തിരുവനന്തപുരം: തനിക്കെതിരെ നിന്നവർക്കെതിരെ നിയമനടപടിയുമായി രാഹുൽ മാങ്കൂട്ടത്തിൽ എം എൽ എ. കോൺഗ്രസ് വനിതാനേതാവും എഴുത്തുകാരിയുമായ എം എ ഷഹനാസ്ന്എതിരെ നഷ്ടപരിഹാരത്തിനു രാഹുൽ വക്കീൽ നോട്ടീസ് അയച്ചു.
പത്തു കോടി രൂപയാണ് മാനനഷ്ടമായി നോട്ടീസിൽ ആവശ്യപ്പെട്ടിരിക്കുന്നത്. കഴിഞ്ഞ മൂന്നാം തീയതി വാർത്താസമ്മേളനത്തിൽ ഷഹനാസ് രാഹുലിനെതിരെ നടത്തിയ പരാമർശങ്ങളാണ് നോട്ടിസിന് ആധാരം.
ബലാൽസംഘകേസിൽ ജാമ്യം ലഭിച്ചു ജയിലിൽ നിന്നറങ്ങിയ ശേഷം ഒരു സ്വകാര്യ ചാനലിന് നൽകിയ അഭിമുഖത്തിൽ രാഹുൽ ഷഹനാസിനെ പരാമർശിച്ചിരുന്നു. ഇതിനു മറുപടിയായി നടത്തിയ വാർത്താസമ്മേളനത്തിലായിരുന്നു ഷഹനാസിന്റെ പ്രതികരണം.
രാഹുലിനെ ‘കോഴി’എന്നും ‘കാട്ടുകോഴി’എന്നും വിളിച്ച ഷഹനാസ് അദ്ദേഹത്തിനെതിരെ അതിക്ഷേപകരമായ ഒട്ടേറെ പ്രയോഗങ്ങൾ നടത്തിയിരുന്നു. വാർത്താ സമ്മേളനത്തിൽ തന്നെ മോശക്കാരനായി ചിത്രീകരിച്ചെന്നും ഷഹനാ സിന്റെ ആരോപണങ്ങൾക്ക് അടിസ്ഥാനമില്ലെന്നും നോട്ടീസിൽ പറയുന്നു. നഷ്ടപരിഹാരതുക പാവപ്പെട്ടവർക്ക് വീട്നിർമിച്ചു നൽകാൻ ഉപയോഗിക്കുമെന്ന് രാഹുൽ അറിയിച്ചിട്ടുണ്ട്.


പുതുച്ചേരിയുടെ അമരക്കാരനായി വീണ്ടും രംഗസാമി; രാഷ്ട്രീയ പരിചയസമ്പത്തിൽ അഞ്ചാം ഊഴം
കൊട്ടാരക്കെട്ടിനുള്ളില്‍ അജ്ഞാതന്‍; അലമാരയില്‍ നിന്നും കൊണ്ടു പോയത് അമൂല്യനിധി; തമ്പുരാട്ടിയുടെ രണ്ട് കോടിയുടെ അമൂല്യശേഖരം കവര്‍ന്നു; കവടിയാര്‍ കൊട്ടാരത്തില്‍ വന്‍ മോഷണം





