ഡല്‍ഹി : മുന്‍ മുഖ്യമന്ത്രി വി.എസ്. അച്യുതാനന്ദന്റെ മകന് വി.എ. അരുണ്‍ കുമാര്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ മത്സരിക്കാനുള്ള സാധ്യത തള്ളിക്കളയാതെ രംഗത്തെത്തി. വി.എസിന്റെ മുന്‍ പി.എ എ. സുരേഷ് മലമ്പുഴയില്‍ യു.ഡി.എഫ് സ്വതന്ത്രനായി മത്സരിക്കാന്‍ തീരുമാനിച്ചതിന് തൊട്ടുപിന്നാലെയാണ് അരുണ്‍ കുമാറിന്റെ ഈ പ്രതികരണം.
തന്റേത് ഒരു പാര്‍ട്ടി കുടുംബമാണെന്നും പാര്‍ട്ടി ആവശ്യപ്പെട്ടാല്‍ മത്സരിക്കാന്‍ തയ്യാറാണെന്നും അദ്ദേഹം വ്യക്തമാക്കി. സ്ഥാനാര്‍ത്ഥിത്വത്തെക്കുറിച്ച് നിലവില്‍ ഔദ്യോഗിക ചര്‍ച്ചകളൊന്നും നടന്നിട്ടില്ലെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു.വി.എസ് അച്യുതാനന്ദനുമായി വൈകാരികമായി ഏറെ ബന്ധമുള്ള മണ്ഡലമാണ് മലമ്പുഴയെന്നും അവിടുത്തെ കാര്യങ്ങള്‍ പാര്‍ട്ടി തീരുമാനിക്കുമെന്നും അദ്ദേഹം പറഞ്ഞു.
വി.എസിന്റെ മുന്‍ സഹായി സുരേഷ് യു.ഡി.എഫ് പക്ഷത്തേക്ക് പോയത് അദ്ദേഹത്തിന്റെ വ്യക്തിപരമായ തീരുമാനമാണെന്നും അതിനെക്കുറിച്ച് കൂടുതല്‍ അറിയില്ലെന്നുമാണ് അരുണ്‍ കുമാറിന്റെ നിലപാട്.അതേസമയം, യു.ഡി.എഫ് വേദിയില്‍ സി.പി.എം നേതൃത്വത്തിനെതിരെ കടുത്ത വിമര്‍ശനമാണ് എ. സുരേഷ് ഉന്നയിച്ചത്. ‘ഇടതുപക്ഷം ഇപ്പോള്‍ ഇടതുപക്ഷമല്ലാതായി മാറിയിരിക്കുന്നു. പാര്‍ട്ടിയെ സ്നേഹിക്കുന്നവര്‍ അസംതൃപ്തരാണ്’ എന്ന് അദ്ദേഹം പറഞ്ഞു. വി.എസിന് പാര്‍ട്ടി നല്‍കിയത് ‘ക്യാപിറ്റല്‍ പണിഷ്മെന്റ്’ ആണെന്നും അതേ ശിക്ഷയാണ് തനിക്കും ലഭിച്ചതെന്നും സുരേഷ് ആരോപിച്ചു.
റാപ്പർ വേടന്റെ വിവാഹതീയതി പുറത്തുവിട്ട് എം.വി. ഗോവിന്ദൻ! നവമി ലതയുമായി തൃശൂരിൽ രജിസ്റ്റർ വിവാഹം


കര്‍മപഥത്തിലേക്ക് 60 പുതിയ എസ്.ഐമാര്‍; പോലീസ് അക്കാദമിയില്‍ പാസിംഗ് ഔട്ട് പരേഡ് നടന്നു





