ന്യൂഡല്‍ഹി : രാജ്യത്തെ ഔദ്യോഗിക ചടങ്ങുകളില്‍ വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കി കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഉത്തരവിറക്കി. ദേശീയ ഗീതമായ വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികത്തോട് അനുബന്ധിച്ചാണ് ഈ സുപ്രധാന തീരുമാനം.
ദേശീയ പതാക ഉയര്‍ത്തുന്ന ചടങ്ങുകള്‍, രാഷ്ട്രപതിയുടെ സന്ദര്‍ശനവും അഭിസംബോധനയും, ഗവര്‍ണര്‍മാര്‍ പങ്കെടുക്കുന്ന ഔദ്യോഗിക പരിപാടികള്‍, സ്കൂള്‍ അസംബ്ലികളിലും ദേശീയ ഗീതം ആലപിക്കാവുന്ന ചടങ്ങുകളും വന്ദേമാതരം നിര്‍ബന്ധമാക്കിയ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്.
വന്ദേമാതരത്തിന്റെ ആറ് ചരണങ്ങളുള്ള 3 മിനിറ്റ് 10 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള പതിപ്പാണ് ആലപിക്കേണ്ടത്.ദേശീയ ഗാനവും ദേശീയ ഗീതവും ഒരുമിച്ച് ചൊല്ലുന്ന ചടങ്ങുകളില്‍ വന്ദേമാതരം ആദ്യം ആലപിക്കണം.ഗീതം ആലപിക്കുമ്പോള്‍ സദസ്സിലുള്ളവര്‍ എഴുന്നേറ്റ് നില്‍ക്കണം. എന്നാല്‍ സിനിമകളിലോ ഡോക്യുമെന്ററികളിലോ ദേശീയ ഗീതം ഉള്‍പ്പെട്ടിട്ടുണ്ടെങ്കില്‍ പ്രേക്ഷകര്‍ എഴുന്നേറ്റ് നില്‍ക്കേണ്ടതില്ലെന്ന് ഉത്തരവില്‍ വ്യക്തമാക്കുന്നു.ദേശീയ ഗാനത്തെയോ ദേശീയ ഗീതത്തെയോ തടസ്സപ്പെടുത്തുകയോ അനാദരിക്കുകയോ ചെയ്യുന്നവര്‍ക്ക് നിയമപ്രകാരം പരമാവധി മൂന്ന് വര്‍ഷം വരെ തടവ് ശിക്ഷ ലഭിക്കാവുന്നതാണ്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.
Also Read
രാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി; രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കേറ്റ തിരിച്ചടിയോ?
രാഹുല്‍ ഗാന്ധിക്കെതിരായ ഹര്‍ജി തള്ളി ഹൈക്കോടതി; രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കേറ്റ തിരിച്ചടിയോ?







