തിരുവനന്തപുരം: കേരളത്തിൽ ഉഷ്ണതരംഗത്തിന് സമാനമായ സാഹചര്യവും ചൂട് അസഹനീയമായി തുടരുന്ന പശ്ചാത്തലത്തിലും പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു. സംസ്ഥാനത്തെ വിവിധ ജില്ലകളിൽ താപനില ഉയരുന്ന സാഹചര്യത്തിൽ സൂര്യാഘാതം ഉൾപ്പെടെയുള്ള ആരോഗ്യപ്രശ്നങ്ങൾ ഒഴിവാക്കാൻ സ്വയം പ്രതിരോധ മാർഗങ്ങൾ സ്വീകരിക്കണം.
നിലവിലെ കാലാവസ്ഥാ റിപ്പോർട്ടുകൾ പ്രകാരം ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. പാലക്കാട്, കൊല്ലം ജില്ലകളിൽ താപനില 38 ഡിഗ്രി സെൽഷ്യസ് വരെ ഉയരാൻ സാധ്യതയുണ്ടെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. കൂടാതെ കണ്ണൂർ, കോഴിക്കോട്, തൃശൂർ, എറണാകുളം, കോട്ടയം, പത്തനംതിട്ട, ആലപ്പുഴ ജില്ലകളിൽ 37 ഡിഗ്രി വരെയും തിരുവനന്തപുരം, കാസർഗോഡ്, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി വരെയും ചൂട് വർധിച്ചേക്കാം.
ഈ സാഹചര്യത്തിൽ രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് 3 മണി വരെയുള്ള സമയത്ത് നേരിട്ട് വെയിൽ ഏൽക്കുന്നത് ഒഴിവാക്കണമെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി അറിയിച്ചു. അൾട്രാവയലറ്റ് രശ്മികളുടെ സാന്നിധ്യം ഈ സമയത്ത് കൂടുതലായതിനാൽ നിർജലീകരണം തടയാൻ ധാരാളം വെള്ളം കുടിക്കണമെന്നും അയഞ്ഞ കോട്ടൺ വസ്ത്രങ്ങൾ ധരിക്കാൻ ശ്രദ്ധിക്കണമെന്നും അധികൃതർ ഓർമ്മിപ്പിച്ചു.
എം എസ് സന്തോഷ് ഇനി പോലീസ് സൂപ്രണ്ട്; സസ്പെൻഷനും തഴയപ്പെടലിനും ഒടുവിൽ ഉദ്യോഗക്കയറ്റം


പൊലീസ് പടയില്‍ വന്‍ അഴിച്ചുപണി; സംസ്ഥാനത്ത് 400-ലധികം സി.ഐമാര്‍ക്ക് കൂട്ടസ്ഥലംമാറ്റം; പൂര്‍ണ്ണ പട്ടിക അറിയാം..





