തൃശ്ശൂർ: തൃശ്ശൂർ റൂറൽ ജില്ലാ പോലീസ് മേധാവി ബി കൃഷ്ണകുമാറിനെതിരെ പരാതികളുടെ കുത്തൊഴുക്ക്. ജില്ലയിലെ പോലീസ് ഉദ്യോഗസ്ഥർ തന്നെയാണ് പരാതിക്കാർ. ജില്ലയിലെ വിവിധ പോലീസ് സ്റ്റേഷനുകളിലെ എസ് എച്ച് ഒ മാരാണ് ഇപ്പോഴത്തെ പരാതികൾക്ക് പുറകിൽ. ആഴ്ച അവധിയും ഡ്യൂട്ടി അവധിയും അനുവദിക്കാതെ ജില്ലാ പോലീസ് മേധാവി രാപകൽ ജോലി ചെയ്യിപ്പിക്കുകയാണ് എന്നാണ് പ്രധാന പരാതി. കേരള പോലീസ് ഓഫീസേഴ്സ് അസോസിയേഷൻ ഭാരവാഹികളോടാണ് സിഐ റാങ്കിലുള്ള എസ് എച്ച് ഒ മാരിൽ ഭൂരിപക്ഷവും പരാതി പറഞ്ഞിട്ടുള്ളത്. സംസ്ഥാന
ചെന്നൈ : ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസില്‍ നടന്‍ ജയറാമിന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ നോട്ടീസ്. കേസിലെ മുഖ്യപ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയുമായുള്ള സാമ്പത്തിക ഇടപാടുകളെക്കുറിച്ച് വ്യക്തത വരുത്തുന്നതിനായി അടുത്ത ആഴ്ച കൊച്ചിയിലെ ഇ.ഡി ഓഫീസില്‍ ഹാജരാകാനാണ് നിര്‍ദ്ദേശം. ശബരിമല ശ്രീകോവിലിന്റെ സ്വര്‍ണ്ണവാതില്‍, കട്ടിളപ്പാളി, ദ്വാരപാലക പാളികള്‍ എന്നിവയുമായി ബന്ധപ്പെട്ട് 2019-ലാണ് കൊള്ള നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍.ശബരിമലയിലേക്ക് കൊണ്ടുപോകുന്നതിന് മുന്‍പ് സ്വര്‍ണ്ണപ്പാളികള്‍ ജയറാമിന്റെ വീട്ടിലെത്തിച്ച് പൂജിക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നിരുന്നു.ചെന്നൈയിലെ സ്മാര്‍ട്ട് ക്രിയേഷന്‍സ് എന്ന സ്ഥാപനത്തില്‍ നടന്ന പൂജകളിലും ജയറാം പങ്കെടുത്തതായി കണ്ടെത്തിയിട്ടുണ്ട്.
തിരുവനന്തപുരം : ചലച്ചിത്ര പ്രവര്‍ത്തകയെ ഹോട്ടല്‍ മുറിയില്‍ വച്ച് ലൈംഗികമായി അപമാനിച്ചെന്ന കേസില്‍ സംവിധായകനും മുന്‍ സിപിഎം എം.എല്‍.എയുമായ പി.ടി. കുഞ്ഞുമുഹമ്മദിനെതിരെ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു. തിരുവനന്തപുരം കന്റോണ്‍മെന്റ് പൊലീസാണ് കോടതിയില്‍ കുറ്റപത്രം നല്‍കിയത്. അഞ്ചു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗൗരവകരമായ വകുപ്പുകളാണ് ഇദ്ദേഹത്തിനെതിരെ ചുമത്തിയിരിക്കുന്നത്. കഴിഞ്ഞ വര്‍ഷം നവംബര്‍ 6-ന് തിരുവനന്തപുരത്തെ ഒരു ഹോട്ടലിലായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. അന്താരാഷ്ട്ര ചലച്ചിത്ര മേളയുടെ മുന്നോടിയായുള്ള ഡോക്യുമെന്ററി സ്‌ക്രീനിംഗിനെത്തിയ ഡോക്യുമെന്ററി സംവിധായികയാണ് പരാതി നല്‍കിയത്. ഹോട്ടല്‍
ന്യൂഡല്‍ഹി : 2026 ടി20 ലോകകപ്പിലെ ഏറ്റവും ആവേശകരമായ ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം ഫെബ്രുവരി 15-ന് തന്നെ നടക്കുമെന്ന് ഉറപ്പായി. മാസങ്ങള്‍ നീണ്ടുനിന്ന അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍, കൊളംബോയിലെ ആര്‍. പ്രേമദാസ സ്റ്റേഡിയത്തില്‍ നടക്കുന്ന മത്സരത്തില്‍ പങ്കെടുക്കാമെന്ന് പാകിസ്ഥാന്‍ ക്രിക്കറ്റ് ബോര്‍ഡ് ഐസിസിക്ക് ഉറപ്പുനല്‍കി. ബംഗ്ലാദേശിനെ ലോകകപ്പില്‍ നിന്ന് മാറ്റിയതില്‍ പ്രതിഷേധിച്ച് മത്സരം ബഹിഷ്‌കരിക്കുമെന്നായിരുന്നു പാകിസ്ഥാന്‍ നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍, ബംഗ്ലാദേശ് ക്രിക്കറ്റ് ബോര്‍ഡ് തന്നെ പാകിസ്ഥാന് കത്തയച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. തങ്ങള്‍ക്കുണ്ടായ സാമ്പത്തിക നഷ്ടം പരിഹരിക്കാന്‍ ഐസിസി തയ്യാറാണെന്നും അതിനാല്‍
ദില്ലി : ശബരിമല സ്വർണ്ണക്കൊള്ള കേസിൽ അറസ്റ്റിലായ കർണാടക ബെല്ലാരി സ്വദേശി ഗോവർധന്റെ ജാമ്യാപേക്ഷ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ദീപാങ്കർ ദത്ത അധ്യക്ഷനായ ബെഞ്ചാണ് ഹർജിയിൽ തീർപ്പ് കൽപ്പിക്കുക. ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ തുടർന്നാണ് ഗോവർധൻ സുപ്രീം കോടതിയെ സമീപിച്ചത്. താനൊരു അയ്യപ്പ ഭക്തനാണെന്നും സ്വർണ്ണക്കൊള്ളയിൽ തനിക്ക് യാതൊരു പങ്കുമില്ലെന്നുമാണ് ജാമ്യഹർജിയിൽ വാദിക്കുന്നത്. തട്ടിയെടുത്ത സ്വർണ്ണം വാങ്ങിയത് ഗോവർധനാണെന്ന് ആരോപിച്ചാണ് പ്രത്യേക അന്വേഷണ സംഘം ഇയാളെ അറസ്റ്റ് ചെയ്തത്. അതേസമയം,കേസിൽ മൂന്ന് പേരെ കൂടി
മലപ്പുറം: ന്യൂസ് 24 മേധാവി ആർ ശ്രീകണ്ഠൻ നായരുടെ പരാതിയിൽ പോലീസ് അറസ്റ്റ് ചെയ്തു കയ്യാമംവെച്ച് കോടതിയിൽ ഹാജരാക്കിയ സിപിഎം പ്രവർത്തകൻ റഷീദ് ചെമ്പൻ അറസ്റ്റിന്റെ ഒന്നാം വർഷം ഫേസ്ബുക്കിലിട്ട പോസ്റ്റ് വൈറലാകുന്നു. ‘പണവും സ്വാധീനവും ഇല്ലാത്തവരെ പണത്തിനുവേണ്ടി എന്തും ചെയ്യാൻ മടിയില്ലാത്തവർ പോലീസ് സേനയിൽ ഉണ്ടെന്ന് അനുഭവത്തിലൂടെ ബോധ്യം വന്നിട്ട് ഇന്നേക്കൊരാണ്ട് ‘എന്നാണ് കഴിഞ്ഞ ദിവസമിട്ട ഫേസ്ബുക്ക് പോസ്റ്റിൽ റഷീദ് പറയുന്നത്. സൈബർ കേസിന്റെപേരിൽ അർദ്ധരാത്രി വീട് വളഞ്ഞാണ് റഷീദിനെ പോലീസ് അറസ്റ്റ്ചെയ്തത്. നിസാര കുറ്റമായിരുന്നിട്ടും
കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പുമായി ബന്ധപ്പെട്ട വിവാദങ്ങളില്‍ നടന്‍ മോഹന്‍ലാലിന് യാതൊരു പങ്കുമില്ലെന്നും അദ്ദേഹത്തെ വഞ്ചകനായി ചിത്രീകരിക്കുന്നത് ശരിയല്ലെന്നും കോണ്‍ഫിഡന്റ് ഗ്രൂപ്പ് എം.ഡി ടി.എ. ജോസഫ്. മോഹന്‍ലാലും ആന്റണി പെരുമ്പാവൂരും ചെയര്‍മാന്‍ സി.ജെ. റോയിയുടെ കുടുംബസുഹൃത്തുക്കള്‍ മാത്രമാണെന്നും പുറത്തുള്ള ഒരാളുടെ പോലും നിക്ഷേപം കമ്പനിയിലില്ലെന്നും അദ്ദേഹം കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. മോഹന്‍ലാലിന് കമ്പനിയില്‍ നിക്ഷേപമുണ്ടോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിയാണ് എം.ഡി നല്‍കിയത്. പാവം മോഹന്‍ലാല്‍ ഇതൊന്നും അറിഞ്ഞുകാണില്ലെന്നും അദ്ദേഹം പറഞ്ഞു. മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനും സി.ജെ. റോയിയുമായുള്ള
ന്യൂഡല്‍ഹി:രാജ്യത്ത് വർദ്ധിച്ചുവരുന്ന ഡിജിറ്റൽ അറസ്റ്റ് തട്ടിപ്പുകൾ തടയുന്നതിൽ ബാങ്കുകൾ കൂടുതൽ ജാഗ്രത പുലർത്തണമെന്ന് സുപ്രീം കോടതി. സംശയകരമായ രീതിയിൽ വലിയ തുകകളുടെ ഇടപാടുകൾ നടക്കുമ്പോൾ അക്കൗണ്ട് ഉടമകളെ ഉടൻ വിവരമറിയിക്കണമെന്നും ഇതിനാവശ്യമായ ആധുനിക സാങ്കേതികവിദ്യ ബാങ്കുകൾ വികസിപ്പിക്കണമെന്നും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് വ്യക്തമാക്കി. ഉപഭോക്താക്കളുടെ സമ്പാദ്യത്തിന് സംരക്ഷണം നൽകേണ്ട ബാധ്യതയിൽ നിന്ന് ബാങ്കുകൾക്ക് ഒഴിഞ്ഞുമാറാനാവില്ലെന്ന് കോടതി ഓർമ്മിപ്പിച്ചു. ചെറിയ തുകകൾ മാത്രം ഇടപാട് നടത്താറുള്ള പെൻഷൻ അക്കൗണ്ടുകളിൽ നിന്നും മറ്റും പെട്ടെന്ന് വലിയ തുകകൾ
കാസര്‍കോട്: കാസർകോട് ജില്ലയിലെ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിനെ വാടക ക്വാർട്ടേഴ്സിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റാഗ്രാമിലും മറ്റ് സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലും സജീവമായിരുന്നു ചിന്നു.കുടുംബപരമായ പ്രശ്നമാണ് ജീവനൊടുക്കാൻ കാരണമെന്ന് പൊലീസ് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പോലീസ് ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൃതദേഹം പോസ്റ്റ്‌മോർട്ടത്തിനായി മാറ്റി. ചിന്നുവിന്റെ മരണത്തിന് പിന്നിൽ മറ്റ് അസ്വാഭാവികതകൾ ഉണ്ടോ എന്ന് പോലീസ് വിശദമായി പരിശോധിച്ചുവരികയാണ്. കുടുംബാംഗങ്ങളുടെയും സുഹൃത്തുക്കളുടെയും മൊഴികൾ രേഖപ്പെടുത്തി സംഭവത്തിൽ കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു.
കൊച്ചി:ചേന്ദമംഗലം കൂട്ടക്കൊലപാതകക്കേസിലെ പ്രതി ഋതു ജയന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. 2025 ജനുവരി 16-ന് കേരളത്തെയാകെ നടുക്കിയ കൊലപാതക പരമ്പരയിലെ പ്രതിക്കാണ് അറസ്റ്റിലായി ഒരു വർഷത്തിന് കഴിഞ്ഞാണ് ഇപ്പോൾ ജാമ്യം ലഭിച്ചിരിക്കുന്നത്. അയൽവാസികളായ പേരേപ്പാടം കാട്ടിപ്പറമ്പിൽ വേണു, ഭാര്യ ഉഷ, മകൾ വിനീഷ എന്നിവരെ സ്വന്തം വീട്ടിൽ വെച്ച് ക്രൂരമായികൊലപ്പെടുത്തിയെന്നതാണ് ഋതുവിനെതിരെയുള്ള കേസ്. തന്റെ കുടുംബത്തെ നിരന്തരം ആക്ഷേപിച്ചതും സഹോദരിയെക്കുറിച്ച് വിനീഷയുടെ ഭർത്താവ് മോശമായി സംസാരിച്ചതുമാണ് കൃത്യം നടത്താൻ പ്രേരിപ്പിച്ചതെന്നാണ് പ്രതി കോടതിയിൽ വാദിച്ചത്. ബെംഗളൂരുവിൽ ജോലി










