മോദിയോ രാഹുലോ? ; താപ്സി പന്നുവിന്റെ ‘കൈകൂപ്പിയുള്ള’ മറുപടി വൈറല്‍!

ബോളിവുഡ് താരം താപ്‌സി പന്നുവിന്റെ രാഷ്ട്രീയ പ്രതികരണം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിതെളിച്ചിരിക്കുകയാണ്. ടിവി 9  സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുത്തപ്പോഴാണ് തമാശരൂപേണയാണെങ്കിലും രാജ്യത്തെ നിലവിലെ രാഷ്ട്രീയ സാഹചര്യത്തെക്കുറിച്ച് നടി പരോക്ഷമായി പരാമർശിച്ചത്.

അവതാരകൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെയും ചിത്രങ്ങൾ കാണിച്ചുകൊണ്ട് ഇതിൽ നിന്ന് ഒരാളെ തിരഞ്ഞെടുക്കാൻ താപ്‌സിയോട് ആവശ്യപ്പെട്ടു. ഒരു നിമിഷം പോലും വൈകാതെ നടി നരേന്ദ്ര മോദിയെ തിരഞ്ഞെടുത്തു.എന്തുകൊണ്ടാണ് മോദിയെ തിരഞ്ഞെടുത്തതെന്ന അവതാരകന്റെ ചോദ്യത്തിന് നടി നൽകിയ മറുപടിയാണ് ശ്രദ്ധേയമായത്. “എനിക്ക് ഇനിയും ഈ നാട്ടിൽ ജീവിക്കണം” എന്ന് കൈകൂപ്പി ചിരിച്ചുകൊണ്ടായിരുന്നു താപ്‌സിയുടെ മറുപടി. അവതാരകൻ ആവർത്തിച്ച് ചോദിച്ചപ്പോഴും, “ഒന്നുമില്ല, എനിക്ക് ഇനിയും ഇവിടെ ജീവിക്കണം എന്നത് തന്നെയാണ് ഞാൻ അർത്ഥമാക്കിയത്” എന്ന് നടി വ്യക്തമാക്കി.

താപ്‌സി മോദിയെ പിന്തുണച്ചു എന്നതിലുപരി, രാജ്യത്തെ അഭിപ്രായ സ്വാതന്ത്ര്യത്തെയും രാഷ്ട്രീയ സാഹചര്യത്തെയും പരിഹസിക്കാനാണ് നടി ഇത്തരമൊരു മറുപടി നൽകിയതെന്നാണ് ഭൂരിഭാഗം ആളുകളുടെയും വിലയിരുത്തൽ. കേന്ദ്ര സർക്കാരിന്റെ വിവിധ നയങ്ങൾക്കെതിരെയും കർഷക സമരത്തിനെതിരെയും നേരത്തെ ശബ്ദമുയർത്തിയിട്ടുള്ള താരമാണ് താപ്‌സി. ആ പശ്ചാത്തലത്തിൽ ഈ മറുപടിയെ ഗൗരവത്തോടെയാണ് സോഷ്യല്‍ മീഡിയയിലടക്കം ചര്‍ച്ച ചെയ്യുന്നത്.

Disclaimer: The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, വയർലെസ്സ് മീഡിയയുടെ അല്ല. ഇവിടെ കുറിക്കുന്ന പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സമൂഹത്തിൽ ഭിന്നതയോ സ്‌പർധയോ വളർത്തുന്നതോ, അധിക്ഷേപമാകുന്നതോ, അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.