കോഴിക്കോട്: റോഡിലെ ഗതാഗതക്കുരുക്ക് ഒഴിവാക്കാൻ ഫുട്പാത്തിലൂടെ സ്കൂട്ടർ ഓടിച്ചെത്തിയ നിയമലംഘകനെ തടഞ്ഞുനിർത്തി പാഠം പഠിപ്പിച്ച വയോധികയുടെ വീഡിയോ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നു. കോഴിക്കോട് ചാലപ്പുറം സ്വദേശിനിയായ പ്രഭാവതി അമ്മയാണ് നിയമലംഘകർക്ക് മുന്നിൽ സധൈര്യം നിലയുറപ്പിച്ച് ഇപ്പോൾ ‘പാൻ കേരള’ സ്റ്റാറായി മാറിയിരിക്കുന്നത്.
എരഞ്ഞിപ്പാലം ട്രാഫിക് സിഗ്നലിന് സമീപമായിരുന്നു സിനിമാ സ്റ്റൈലിനെ വെല്ലുന്ന ഈ സംഭവം. പ്രഭാവതി അമ്മ ഫുട്പാത്തിലൂടെ നടന്നു വരുമ്പോൾ എതിർദിശയിൽ നിന്ന് ഒരു സ്കൂട്ടർ പാഞ്ഞെത്തുകയായിരുന്നു. വഴിമാറിക്കൊടുക്കാൻ തയ്യാറാവാതിരുന്ന വയോധിക സ്കൂട്ടർ അവിടെത്തന്നെ തടഞ്ഞു. യാത്രികൻ കയർത്തു സംസാരിക്കുകയും മുന്നോട്ടുപോകാൻ ശ്രമിക്കുകയും ചെയ്തെങ്കിലും പ്രഭാവതി ഒരടി പോലും പിന്നോട്ട് മാറിയില്ല.
കാലുകൾ കൊണ്ട് വാഹനം തടഞ്ഞുനിർത്തി യാത്രക്കാരനെ വിരട്ടിയ പ്രഭാവതി, നിയമലംഘനം തുടർന്നാൽ വിടുമെന്ന് കരുതിയ യാത്രക്കാരന് കനത്ത തിരിച്ചടിയാണ് നൽകിയത്.വാഹനം മാറ്റാൻ യാത്രികൻ തയ്യാറാകാതെ വന്നതോടെ തന്റെ ബാഗിൽ നിന്നും മൊബൈൽ ഫോൺ പുറത്തെടുത്ത് ദൃശ്യങ്ങൾ പകർത്താൻ പ്രഭാവതി തുടങ്ങുകയായിരുന്നു. ഇതോടെ പതറിപ്പോയ സ്കൂട്ടർ യാത്രികൻ വണ്ടി തിരിച്ച് റോഡിലൂടെ തന്നെ പോകാൻ നിർബന്ധിതനായി.
കേരളത്തിൽ ഉഷ്ണതരംഗം: 12 ജില്ലകളിൽ യെല്ലോ അലർട്ട്; ജാഗ്രതാ നിർദ്ദേശവുമായി ആരോഗ്യവകുപ്പ്
തൊട്ടടുത്ത കെട്ടിടത്തിന് മുകളിൽ നിന്നു ആരോ പകർത്തിയ ഈ ദൃശ്യങ്ങൾ നിമിഷങ്ങൾക്കകം ഇന്റർനെറ്റിൽ വൈറലായി. വയോധികയുടെ ചങ്കൂറ്റത്തിന് അഭിനന്ദന പ്രവാഹമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.ഫുട്പാത്തിലൂടെ ഇരുചക്രവാഹനങ്ങൾ ചീറിപ്പായുന്നത് കാൽനടയാത്രക്കാർക്ക് വലിയ ഭീഷണിയാണെന്നും, ഇത് സഹിക്കാൻ കഴിയാതെ വന്നപ്പോഴാണ് പ്രതികരിച്ചതെന്നും പ്രഭാവതി അമ്മ പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. നിയമലംഘനങ്ങൾക്കെതിരെ മൗനം പാലിക്കാതെ പ്രതികരിക്കാൻ തയ്യാറായ ഈ വയോധിക ഇപ്പോൾ നാട്ടിലെ വലിയ ചർച്ചാവിഷയമാണ്.
View this post on Instagram


കൊച്ചി മെട്രോയുടെ ചുവടുപിടിച്ച് വാട്ടര്‍ മെട്രോയും രാജ്യമെങ്ങും; ബെഹ്റയുടെ ‘മാസ്റ്റര്‍ പ്ലാനിന്’ കേന്ദ്രത്തിന്റെ പച്ചക്കൊടി; ഡല്‍ഹി മെട്രോയ്ക്ക് ഡിഎംആര്‍സി എങ്ങനെയോ, അതുപോലെ ഇനി ഇന്ത്യയിലെ വാട്ടര്‍ മെട്രോകള്‍ക്ക് കൊച്ചി വാട്ടര്‍ മെട്രോ വഴികാട്ടും




