തിരുവനന്തപുരം: കോർപ്പറേഷനിൽ ചരിത്ര വിജയം നേടിയ ബിജെപി കൗൺസിലർമാർ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വിരുന്നിൽ പങ്കെടുക്കാൻ ഡൽഹിയിലേക്ക്. ബിജെപി കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരം കൗൺസിലർമാരും നഗരസഭ/പഞ്ചായത്ത് അധ്യക്ഷന്മാരും ഉൾപ്പെടുന്ന സംഘം ഇന്ന് ഉച്ചയ്ക്ക് 12.30-ന് കേരള എക്സ്പ്രസിലാണ് യാത്ര .പുറപ്പെടുന്ന കൗൺസിലർമാരുടെ സംഘത്തിനൊപ്പം ആർ. ശ്രീലേഖയില്ല അമ്മയുടെ ആരോഗ്യപ്രശ്നങ്ങൾ ചൂണ്ടിക്കാട്ടിയാണ് യാത്രയിൽ നിന്ന് വിട്ടുനിൽക്കുന്നത്. എന്നാൽ അവസാന നിമിഷം വിമാനമാർഗ്ഗം ഡൽഹിയിലെത്തുമോ എന്ന കാര്യത്തിൽ പാർട്ടി കേന്ദ്രങ്ങൾക്കും വ്യക്തതയില്ല.
തിരുവനന്തപുരം മേയർ സ്ഥാനത്തേക്ക് ബിജെപി സംസ്ഥാന നേതൃത്വം മുൻഗണന നൽകിയിരുന്ന ശ്രീലേഖയെ മാറ്റി വി.വി. രാജേഷിനെ ആ പദവിയിലേക്ക് നിശ്ചയിച്ചത് മുതൽ അവർ അതൃപ്തിയിലായിരുന്നു. മേയറാക്കാമെന്ന ഉറപ്പിലാണ് താൻ മത്സരിച്ചതെന്നും വെറുമൊരു കൗൺസിലറാകാൻ താല്പര്യമില്ലെന്നും അവർ മുൻപ് തുറന്നുപറഞ്ഞത് പാർട്ടിയെ പ്രതിരോധത്തിലാക്കിയിരുന്നു. കേന്ദ്ര നേതൃത്വത്തിന്റെ തീരുമാനങ്ങൾക്കെതിരെ ശ്രീലേഖപരസ്യമായി അതൃപ്തി പ്രകടിപ്പിച്ചിരുന്നു.
വിജയിച്ച കൗൺസിലർമാർക്കായി ഗവർണ്ണർ ഒരുക്കിയ ചായസൽക്കാരത്തിലും പ്രധാനമന്ത്രി നരേന്ദ്ര മോദി തലസ്ഥാനത്തെത്തിയപ്പോഴും ശ്രീലേഖ വിട്ടുനിന്നിരുന്നു. പാർട്ടിയുടെ ഔദ്യോഗിക പരിപാടികളിൽ നിന്നുള്ള ഈ തുടർച്ചയായ വിട്ടുനിൽക്കൽ അവർ ബിജെപിയുമായി ഉടക്കിനിൽക്കുകയാണെന്ന സൂചനയാണ് നൽകുന്നത്.
Disclaimer:
The images displayed on this website are taken from external platforms including Google Images and social media networks (Instagram, Facebook, X, etc.) and other public sources on the internet.


പ്രതിപക്ഷ ഉപനേതാവ് പദവി: സിപിഐയുടെ പരസ്യ ആവശ്യത്തില്‍ കടുത്ത അതൃപ്തിയുമായി സിപിഎം; ഇടതുകൂട്ടുക്കെട്ടില് ഭിന്നത രൂക്ഷം





