പ്രധാനമന്ത്രിയുടെ ക്ഷണം സ്വീകരിച്ച് ബിജെപി കൗൺസിലർമാർ ഡൽഹിക്ക്; സംഘത്തിനൊപ്പം ആർ. ശ്രീലേഖയില്ല

തിരുവനന്തപുരം: കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കൗൺസിലർമാരും നഗരസഭ/പഞ്ചായത്ത് അധ്യക്ഷന്മാരും ഉൾപ്പെടുന്ന സംഘം ഇന്ന് ഉച്ചയ്ക്ക് 12.30-ന് കേരള എക്സ്പ്രസിലാണ് യാത്ര .പുറപ്പെടുന്ന കൗൺസിലർമാരുടെ സംഘത്തിനൊപ്പം ആർ. ശ്രീലേഖയില്ല  അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്നത്. എന്നാൽ അവസാന നിമിഷം വിമാനമാർഗ്ഗം ഡൽഹിയിലെത്തുമോ എന്ന കാര്യത്തിൽ പാർട്ടി കേന്ദ്രങ്ങൾക്കും വ്യക്തതയില്ല. തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന നേതൃത്വം

നിലപാടിലുറച്ച് സച്ചിദാനന്ദന്‍! കേരളത്തില്‍ ഭരണമാറ്റം വേണം; ബംഗാള്‍ ആവര്‍ത്തിക്കരുത്; കമ്മ്യൂണിസ്റ്റുകാര്‍ ജനങ്ങളില്‍ നിന്ന് അകന്നു; വെള്ളാപ്പള്ളിയെ പ്രീണിപ്പിക്കുന്നത് മതേതരത്വത്തിന് ഭൂഷണമല്ല!

തൃശൂര്‍ : കേരളത്തിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും ജനാധിപത്യത്തിന്റെ അടിസ്ഥാന തത്വങ്ങളെക്കുറിച്ചും തന്റെ നിലപാടുകള്‍ വ്യക്തമാക്കി കേരള സാഹിത്യ അക്കാദമി പ്രസിഡന്റ് കെ. സച്ചിദാനന്ദന്‍. ഭരണ-പ്രതിപക്ഷങ്ങള്‍ മാറിമാറി വരുന്നത് ജനാധിപത്യത്തിന് അത്യാവശ്യമാണെന്നും ബംഗാളിലെ അനുഭവം നമുക്ക് മുന്നിലുണ്ടെന്നും അദ്ദേഹം ഓര്‍മ്മിപ്പിച്ചു. തുടര്‍ഭരണത്തേക്കാള്‍ ഇരുമുന്നണികളും മാറിമാറി ഭരിക്കുന്നതാണ് കേരളത്തിന് നല്ലതെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ഒരു പാര്‍ട്ടി തന്നെ ദീര്‍ഘകാലം അധികാരത്തിലിരുന്നാല്‍ സ്വാര്‍ത്ഥ ലക്ഷ്യങ്ങളുള്ളവര്‍ പാര്‍ട്ടിയിലേക്ക് കടന്നുവരുമെന്നും അധികാര വികേന്ദ്രീകരണം കുറയുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ജനഹിതം പ്രകടിപ്പിക്കുന്നത് പ്രതിപക്ഷമാണ്. ദീര്‍ഘകാലം ഭരിക്കുമ്പോള്‍ ഭരണകര്‍ത്താക്കള്‍

പി.എം. കെയേഴ്‌സ് ഫണ്ടിനെക്കുറിച്ച് ഇനി മിണ്ടാനാവില്ല; ചോദ്യങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി : പി.എം. കെയേഴ്സ് ഫണ്ടിനെ സംബന്ധിച്ച ചോദ്യങ്ങള്‍ക്ക് പാര്‍ലമെന്റില്‍ കേന്ദ്രസര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തിയത് വന്‍വിവാദത്തിലായിരിക്കുകയാണ്. ഫണ്ടിന്റെ സുതാര്യതയെക്കുറിച്ച് പ്രതിപക്ഷം തുടര്‍ച്ചയായി ഉന്നയിക്കുന്ന ആരോപണങ്ങള്‍ക്കിടെയാണ് പുതിയ നീക്കം. ജനുവരി 30-നാണ് പ്രധാനമന്ത്രിയുടെ ഓഫീസ് ഇത് സംബന്ധിച്ച നിര്‍ദ്ദേശം ലോക്‌സഭാ സെക്രട്ടേറിയറ്റിന് നല്‍കിയത്.ലോക്‌സഭാ ചട്ടങ്ങളിലെ റൂള്‍ 41(2)(viii), റൂള്‍ 41(2)(xvii) എന്നിവ ചൂണ്ടിക്കാട്ടിയാണ് വിലക്ക്. ഭാരത സര്‍ക്കാരിന്റെ നേരിട്ടുള്ള നിയന്ത്രണത്തിലല്ലാത്തതോ കേന്ദ്രത്തിന്റെ സഞ്ചിത നിധിയില്‍ നിന്ന് പണം നല്‍കാത്തതോ ആയ കാര്യങ്ങളില്‍ ചോദ്യങ്ങള്‍ അനുവദിക്കാനാവില്ല എന്നാണ് ഈ ചട്ടങ്ങള്‍ പറയുന്നത്.

ശബരിമല സ്വര്‍ണ്ണ കവര്‍ച്ച ഇന്ന് നിര്‍ണ്ണായകം; കണ്ണുകളെല്ലാം ഹൈക്കോടതിയില്‍

ശബരിമല സ്വര്‍ണ്ണപാളി കവര്‍ച്ച കേസില്‍ ഇന്ന് നിര്‍ണ്ണായക ദിവസം. ഇന്നാണ് ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് കേസ് പരിഗണിക്കുന്നത്. അന്വേഷണത്തിന്റെ പുരോഗതി റിപ്പോര്‍ട്ട് ഇന്ന് പ്രത്യേക അന്വേഷണസംഘം കോടതിക്ക് കൈമാറും. ഇതുവരെ അന്വേഷണത്തിനോട് അനുകൂല നിലപാട് സ്വീകരിച്ച ഹൈക്കോടതി ഇന്ന് എന്തായിരിക്കും തീരുമാനിക്കുക എന്നത് വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ഓമരാദിവസം കഴിയുന്തോറും ഈ കേസിന്റെ മാനങ്ങള്‍ വലുതായി വരുന്നതും വലിയ പ്രതിസന്ധിയായിട്ടുണ്ട്. യു.ഡി.എഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശിനെ കഴിഞ്ഞദിവസം ചോദ്യം ചെയ്തതും ഇന്ന് കോടതിയില്‍ നല്‍കുന്ന റിപ്പോര്‍ട്ടില്‍ ഉള്‍പ്പെടുത്തു. ഒപ്പം

സുനില്‍ കുമാര്‍ എന്ന ‘പുലി’ ഇറങ്ങി; ശബരിമലയിലെ കൊള്ളപ്പണം പോസ്റ്റ് ഓഫീസ് വഴി കടത്തിയവർക്കും ദേവസ്വം ലോബിക്കും കുരുക്ക് മുറുകുന്നു; മറ്റൊരു തട്ടിപ്പൂ കൂടി പുറത്ത്

തിരുവനന്തപുരം: ശബരിമലയിലെ ‘സ്‌പോണ്‍സര്‍ കൊള്ള’യും കാണിക്കപ്പണം അടിച്ചുമാറ്റലും പുറത്തുകൊണ്ടുവന്ന ദേവസ്വം വിജിലന്‍സ് എസ്.പി. വി. സുനില്‍ കുമാര്‍ ഐ.പി.എസ് അന്വേഷണം പുതിയ തലങ്ങളിലേക്ക് വ്യാപിപ്പിക്കുന്നു. സന്നിധാനത്ത് ഡ്യൂട്ടിക്കുണ്ടായിരുന്ന ദിവസവേതനക്കാര്‍ മുതല്‍ ദേവസ്വം ബോര്‍ഡിലെ ഉന്നതര്‍ വരെ സുനില്‍ കുമാറിന്റെ നിരീക്ഷണവലയത്തിലാണ്. വമ്പന്‍മാരെപ്പോലും വിശ്വസിക്കാതെ തനിച്ച് തെളിവ് ശേഖരിക്കുന്ന സുനില്‍ കുമാറിന്റെ ശൈലിക്ക് മുന്നില്‍ ദേവസ്വം ലോബിയുടെ കളി മാറുകയാണ്. ശബരിമലയില്‍ കാണിക്ക പരിപാലനത്തിനും മറ്റുമായി നിയോഗിച്ച ദിവസവേതനക്കാരുടെ ബാങ്ക് അക്കൗണ്ടുകള്‍ കേന്ദ്രീകരിച്ചാണ് നിലവില്‍ പരിശോധന നടക്കുന്നത്. സീസണ്‍

കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പട്ടികയില്‍ ഐ.എം. വിജയനും രമേശ് പിഷാരടിയും പരിഗണനയില്‍ ; അലോഷ്യസ് സേവ്യറടക്കം യുവനേതാക്കളെയും മത്സരിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം : നിയമസഭാ തിരഞ്ഞെടുപ്പില്‍ ജനകീയ മുഖങ്ങളെ അണിനിരത്തി അധികാരം പിടിക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുന്നു. ഫുട്‌ബോള്‍ ഇതിഹാസം ഐ.എം. വിജയന്‍, ചലച്ചിത്ര താരം രമേശ് പിഷാരടി എന്നിവരെ തിരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കാനാണ് കോണ്‍ഗ്രസ് നേതൃത്വത്തിന്റെ ആലോചന. ഫുട്‌ബോള്‍ പ്രേമികള്‍ക്കിടയിലെ വലിയ സ്വാധീനം വോട്ടാക്കി മാറ്റാനാണ് കോണ്‍ഗ്രസ് നീക്കം. ചേലക്കര, കോങ്ങാട്, ബാലുശേരി എന്നീ മണ്ഡലങ്ങളിലൊന്നില്‍ വിജയനെ മത്സരിപ്പിക്കാനാണ് ആലോചന. കോണ്‍ഗ്രസ് നേതൃത്വം താല്പര്യം പ്രകടിപ്പിച്ചെങ്കിലും ഐ.എം. വിജയന്‍ ഇതുവരെ തന്റെ മനസ്സ് തുറന്നിട്ടില്ല. അദ്ദേഹം സമ്മതം മൂളിയാല്‍ ഉടന്‍

അന്‍വറിനെ വെട്ടിലാക്കി സതീശന്‍! അന്‍വര്‍ ബേപ്പൂരില്‍ സ്ഥാനാര്‍ത്ഥിയെന്ന പ്രഖ്യാപനം തള്ളി പ്രതിപക്ഷ നേതാവ്

കണ്ണൂര്‍ :നിയമസഭാ തിരഞ്ഞെടുപ്പില്‍ ബേപ്പൂര്‍ മണ്ഡലത്തില്‍ പി.വി. അന്‍വര്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന കെ.പി.സി.സി അധ്യക്ഷന്റെ പ്രസ്താവന തള്ളി പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ . ‘പുതുയുഗ യാത്ര’യുടെ ഭാഗമായി കണ്ണൂരിലെത്തിയപ്പോഴാണ് അദ്ദേഹം ഇക്കാര്യത്തില്‍ വ്യക്തത വരുത്തിയത്. സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഔദ്യോഗികമല്ല,പി.വി. അന്‍വര്‍ ബേപ്പൂരില്‍ മത്സരിക്കുമെന്ന വാര്‍ത്തകള്‍ സതീശന്‍ തള്ളി. യു.ഡി.എഫില്‍ സീറ്റ് വിഭജനം പൂര്‍ത്തിയാകാതെ സ്ഥാനാര്‍ത്ഥി പ്രഖ്യാപനം ഉണ്ടാകില്ലെന്ന് അദ്ദേഹം വ്യക്തമാക്കി. അന്‍വര്‍ എവിടെ മത്സരിച്ചാലും വിജയിക്കുമെന്നാണ് കെ.പി.സി.സി അധ്യക്ഷന്‍ സണ്ണി ജോസഫ് ഉദ്ദേശിച്ചതെന്നും അത് ഔദ്യോഗിക

തിരുവല്ല പീഡനക്കേസില്‍ ഒരാള്‍ കൂടി പിടിയില്‍; അന്വേഷണം സഹപ്രവര്‍ത്തകയിലേക്കും; പ്രതികള്‍ക്കായി ലുക്കൗട്ട് നോട്ടീസ്

പത്തനംതിട്ട : തിരുവല്ലയിലെ സ്പാ ജീവനക്കാരിയെ കൂട്ടബലാത്സംഗം ചെയ്ത കേസില്‍ ഒരാള്‍ കൂടി പോലീസിന്റെ പിടിയിലായി. നിരണം സ്വദേശി വരുണ്‍ ആണ് ആലുവയില്‍ വെച്ച് പിടിയിലായത്. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി. ആലുവയില്‍ ഒളിവില്‍ കഴിയുന്നതിനിടയിലാണ് വരുണിനെ പ്രത്യേക അന്വേഷണ സംഘം പിടികൂടിയത്. കേസിലെ ആറ് പ്രതികളില്‍ മുഖ്യപ്രതി ‘മരണ സുബിന്‍’, ബെര്‍ലിന്‍ ദാസ്, ഇപ്പോള്‍ പിടിയിലായ വരുണ്‍ എന്നിവരൊഴികെ ബാക്കി മൂന്ന് പേര്‍ ഒളിവിലാണ്. ഒളിവിലുള്ള പ്രതികള്‍ തമിഴ്നാട് അല്ലെങ്കില്‍ കര്‍ണാടക അതിര്‍ത്തി കടന്നതായി

തിരുവനന്തപുരത്ത് അനധികൃത സ്പാകള്‍ക്ക് പൂട്ട് വീഴും ! സെക്രട്ടറിയറ്റിന് മുന്നിലെ കേന്ദ്രം സ്പര്‍ശന്‍ സ്പാ നഗരസഭ പൂട്ടിച്ചു; വ്യാപക പരിശോധനയ്ക്ക് മേയറുടെ നിര്‍ദ്ദേശം, ക്രോസ് മസാജിംഗ് അനുവദിക്കില്ല

തിരുവനന്തപുരം നഗരത്തിലെ സ്പാ കേന്ദ്രങ്ങള്‍ക്കെതിരെ കര്‍ശന നടപടിയുമായി നഗരസഭ. സെക്രട്ടറിയറ്റിന് തൊട്ടുമുന്നില്‍ പ്രവര്‍ത്തിച്ചിരുന്ന ‘സ്പര്‍ശന്‍’ സ്പാ ലൈസന്‍സില്ലെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്ന് നഗരസഭാ ആരോഗ്യവിഭാഗം താല്‍ക്കാലികമായി പൂട്ടിച്ചു. നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ പരിശോധനയില്‍ സ്പര്‍ശന്‍ സ്പാക്ക് പ്രവര്‍ത്തനാനുമതിയോ മറ്റ് രേഖകളോ ഇല്ലെന്ന് കണ്ടെത്തി.ഒരു ലൈസന്‍സിന്റെ മറവില്‍ രണ്ട് കേന്ദ്രങ്ങള്‍ പ്രവര്‍ത്തിപ്പിച്ചിരുന്നതായും ഉദ്യോഗസ്ഥര്‍ കണ്ടെത്തി. മനോഹരന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള സ്പാ, റിതിന്‍ എന്ന മാനേജരുടെ മേല്‍നോട്ടത്തിലാണ് പ്രവര്‍ത്തിച്ചിരുന്നത്. മതിയായ രേഖകള്‍ ഹാജരാക്കിയാല്‍ മാത്രമേ കേന്ദ്രം തുറക്കാന്‍ അനുവദിക്കൂ.തിരുവല്ലയിലെ സ്പാ പീഡനക്കേസിന്റെ പശ്ചാത്തലത്തില്‍,

‘കാട്ടുകോഴി’ പ്രയോഗം വിനയായി; ഷഹനാസിനെതിരെ 10 കോടിയുടെ മാനനഷ്ടക്കേസുമായി രാഹുൽ മാങ്കൂട്ടത്തിൽ

തിരുവനന്തപുരം: തനിക്കെതിരെ നിന്നവർക്കെതിരെ നിയമനടപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ. കോൺഗ്രസ്‌ വനിതാനേതാവും എഴുത്തുകാരിയുമായ എം എ ഷഹനാസ്ന്എതിരെ നഷ്ടപരിഹാരത്തിനു രാഹുൽ വക്കീൽ നോട്ടീസ് അയച്ചു. പത്തു കോടി രൂപയാണ് മാനനഷ്ടമായി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നാം തീയതി വാർത്താസമ്മേളനത്തിൽ ഷഹനാസ് രാഹുലിനെതിരെ നടത്തിയ പരാമർശങ്ങളാണ് നോട്ടിസിന് ആധാരം. ബലാൽസംഘകേസിൽ ജാമ്യം ലഭിച്ചു ജയിലിൽ നിന്നറങ്ങിയ ശേഷം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ രാഹുൽ ഷഹനാസിനെ പരാമർശിച്ചിരുന്നു. ഇതിനു മറുപടിയായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഷഹനാസിന്റെ