്ണവുമായ കണ്ടുപിടുത്തങ്ങള്‍ നടത്തുന്നതില്‍ പേരുകേട്ടയാളാണ് ഇദ്ദേഹം.

ഈ സ്മാര്‍ട്ട് ബ്രായുടെ പ്രവര്‍ത്തനത്തിന് പിന്നില്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് മൈക്രോ സെര്‍വോ മോട്ടോറാണ്. ശരിയായ വിരലടയാളം ലഭിച്ചാല്‍ ഹുക്ക് തുറക്കുന്നത് ഈ മോട്ടോര്‍ ഉപയോഗിച്ചാണ്.ഇതിലുപയോഗിച്ചിരിക്കുന്ന മൈക്രോ കണ്ട്രോളര് സെന്‍സറില്‍ നിന്നുള്ള വിവരങ്ങള്‍ വിശകലനം ചെയ്ത് മോട്ടോറിന് നിര്‍ദ്ദേശം നല്കുന്നു.
ഐസാവ പങ്കുവെച്ച വീഡിയോയില്‍, മറ്റാരെങ്കിലും ബ്രാ തുറക്കാന്‍ ശ്രമിച്ചാല്‍ അത് ലോക്കായി തന്നെ ഇരിക്കുകയും, എന്നാല്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വിരലടയാളം പതിപ്പിച്ചാല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ അത് തനിയെ തുറക്കുകയും ചെയ്യുന്നത് കാണാം.
കണ്ടുപിടുത്തം വൈറലായതോടെ സോഷ്യല്‍ മീഡിയയില്‍ ബ്രായെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര് കമന്റിട്ടു. ചിലര്‍ ഇതിനെ വെറുമൊരു ആധുനിക ടെക്നോളജിയായി കാണുമ്പോള്‍, വലിയൊരു വിഭാഗം ഇതിനെതിരെ ശക്തമായ വിമര്‍ശനം ഉയര്‍ത്തുന്നുണ്ട്.
ഇതൊരു സ്ത്രീവിരുദ്ധമായ ആശയമാണെന്നും സ്ത്രീകളുടെ ശരീരത്തിന്മേലുള്ള നിയന്ത്രണം മറ്റൊരാള്‍ക്ക് നല്‍കുന്നത് അംഗീകരിക്കാനാവില്ലെന്നും വിമര്‍ശനം ഉയരുന്നു. എന്നാല്‍
പങ്കാളികള്‍ തമ്മിലുള്ള അവിശ്വാസത്തെ പ്രോത്സാഹിപ്പിക്കുന്ന ഒന്നാണിതെന്നും ഒരു കൂട്ടര് വാദിക്കുന്നു.
എന്നാല്‍ വാര്‍ത്തകള്‍ ഇത്തരത്തില്‍ പ്രചരിക്കുന്നുണ്ടെങ്കിലും ഇതിന്റെ യാഥാര്‍ത്ഥ്യം മറ്റൊന്നാണ്, ഇതൊരു കൗതുക പരീക്ഷണം മാത്രമാണ്. ബ്രാ വിപണിയില്‍ ഇറക്കാന്‍ നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്നില്ല. ഐസാവ തന്റെ വിനോദത്തിന്റെ ഭാഗമായി നിര്‍മ്മിച്ച ഒരു ‘പ്രോട്ടോടൈപ്പ്’ മാത്രമാണിത്.


ശസ്ത്രക്രിയയ്ക്കിടെ രോഗിയുടെ വയറ്റിൽ ഉപകരണം കുടുങ്ങിയ സംഭവം : മനുഷ്യാവകാശ കമ്മീഷൻ കേസെടുത്തു;ഉഷാ ജോസഫിന് നാളെ നിർണ്ണായക ശസ്ത്രക്രിയ!
എ. പത്മകുമാറിനെ സിപിഎം പുറത്താക്കിയേക്കും; വാട്സാപ്പ് ഗ്രൂപ്പിൽ നിന്ന് പുറത്താക്കിയതിന് പിന്നാലെ വിശദീകരണം തേടി പാർട്ടി നോട്ടീസ് നൽകി. ‘സ്വർണ്ണക്കൊള്ള’ പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയെന്ന് വിലയിരുത്തൽ





